കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപഹരിച്ചത് നാല് മനുഷ്യജീവനുകളെ; ഒടുവില്‍ ടി-20 നരഭോജി കടുവയെ പിടികൂടി

Google Oneindia Malayalam News

നീലഗിരി: ആഴ്ചകളോളം നീണ്ട പരിശ്രമത്തിനൊടുവില്‍ നരോഭോജി കടുവ പിടിയില്‍. മസിനഗുഡിയില്‍ വച്ചാണ് ടി-20 എന്ന മനുഷ്യരെ തിന്നുന്ന കടുവയെ പിടികൂടിയത്. ഇന്നലെ മുതല്‍ കടുവക്ക് മയക്ക്വെടി വച്ചിരുന്നെങഅകിലും പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഇന്നലെ രാത്രി 10 മണിയോടെ തെപ്പക്കാട് - മസിനഗുഡി റോഡിന് സമീപത്തുവെച്ച് ദൗത്യസംഘം കടുവയെ കണ്ടിരുന്നു. തുടര്‍ന്ന് രണ്ട് തവണ മയക്കുവെടിവെച്ചെങ്കിലും കടുവ കാട്ടിലേക്കോടി രക്ഷപ്പെടുകയായിരുന്നു.22 ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് ഈ കടുവയെപിടികൂടാനായത്. ദൗത്യസംഘത്തിന്റെ നേതൃത്വത്തില്‍ കുങ്കിയാനകളേയും ഡ്രോണുകളുമെല്ലാം എത്തിച്ചുള്ള വ്യാപകമായ തിരച്ചിലും നടത്തിയിരുന്നു. നാല് മനുഷ്യജീവനും ഇരുപതോളം വളര്‍ത്തുമൃഗങ്ങളെയും കടുവ കൊണ്ടിുപോയിരുന്നു. കടുവയെ മയക്കുവെടിവെച്ചിട്ടും പിടികൂടാന്‍ കഴിയാതിരുന്നത് നാട്ടുകാര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു.

r

ആര്യന്‍ ഖാന് ജയിലില്‍ 4500 രൂപയുടെ മണി ഓര്‍ഡര്‍; പണമുപയോഗിച്ച് പുറത്ത് നിന്നും ഭക്ഷണം വരുത്തിആര്യന്‍ ഖാന് ജയിലില്‍ 4500 രൂപയുടെ മണി ഓര്‍ഡര്‍; പണമുപയോഗിച്ച് പുറത്ത് നിന്നും ഭക്ഷണം വരുത്തി

ശക്തമായ തിരച്ചിലുകളാണ് ദൗത്യ സംഘത്തിന്റെ നേതൃത്തില്‍ കടുവക്ക് വേണ്ടി നടത്തിയത്. രണ്ട് തവണ മയക്ക്വെടി വെച്ചിട്ടും കടുവ കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അവസാന ശ്രമമെന്ന നിലയില്‍ കുങ്കയാനയെ ഇറക്കുകയും ചെയ്തു. രപരിശോധനക്കായി ഡ്രോണും ഉപയോഗിച്ചിരുന്നു. കടുവയെ പിടികൂടാനാവാത്ത സാഹചര്യത്തില്‍ നേരത്തെ മസിനഗുഡി ബോസ്പര മേഖലയില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്നലെ രാത്രി 10 മണിയോടെ തെപ്പക്കാട് - മസിനഗുഡി റോഡിന് സമീപത്ത് വെച്ച് കടുവയെ ദൗത്യസംഘം കണ്ടിരുന്നു.

കോൺഗ്രസിൽ തർക്കം രൂക്ഷം;ഇടഞ്ഞ് നേതാക്കൾ..പാർട്ടി വിടുമെന്ന മുന്നറിയിപ്പുമായി ശിവകുമാർ?കോൺഗ്രസിൽ തർക്കം രൂക്ഷം;ഇടഞ്ഞ് നേതാക്കൾ..പാർട്ടി വിടുമെന്ന മുന്നറിയിപ്പുമായി ശിവകുമാർ?

രണ്ട് തവണ മയക്കുവെടിവെച്ചെങ്കിലും കടുവ കാട്ടിലേക്കോടി. പിന്നാലെ തന്നെ ദൗത്യസംഘം തിരച്ചില്‍ നടത്തയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കൂടാതെ ഇരുച്ചും തിരച്ചിലിന് തടസമായിരുന്നു. സാധാരണ നിലയില്‍ മയക്കുവെടി വെച്ചാല്‍ 20 മുതല്‍ 30 മിനുട്ട് വരെ സമയത്തിനകം കടുവ ബോധം കെട്ട് വീഴാന്‍ സാധ്യതയുണ്ട് എന്ന് വിദഗ്ധര്‍ പറഞ്ഞിരുന്നത്. എന്നാല്‍ വെടിവെച്ച സ്ഥലത്തിന് ചുറ്റും മണിക്കൂറുകള്‍ തിരച്ചില്‍ നടത്തിയിട്ടും കടുവയെ കണ്ടെത്താന്‍ ദൗത്യ സംഘത്തിന് കഴിഞ്ഞിരുന്നില്ല. തിരച്ചിലിന്റെ ഭാഗമായി തെപ്പക്കാട് നിന്ന് മസിനഗുഡിക്കും മൈസൂരേക്കും പോകുന്ന റോഡ് അടച്ചിരുന്നു. മൂന്ന് കുങ്കിയാനകളാണ് തിരച്ചിലിനായി എത്തിയത്. കാട്ടിനുള്ളില്‍ സ്ഥാപിച്ച ക്യാമറകളിലെയും ഡ്രോണ്‍ ക്യാമറകളിലെയും ദൃശ്യങ്ങള്‍ നിരന്തരം പരിശോധിച്ച് കൊണ്ടായിരുന്നു തിരച്ചില്‍ നടത്തിയിരുന്നത്.

ക്ഷേത്രത്തിന് നേരെ നടന്ന അക്രമം; പ്രതികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി, മുഖം നോക്കാതെ നടപടിക്ഷേത്രത്തിന് നേരെ നടന്ന അക്രമം; പ്രതികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി, മുഖം നോക്കാതെ നടപടി

കടുവയെ മയക്കുവെടിവെച്ചു എന്ന് വിവരം ഇന്നലെ രാത്രിയോടെ പുറത്ത് വന്നപ്പോള്‍ പ്രദേശവാസികള്‍ ആശ്വസിച്ചിരുന്നു. എന്നാല്‍ പിടികൂടാന്‍ കഴിയാത്തത് ആശങ്കയായി.കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ നാല് മനുഷ്യരേയും മുപ്പതിലധികം വളര്‍ത്തു മൃഗങ്ങളേയുമാണ് ടി.23 എന്ന ഈ നരഭോജി കടുവ കൊന്നത്. വളരെ വേഗം സഞ്ചരിക്കുന്ന ഈ കടുവ ദൗത്യസംഘത്തിന് മുന്നില്‍ വലിയ വെല്ലുവിളി തന്നെയായിരുന്നു തീര്‍ത്തത്. രാത്രി മയക്ക്വെടി പൊതുവെ ദൗത്യ സംഘം വെക്കാറുണ്ടായിരുന്നില്ല. എന്നാല്‍ അക്രമകാരിയായ കടുവയെ രാത്രി കണ്ടതോടെ വെടിവെക്കുകയായിരുന്നു. എന്നിട്ടും കടുവ രക്ഷപ്പെടുകയായിരുന്നു ചെയ്തത്.ആദ്യ ഘട്ടത്തില്‍ കടുവയെ പിടിക്കാന്‍ കെണിയൊരുക്കിയിരുന്നുവെങ്കിലും അതില്‍ വെച്ച മാട്ടിറച്ചി തിന്ന ശേഷം കടുവ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍തേയിലത്തോട്ടത്തിന്റെ താഴ്ന്ന പ്രദേശത്ത് കടുവയുള്ളതായി സ്ഥിരീകരിക്കുകയായിരുന്നു. മയക്കുവെടി വെക്കാനുള്ള ശ്രമത്തിനിടെ കടുവ രക്ഷപ്പെടുകയായിരുന്നു. ഇതോടെ കടുവയെ കണ്ടെത്താനായി വനംവകുപ്പ് പരിശോധന കര്‍ശനമാക്കുകയായിരുന്നു. വയനാട്, സത്യമംഗലം കടുവസങ്കേതങ്ങളില്‍നിന്നുള്ള വനപാലകര്‍, പരിശീലനം ലഭിച്ച ടൈഗര്‍ ടേക്കേഴ്‌സ്, ഡോഗ്സ്‌ക്വാഡ്, ഗൂഡല്ലൂര്‍, മുതുമല എന്നിവിടങ്ങളിലെ വനപാലക സംഘങ്ങളാണ് കടുവക്ക് വേണ്ടി തിരച്ചില്‍ നടത്തിയത്. കനത്ത മഴ തിരച്ചിലിനെ ബാധിച്ചിരുന്നുവെങ്കിലും അതൊന്നും വകവെക്കാതെയാണ് സംഘം തിരച്ചില്‍ നടത്തിയത്. കഴിഞ്ഞ ദിവസം മയക്ക് വെടി വെച്ചെന്ന വാര്‍ത്ത പരന്നതോടെ ആശവാസമായ ജനങ്ങള്‍ക്ക് പിന്നീട് കടുവ രക്ഷപ്പെട്ടു എന്ന് കേട്ടതോടെ വീണ്ടും ആശങ്കയിലായിരുന്നു.

Recommended Video

cmsvideo
Govt Should Make Cow National Animal, Give it Fundamental Rights: Allahabad HC

ക്യൂട്ട് ലുക്കില്‍ തിളങ്ങി വേദിക; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

English summary
after 22 days catched up the cannibal tigher t-20 in thamilnadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X