കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ ആത്മാവ് പറഞ്ഞു... ഒപിഎസ് എല്ലാം വെളിപ്പെടുത്തി; ശശികലയുടെ കളികള്‍ കേട്ട് ഞെട്ടിത്തരിച്ചു

Google Oneindia Malayalam News

ചെന്നൈ: തമിഴക രാഷ്ട്രീയത്തെ ഇളക്കി മറിക്കുന്നതായിരുന്നു മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തലുകള്‍. ജയലളിതയുടെ സ്മൃതിമണ്ഡപത്തില്‍ ധ്യാനമിരുന്നതിന് ശേഷം ആയിരുന്നു പനീര്‍ശെല്‍വത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍.

'അമ്മയുടെ ആത്മാവ് തന്നോട് സംസാരിച്ചു' എന്നാണ് പനീര്‍ശെല്‍വം പറഞ്ഞത്. നാല്‍പത് മിനിട്ടാണ് ജയലളിതയെ അടക്കം ചെയ്ത സ്ഥലത്ത് പനീര്‍ശെല്‍വം ഇരുന്നത്.

തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് രാജിവപ്പിക്കുകയായിരുന്നു എന്നത് മാത്രമല്ല പനീര്‍ശെല്‍വം പറഞ്ഞത്. ഫെബ്രുവരി 7 ന് രാത്രി മറീന ബീച്ചില്‍ തുടങ്ങിയ വെളിപ്പെടുത്തലുകള്‍ ഇപ്പോഴും അവസാനിക്കുന്നില്ല.

56 വയസ്, ഇത് മോഹന്‍ലാലിന്റെ ആരാധകര്‍ക്കും വീട്ടുകാര്‍ക്കും മാത്രം അറിയുന്ന കാര്യം, ഇതാ മേജര്‍ രവിയ്‌ക്കൊപ്പം 85 വയസ് തികഞ്ഞ് ലാല്‍!

രാജിവപ്പിച്ചത് നിര്‍ബന്ധിച്ച്

തന്നെ നിര്‍ബന്ധിച്ച് രാജിവപ്പിക്കുകയായിരുന്നു എന്നാണ് പനീര്‍ശെല്‍വം വെളിപ്പെടുത്തിയിരിക്കുന്നത്. ശശികല പാര്‍ട്ടിയില്‍ എങ്ങനെ അധികാരം കൈയ്യാളുന്നു എന്ന് വ്യക്തമാക്കുന്നതാണ് പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തല്‍.

പോയസ് ഗാര്‍ഡിനെ യോഗം പോലും അറിഞ്ഞില്ല

ഞായറാഴ്ച പോയസ് ഗാര്‍ഡനില്‍ നടന്ന യോഗത്തെ കുറിച്ച് തനിക്ക് ഒരു മുന്‍ധാരണയും ഉണ്ടായിരുന്നില്ല. അവിടെ ചെന്നപ്പോള്‍ ശശികലയും ബന്ധുക്കളും എംഎല്‍എമാരും മന്ത്രിമാരും ഒക്കെ ആണ് ഉണ്ടായിരുന്നത്.

രാജിവയ്ക്കാന്‍ പറഞ്ഞു

താന്‍ അറിയുക പോലും ചെയ്യാത്ത ഗോയത്തിലേക്ക് വിളിപ്പിച്ചത്. ചിന്നമ്മയുടെ അടുത്തെ ചെന്നപ്പോള്‍ കൂടെയുള്ളവര്‍ തന്റെ രാജി ആവശ്യപ്പെടുകയായിരുന്നു.

എന്തിന് രാജി?

ചിന്നമ്മയെ മുഖ്യമന്ത്രിയാക്കാന്‍ താന്‍ രാജിവച്ചേ മതിയാകൂ എന്നാണത്രെ പനീര്‍ശെല്‍വത്തോടെ ശശികലയുടെ കൂടെയുള്ളവര്‍ പറഞ്ഞത്. ഈ വിഷയത്തില്‍ തനിക്കുള്ള എതിര്‍പ്പ് പനീര്‍ശെല്‍വം വ്യക്തമാക്കുകയും ചെയ്തിരുന്നു

മണിക്കൂറുകളോളം ശ്രമം

പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയും ഒരാള്‍ തന്നെ ആകുന്നതാണ് നല്ലത് എന്ന വാദമാണത്രെ ശശികലയുടെ കൂടെയുള്ളവര്‍ ഉന്നയിച്ചത്. അതിന് വേണ്ടിയാണ് എംഎല്‍എമാരെ വിളിച്ച് ചേര്‍ത്തത്. മണിക്കൂറുകളോളം ഇക്കാര്യം തന്നെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് പിന്നെ നടന്നതെന്നം പനീര്‍ശെല്‍വം വെളിപ്പെടുത്തി.

എന്തൊരു നീതികേട്

താന്‍ ആഗ്രഹിക്കുക പോലും ചെയ്യാതിരുന്ന സമയത്താണ് തന്നെ നേതാവായി തിരഞ്ഞെടുത്തത്. എന്നിട്ട് ഇപ്പോള്‍ ഇങ്ങനെ ചെയ്യുന്നത് നീതിയാണോ എന്ന് താന്‍ ചോദിച്ചതായും പനീര്‍ശെല്‍വം വെളിപ്പെടുത്തിയിട്ടുണ്ട്.

അമ്മയുടെ ശവകുടീരത്തിലേക്ക് പോലും വിട്ടില്ല

ഇക്കാര്യങ്ങളെല്ലാം തുറന്ന് പറയാന്‍ 'അമ്മയുടെ' ശവകൂടീരത്തിലേക്ക് പോകാന്‍ പോലും ശശികലയും കൂട്ടരും തന്നെ വിട്ടില്ല എന്നാണ് പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തല്‍. അച്ചടക്കത്തിന്റെ പേര് പറഞ്ഞായിരുന്നു ഇത്.

ആവശ്യപ്പെട്ടാല്‍ രാജി പിന്‍വലിക്കും

തമിഴ് ജനതയും പാര്‍ട്ടി നേതാക്കളും എംഎല്‍എമാരും ആവശ്യപ്പെട്ടാല്‍ താന്‍ രാജി പിന്‍വലിക്കും എന്ന് വരെ പനീര്‍ശെല്‍വം പറഞ്ഞു. സംസ്ഥാനത്തെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയെ ആണ് വേണ്ടത്. അത് താന്‍ തന്നെ ആവണം എന്നില്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു.

ഒറ്റയ്ക്കാണെങ്കിലും പോരാടും

ജയലളിത ഉണ്ടാക്കിയ പ്രതിച്ഛായ കാത്തു സൂക്ഷിക്കാന്‍ പറ്റിയ ഒരാളായിരിക്കണം സര്‍ക്കാരിനെ നയിക്കേണ്ടത്. താന്‍ ഒറ്റയ്‌ക്കേ ഉള്ളൂ എങ്കിലും അതിന് വേണ്ടി അവസാനം വരെ പോരാടും എന്നും പനീര്‍ശെല്‍വം പറഞ്ഞു.

അമ്മയുടെ ആത്മാവ് പറഞ്ഞു

ശവകുടീരത്തില്‍ വച്ച് ജയലളിതയുടെ ആത്മാവ് തന്നോട് സംസാരിച്ചു എന്ന വൈകാരിക തുറുപ്പുചീട്ടിറക്കിയായിരുന്നു പനീര്‍ശെല്‍വം ഇക്കാര്യങ്ങളെല്ലാം പറഞ്ഞത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

English summary
After appearing to be a willing pawn in the hands of V K Sasikala ever since J Jayalalithaa's death on December , Tamil Nadu caretaker chief minister O Panneerselvam shocked everyone on Tuesday night, accusing Sasikala and senior party leaders of "forcing" him to resign as the chief minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X