കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധകാലാടിസ്ഥാനത്തില്‍ പണികള്‍ തീര്‍ക്കാന്‍ റെയില്‍വേ മന്ത്രാലയം, അടിയന്തിര നടപടികള്‍...

  • By Anoopa
Google Oneindia Malayalam News

മുംബൈ: മുംബൈ എന്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ അപകടത്തെ തുടര്‍ന്ന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ റെയില്‍വേ മന്ത്രാലയം. റെയില്‍വേ വികസനം സംബന്ധിച്ചുള്ള പദ്ധതികളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഒരാഴ്ചക്കകം നടപടി സ്വീകരിക്കണമെന്നാണ് ഉത്തരവ്. മുംബൈ അപകടത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു രാജി വെക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

എതിര്‍ ദിശയിലുള്ള രണ്ട് പ്ലാറ്റ്ഫോമുകളില്‍ ഒരേ സമയം രണ്ട് ട്രെയിനുകള്‍ വന്നതോടെ ജനങ്ങള്‍ തിരക്കിട്ട് ഓടിയതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ സാക്ഷ്യപ്പെടുത്തുന്നു. ദുരന്തം ഒഴിവാക്കാനാകുമായിരുന്നവെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിലേക്കു നയിച്ചതെന്നും ജനങ്ങള്‍ ആരോപിക്കുന്നു.

piyush-goyal

രാജ്യത്തെ ഏറ്റവും ആദ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലൊന്നാണ് എന്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷന്‍. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച മേല്‍പാലമാണ് ഇവിടെയുള്ളത്. റെയില്‍വേ സ്റ്റേഷന്‍ പുതുക്കിപ്പണിയാനും വികസിപ്പിക്കാനും കാല്‍ നടപ്പാലത്തിന്റെ വീതി കൂട്ടാനുമുള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മുന്‍ റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് പ്രഭു 2016 ല്‍ ഉറപ്പു നല്‍കിയതാണ്. എന്നാല്‍ പിന്നീട് ഇതില്‍ തുടര്‍നടപടികള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

English summary
After 22 Die In Mumbai Stampede, Rail Minister's 1-Week Deadline For Officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X