കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിലെ ഇന്ത്യക്കാരുടെ മരണം, സുഷമ സ്വരാജ് ഇടപെടുന്നു

ഷാര്‍ജയിലെ അല്‍ അമീര്‍ യൂസ്ഡ് ഓയില്‍ ട്രേഡിങിലെ ജോലിക്കാരായിരുന്നു ഇവര്‍. ഡീസല്‍ ടാങ്കിന് തീപിടിച്ച് ശ്വാസംമുട്ടിയാണ് മൂന്ന് ജവനക്കാര്‍ മരിച്ചത്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: യുഎഇയില്‍ മൂന്ന് ഇന്ത്യക്കാര്‍ ഡീസല്‍ ടാങ്കില്‍ തീപിടിച്ച് മരിച്ച സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെടുന്നു. സംഭവത്തില്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണത്തെ പിന്തുടരാന്‍ യുഎഇയിലെ ഇന്ത്യന്‍ മിഷന് സുഷമ സ്വരാജ് നിര്‍ദേശം നല്‍കി.

ദുബായിലെ ഇന്ത്യന്‍ കോണ്‍സിലേറ്റ് ജനറല്‍ ഇക്കാര്യം തന്നെ അറിയിച്ചെന്ന് സുഷമ സ്വരാജ് പറഞ്ഞു. ഇന്ത്യക്കാരായ കിഷന്‍ സിങ്, മോഹന്‍ സിങ്, ഉജേന്ദ്ര സിങ് എന്നിവര്‍ മരിക്കാനിടയായ സംഭവം നിര്‍ഭാഗ്യകരമാണെന്ന് സുഷമ സ്വരാജ് പറയുന്നു.

sushama swaraj

ഷാര്‍ജയിലെ അല്‍ അമീര്‍ യൂസ്ഡ് ഓയില്‍ ട്രേഡിങിലെ ജോലിക്കാരായിരുന്നു ഇവര്‍. ഡീസല്‍ ടാങ്കിന് തീപിടിച്ച് ശ്വാസംമുട്ടിയാണ് മൂന്ന് ജവനക്കാര്‍ മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായി സുഷമ അറിയിച്ചു. മരിച്ചവരുസടെ കുടുംബത്തിന് എല്ലാ സഹായവും ചെയ്തു നല്‍കുമെന്നും സുഷമ വ്യക്തമാക്കി.

അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പിന്തുടരാന്‍ ഇന്ത്യന്‍ സംഘത്തോട് ആവശ്യപ്പെട്ടതായും സുഷമ ട്വിറ്ററില്‍ അറിയിച്ചു. സംഭവത്തില്‍ ഷാര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തില്‍ എന്തെങ്കിലും ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.

English summary
Sushma Swaraj has directed Indian mission in the United Arab Emirates to follow up the investigation by local police regarding the death of three Indians after a fire in diesel tank.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X