കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

40 വര്‍ഷം മുമ്പ് 'മരിച്ച' അമ്മ തിരിച്ചെത്തി, അമ്പരന്ന് കുടുംബം

മരിച്ചെന്നു കരുതിയ സ്ത്രീ 40 വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടില്‍ മടങ്ങിയെത്തി. കാണ്‍പൂരിലാണ് സംഭവം.

  • By Manu
Google Oneindia Malayalam News

കാണ്‍പൂര്‍: 40വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചെന്നു കരുതിയ സ്ത്രീ കുടുംബത്തെ അമ്പരപ്പിച്ച് വീട്ടില്‍ മടങ്ങിയെത്തി. കാണ്‍പൂരിലാണ് സിനിമാക്കഥയെ വെല്ലുന്ന ഈ സംഭവം നടന്നത്. കാണ്‍പൂരിലെ ബിദ്‌നു ഗ്രാമത്തിലെ വിലാസയെന്ന 82 കാരിയാണ് 40 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സ്വപ്‌നം പോലെ രണ്ടു മക്കള്‍ക്കൊപ്പം ചേര്‍ന്നത്.

1976ല്‍ പാമ്പു കടിയേറ്റാണ് വിലാസ മരിച്ചത്. തുടര്‍ന്ന് ശവശരീരം കുടുംബാംഗങ്ങള്‍ ഗംഗാ നദിയില്‍ ഒഴുക്കുകയായിരുന്നു. പക്ഷെ അന്ന് താന്‍ മരിച്ചിട്ടില്ലായിരുന്നെന്നും ബോധം നഷ്ടപ്പെടുക മാത്രമേ സംഭവിച്ചതെന്നും വിലാസ പറഞ്ഞു. ചില മീന്‍പിടുത്തക്കാര്‍ അന്നു തന്നെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും മറ്റൊരു ഗ്രാമത്തില്‍ എത്തിക്കുകയായിരുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവം 1976ല്‍

1976ലാണ് വിലാസയ്ക്കു പാമ്പുകടിയേറ്റത്. വയ്‌ക്കോല്‍ ശേഖരിക്കാന്‍ കാട്ടില്‍പ്പോയപ്പോള്‍ ഇവരെ മൂര്‍ഖന്‍ പാമ്പ് കൊത്തുകയായിരുന്നു.

തെറ്റുകാരന്‍ നാട്ടുവൈദ്യന്‍

പാമ്പുകടിയേറ്റ ശേഷം വീട്ടിലെത്തിച്ച വിലാസയെ സമീപത്തുള്ള നാട്ടുവൈദ്യന്‍ പരിശോധിച്ചെങ്കിലും ബോധം തിരിച്ചുകിട്ടിയില്ല. ഇതോടെയാണ് വിലാസ മരിച്ചെന്ന് കുടുബാംഗങ്ങള്‍ കരുതിയത്.

ഞെട്ടിപ്പോയെന്ന് മക്കള്‍

ഓര്‍മകളില്‍ മാത്രം ജീവിക്കുന്ന തങ്ങളുടെ അമ്മ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഞെട്ടിപ്പോയെന്ന് മക്കളായ രാംകുമാരിയും മുന്നിയും പറഞ്ഞു

ഇത്രയം കാലം എന്തുകൊണ്ട് തിരിച്ചുവന്നില്ല

ഓര്‍മ നഷ്ടപ്പെട്ടതിനാലാണ് ഇത്രയും കാലം അമ്മയ്ക്ക് മടങ്ങി വരാന്‍ കഴിയാതിരുന്നതെന്നും ദിവസങ്ങള്‍ക്ക് മുമ്പ് സംഭവം ഓര്‍മയിലേക്ക് വന്നപ്പോള്‍ തിരിച്ചുവരികയായിരുന്നുവെന്നും മക്കള്‍ പറഞ്ഞു.

English summary
82 year-old woman, thought to be dead for the past 40 years, is reunited with her two daughters. The woman, from Bidhnoo village of the district, had died of snake bite in 1976. The family had performed her last rites by immersing her body in the Ganga
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X