വിവാഹം കഴിഞ്ഞ് നാലാം ദിവസം, ആരുമറിയാതെ കാമുകിയേയും വിവാഹം ചെയ്തു; യുവാവിന് കിട്ടിയത് എട്ടിന്റെ പണി!!
ഒന്നിലധികം വിവാഹം കഴിച്ച വിവഹ തട്ടിപ്പ് വീരന്മാരെക്കുറിച്ച് നമ്മൾ കേട്ടുകാണും. എന്നാൽ ഇനി പറയാൻ പോകുന്നത് 4 ദിവസത്തെ ഇടവേള കൊണ്ട് രണ്ട് പേരെ വിവാഹം ചെയത് ആളെക്കുറിച്ചാണ്. അതെ, എന്നാൽ ഈ യുവാവ് ഒരു വിവാഹ തട്ടിപ്പ് വീരനൊന്നുമല്ല. എന്നാൽ ആദ്യ ഭാര്യയെ വഞ്ചിച്ചാണ് ഇയാൾ രണ്ടാമത്തെ വിവാഹം കഴിക്കുന്നത്. എന്താണ് അതിനുള്ള കാരണമെന്ന് വിശദമായി വായിക്കാം.
ആദ്യത്തെ വിവാഹം വീട്ടുകാർ കണ്ടെത്തിയ പെൺകുട്ടിയെ ആയിരുന്നു. ഈ വിവാഹത്തിന് നാല് ദിവസത്തിന് ശേഷമാണ് ഇദ്ദേഹം തന്റെ കാമുകിയെ വിവാഹം ചെയ്തത്. യുവാവിനെ ഇപ്പോൾ അറസ്റ്റിലാണ്. ആദ്യത്തെ ഭാര്യ മനൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്. ന്യൂസ് 18 ാണ് വാർത്ത നൽകിയിരിക്കുന്നത്. ബീഹാറിസാണ് സംഭവം നടന്നത്.

മുസാഫർപൂരിലെ ഖാസിമുഹമ്മദ്പൂർ പോലീസ് പരിധിക്ക് കീഴിലുള്ള ദാമുചക് നിവാസിയായ യുവാവിന്റെ വിവാഹം 2022 ഏപ്രിൽ 25 ന് സക്ര പോലീസ് സ്റ്റേഷന് കീഴിലുള്ള വിദ്യാജാപ്പിലെ ഒരു പെൺകുട്ടിയുമായി ഗംഭീരമായി നടന്നു. വീട്ടുകാരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ കഴിഞ്ഞ വർഷം ആചാരപ്രകാരം ഇരുവരും വിവാഹിതരായി. എന്നാൽ പെട്ടെന്നായിരുന്നു ഈ സംഭവം ഉണ്ടാവുന്നത്.
മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിൽ ആയിരുന്നു ഈ വരൻ. ആദ്യ വിവാഹത്തിന് നാല് ദിവസത്തിന് ശേഷം കഴിഞ്ഞ ഏപ്രിൽ 29ന് വരൻ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു.സ്ത്രീധനത്തിന്റെ പേരിൽ ആദ്യ ഭാര്യയെ യുവാവ് പീഡിപ്പിക്കുകയും ബിസിനസ്സ് തുടങ്ങുന്നതിനായി കുടുംബത്തിൽ നിന്ന് പണം കൊണ്ടുവരാൻ ആവശ്യപ്പെടുകയും ആയിരുന്നുവെന്നും പരാതി ഉണ്ട്.
എന്നാൽ ഇയാൾ വേറാരും അറിയാതെ കഴിച്ച വിവാഹത്തെക്കുറിച്ച് ആദ്യ ഭാര്യ അറിഞ്ഞു. ഇതിന് പിന്നാലെയാണ് ആദ്യം വിവാഹം വേർപെടുത്താതെ രണ്ടാം വിവാഹം കഴിച്ചതിന് ഭർത്താവിനെതിരെ കേസ് ഫയൽ ചെയ്യുന്നത്. അയാൾ തന്നെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുകയും ചെയ്തുവെന്ന് യുവതി ആരോപിച്ചു.
ആരുമറിയാതെ ഇയാൾ രണ്ടാം ഭാര്യയോടൊപ്പം മറ്റൊരിടത്ത് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിന് മുമ്പ് ഇങ്ങനെയുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവാഹ സമയത്ത് വരന് വേറെ ഭാര്യയുണ്ടെന്ന് തിരിച്ചറിഞ്ഞ വധു ഭർത്താവിന്റെ ഭാര്യയെ വിവാഹം ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്.
Hair Care: കഞ്ഞിവെള്ളമല്ല, അരിവെള്ളം മതി, മുടി പട്ടുപോലെ തിളങ്ങും












Click it and Unblock the Notifications