പുഷ്പവൃഷ്ടി നടത്തി രാഹുലിനെ വരവേറ്റ് അമേഠി, കുടുംബത്തോടൊപ്പം പത്രിക സമര്‍പ്പിച്ചു,
Recommended Video

ഉത്തര്‍പ്രദേശില്‍ നേട്ടം കൊയ്യാന്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ യുപിയിലെ എഐസിസി സെക്രട്ടറിയായി നിയമിച്ചതും യുപിയില്‍ തരംഗം ഉണ്ടാക്കുകയെന്ന ഒറ്റലക്ഷ്യത്തോടെയാണ്. കോണ്‍ഗ്രസിന്‍റെ നീക്കം ബിജെപിയെ ആശങ്ക പെടുത്തുന്നുണ്ടെന്നത് പറയാതെ വയ്യ. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കാനിരുന്ന റാലിക്ക് യുപിയിലെ യോഗി ആദിത്യനാഥ് ഭരണകുടം അനുമതി നിഷേധിച്ചതും ഇതുമായി ചേര്‍ത്ത് വായിക്കപ്പെടുന്നുണ്ട്.
അതേസമയം റാലിക്ക് അനുമതി നിഷേധിച്ച യോഗിയ്ക്കുള്ള മറുപടിയായാണ് അമേഠിയിലെ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ എന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. അമേഠിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച രാഹുല്‍ ഗാന്ധിക്ക് മണ്ഡലത്തില്‍ ലഭിച്ചത് വന്‍ വരവേല്‍പ്പാണ്.

അമേഠിയില്‍
സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിങ്ങനെ കോണ്‍ഗ്രസ് കുടുംബത്തിന്‍റെ ഉറച്ച മണ്ഡലമാണ് അമേഠി. 2004 മുതല്‍ രാഹുല്‍ ഗാന്ധിയാണ് ഇവിടെ മത്സരിക്കുന്നത്. അതേസമയം 2014 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് സ്മൃതി ഇറാനിയോട് കുറഞ്ഞ ഭൂരിപക്ഷത്തിനാണ് രാഹുല്‍ ഗാന്ധി ജയിച്ചത്.

പരാജയപ്പെടുത്തി
ഒരു ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയെ കഴിഞ്ഞ തവണ പരാജയപ്പെടുത്തിയത്.കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും സ്മൃതി ഇറാനിയെ തന്നെയാണ് ബിജെപി ഇറക്കുന്നത്.

അങ്കം മുറുക്കി ബിജെപി
തോല്‍വി രുചിച്ചെങ്കിലും അമേഠിയില്‍ ശക്തമായ ഇടപെടലാണ് അതിനുശേഷം സ്മൃതി ഇറാനി നടത്തുന്നത്. മന്ത്രി എന്ന പ്രതിച്ഛായയും സ്മൃതിക്കുണ്ട്. മണ്ഡലത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളിലും സ്മൃതി കാര്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. രാഹുലിനെ പരാജയപ്പെടുത്താനുള്ള പതിനെട്ടവുകളും ഇത്തവണ ബിജെപി പയറ്റും.

റോഡ് ഷോ
മണ്ഡലത്തില്‍ രാഹുലിന്‍റെ ജനപ്രീതി കുറഞ്ഞെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ ബിജെപിയുടെ ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് അമേഠിയിലെ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. മൂന്ന് കിലോമീറ്റര്‍ റോഡ് ഷോ നടത്തിയാണ് രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചത്.

കുടുംബത്തോടൊപ്പം
സഹോദരി പ്രിയങ്ക ഗാന്ധി, പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബേര്‍ട്ട് വധ്ര എന്നിവരും രാഹുലിനൊപ്പം റോഡ് ഷോയ്ക്ക് ഉണ്ടായിരുന്നു. പുഷ്പവൃഷ്ടി നടത്തിയും മുദ്രാവാക്യം വിളിച്ചുമാണ് രാഹുല്‍ ഗാന്ധിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

പത്രികാ സമര്‍പ്പണം
കുടുംബം ഒന്നടങ്കമാണ് രാഹുലിന്‍റെ പത്രികാ സമര്‍പ്പണത്തിന് എത്തിയത്. അമ്മ സോണിയാ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി, ഭര്‍ത്താവ് റോബേര്‍ട്ട് വധ്ര, മക്കളായ റെയ്ഹാന്‍, മിരായ എന്നിവരും പത്രികാ സമര്‍പ്പണ ചടങ്ങിന് എത്തിയിരുന്നു
|
വീഡിയോ
വീഡിയോ












Click it and Unblock the Notifications