കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണ വിവാദം: ചീഫ് സെക്രട്ടറിയുടെ സ്ഥാനം തെറിച്ചു, സംശയങ്ങള്‍ ബാക്കി

ചീഫ് സെക്രട്ടറിയുടെ ചെന്നൈയിലെ വീട്ടില്‍ നിന്ന് 30 ലക്ഷം രൂപയും 5 കിലോ സ്വര്‍ണ്ണവും പിടിച്ചെടുത്തിരുന്നു

Google Oneindia Malayalam News

ചെന്നൈ: ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറി പി രാമ മോഹന റാവുവിനെ നീക്കി തല്‍സ്ഥാനത്ത് ഗിരിജ വൈദ്യനാഥനെ നിയമിച്ചത്.
തമിഴ്‌നാട് ചീഫ് സെക്രട്ടറി പി രാമമോഹന റാവുവിന്റെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും റെയ്ഡിന് പിന്നാലെ മകന്റെ ഓഫീസിലും റെയ്ഡ് വ്യാഴാഴ്ച റെയ്ഡ് നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ ചീഫ് സെക്രട്ടറിയുടെ വീട് മകന്റ വീട് എന്നിവയുള്‍പ്പെടെ 13 ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ ചീഫ് സെക്രട്ടറിയുടെ ചെന്നൈയിലെ വീട്ടില്‍ നിന്ന് 30 ലക്ഷം രൂപയും 5 കിലോ സ്വര്‍ണ്ണവും പിടിച്ചെടുത്തിരുന്നു.

രാവിലെ 5.30ഓടെയാണ് ഇരുപതോളം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയുടെ വീട്ടിലെത്തി റെയ്ഡ് ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് മകന്റെ ഓഫീസിലെ റെയ്ഡ്. നേരത്തെ അറസ്റ്റിലായ വ്യവസായി ശേഖര്‍ റെഡ്ഡിയുടെ വീട്ടില്‍ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയെ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തുന്നതെന്നാണ് സൂചന.

13 ഇടങ്ങളില്‍

13 ഇടങ്ങളില്‍

മകന്റെ വീട്ടിലും ചീഫ് സെക്രട്ടറിയുടെ ചെന്നൈ അണ്ണാനഗറിലെ വീട്ടിലും മറ്റ് ഏഴിടങ്ങളിലുമായിരുന്നു ആദ്യം റെയ്ഡ് നടന്നത്. മനകന്‍ വിവേകിന്റെ വീട്ടിലും ചെന്നൈയിലേയും വെല്ലൂരിലേയും ആന്ധ്രയിലെ ചിറ്റൂരിലേയും ചില ബന്ധുക്കളുടെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

ശേഖര്‍ റെഡ്ഡിയുമായുള്ള ബന്ധം

ശേഖര്‍ റെഡ്ഡിയുമായുള്ള ബന്ധം

തമിഴ്‌നാട്ടിലെ ബിസിനസുകാരനായ ജെ ശേഖര്‍ റെഡ്ഡിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 100 കിലോ ഗ്രാം സ്വര്‍ണ്ണവും 96 കോടിയുടെ നിരോധിക്കപ്പെട്ട 500, 1000 രൂപ നോട്ടുകളും ലഭിച്ചിരുന്നു. മറ്റ് മൂന്ന് ബിസിനസുകാരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 34 കോടിയുടെ പുതിയ നോട്ടുകളും ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു.

വീഴ്ത്തിയത് മണല്‍

വീഴ്ത്തിയത് മണല്‍

അനധികൃത മണല്‍ ഖനനത്തില്‍ ജെ ശേഖര്‍ റെഡ്ഡിയ്‌ക്കൊപ്പം ചീഫ് സെക്രട്ടറിയ്ക്കും പങ്കുണ്ടെന്ന ആരോപണങ്ങളാണ് റെയ്ഡിലേയ്ക്ക് നയിച്ചത്.

സ്വര്‍ണ്ണവും പണവും

സ്വര്‍ണ്ണവും പണവും

ജെ ശേഖര്‍ റെഡ്ഡിയുടെ ചെന്നൈയിലേയും സഹോദരന്‍ ശ്രീനിവാസലുവിന്റെ വെല്ലൂരിലെ വീട്ടിലും നടത്തിയ റെയ്ഡില്‍ 136 കോടി രൂപ വരുന്ന പഴയതും പുതിയതുമായ നോട്ടുകളും 177 കോടിയുടെ സ്വര്‍ണ്ണവും രണ്ടിടങ്ങളില്‍ നിന്നുമായി ആദായനികുതി വകുപ്പ് കണ്ടെടുത്തിരുന്നു.

English summary
After 24-hour Raids On Tamil Nadu Chief Secretary P Rama Mohana Rao, Son's Office Searched
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X