തിഹാർ ജയിലിൽ 7 ദിവസം, സിജെപി നേതാക്കളായ അശുതോഷ് റങ്കയും സൗരവ് ദാസും ഒടുവിൽ പുറത്തേക്ക്
ന്യൂ ഡല്‍ഹി: 7 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം സിജെപി നേതാക്കള്‍ ഒടുവില്‍ പുറത്തേക്ക്. കോക്രോച്ച് ജനതാ പാര്‍ട്ടി കണ്‍വീനര്‍മാരായ അശുതോഷ് റങ്കയ്ക്കും സൗരവ് ദാസിനും കോടതി ജാമ്യം അനുവദിച്ചു. ഡല്‍ഹി സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ആണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ച് കൊണ്ട് ഉത്തരവിട്ടിരിക്കുന്നത്.
അശുതോഷിന്റെയും സൗരവിന്റെയും കസ്റ്റഡി കാലാവധി നീട്ടണമെന്ന് ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി. ഒക്ടോബര്‍ 14ന് ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് അശുതോഷ് റങ്കയും സൗരവ് ദാസും അറസ്റ്റിലായത്.

ജന്തര്‍ മന്തര്‍ പ്രതിഷേധ സ്ഥലമല്ലാതെയാക്കിക്കൊണ്ടുളള തീരുമാനത്തിന് പിന്നാലെയാണ് അശുതോഷിന്റെയും സൗരവിന്റെയും നേതൃത്വത്തില്‍ സിജെപി പ്രവര്‍ത്തകര്‍ ഇവിടേക്ക് ദേശീയ പതാകയുമായി എത്തി പ്രതിധേഷിച്ചത്. ഒപ്പമുണ്ടായിരുന്ന സിജെപി പ്രവര്‍ത്തകരെ വിട്ടയച്ച പോലീസ് ഇരുനേതാക്കളേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഒക്ടോബര്‍ 14ന് ഇവരെ കോടതി 5 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഞായറാഴ്ച കസ്റ്റഡി കാലാവധി അവസാനിച്ചെങ്കിലും പോലീസിന്റെ ആവശ്യം പരിഗണിച്ച് സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് രണ്ട് ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടുകയായിരുന്നു. ജാമ്യത്തിനായി സിജെപി നിയമവിഭാഗം നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. മനപ്പൂര്‍വ്വം സൗരവിനേയും അശുതോഷിനേയും കസ്റ്റഡിയില്‍ വെക്കാനുളള ശ്രമം നടക്കുന്നതായും സിജെപി ആരോപിച്ചു. ഇതിന് പിന്നാലെ കസ്റ്റഡി നീട്ടിയ ഉത്തരവിന് എതിരെ സൗരവും അശുതോഷും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഹര്‍ജി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി സിജെപി നേതാക്കള്‍ ബോണ്ട് ലംഘിച്ചത് അടക്കമുളള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി വിമര്‍ശനം ഉന്നയിച്ചിരുന്നു. മജിസ്‌ട്രേറ്റ് കോടതിയുടെ തീരുമാനം വരട്ടെയെന്നും ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെ കസ്റ്റഡി നീട്ടിയതിന് എതിരായ ഹര്‍ജി സിജെപി നേതാക്കള്‍ പിന്‍വലിച്ചു.
ഇതിന് പിന്നാലെയാണ് വൈകിട്ടോടെ സൗരവിനും അശുതോഷിനും സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജന്തര്‍ മന്തര്‍ സമരവേദിയായി പ്രഖ്യാപിക്കുന്നത് വരെ അവിടെ സമരത്തിന് ആഹ്വാനം ചെയ്യില്ലെന്നും സമാധാന അന്തരീക്ഷം തകര്‍ക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കില്ലെന്നും അടക്കമുളള സത്യവാങ്മൂലം നല്‍കിയതിന് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.
സത്യം ജയിച്ചുവെന്നാണ് കോടതി വിധിക്ക് പിന്നാലെ സൗരവ് ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയും പ്രതികരണവുമായി രംഗത്ത് വന്നു. ചക്ദേ ഇന്ത്യ എന്ന ചിത്രത്തിലെ ഷാരൂഖ് ഖാന്റെ ചിത്രം പങ്കുവെച്ചാണ് ദിപ്കെ കോടതി വിധിയോടുളള പ്രതികരണം അറിയിച്ചത്. സൗരവും അശുതോഷും പുറത്തിറങ്ങിയ ശേഷം സിജെപിയുടെ മുന്നോട്ടുളള നീക്കങ്ങൾ തീരുമാനിക്കുമെന്ന് ദിപ്കെ നേരത്തെ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications
