ആയിരം രൂപയുടെ പുതിയ നോട്ടിന്റെ ചിത്രം വൈറലാകുന്നു
നരേന്ദ്ര മോദി സര്‍ക്കാര്‍ 1000ത്തിന്റെയും 500ന്റെയും നോട്ടുകള്‍ പിന്‍വലിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ 2000ത്തിന്റെ പുതിയ നോട്ടിന്റെ ചിത്രം വൈറലായിരുന്നു.
പിന്നീട് റിസര്‍വ് ബാങ്ക് 2000ത്തിന്റെ നോട്ട് പുറത്തിറക്കിയപ്പോള്‍ യഥാര്‍ഥ നോട്ടിന്റെ ചിത്രമാണ് നേരത്തെ ചോര്‍ന്നതെന്നും വ്യക്തമായി. ഇപ്പോഴിതാ ആയിരത്തിന്റെ നോട്ടിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

പുതിയ 2000ത്തിന്റെ നോട്ടുമായി ഏറെ സാമ്യമുണ്ട് 1000ത്തിന്റെ നോട്ടിന്റെ ചിത്രത്തിന്. എന്നാല്‍ രൂപയുടെ അടയാളത്തിലടക്കം ചില തെറ്റുകളുള്ളതിനാല്‍ ചിത്രം വിശ്വാസ യോഗ്യമല്ല എന്ന വിലയിരുത്തലുകളുമുണ്ട്.
2000 രൂപയുടെ നോട്ട് ഫോട്ടോഷോപ്പ് ചെയ്ത് പുറത്തിറക്കിയ ചിത്രമാണ് പ്രചരിക്കുന്നതെന്നാണ് ചിലരുടെ വാദം












Click it and Unblock the Notifications