കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍: ഫാറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ചു, വിടുതല്‍ 7 മാസത്തിന് ശേഷം

Google Oneindia Malayalam News

ദില്ലി: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയെ വീട്ടു തടങ്കലില്‍ നിന്നും മോചിപ്പിച്ചു. ജമ്മുകശ്മീരിന്‍റെ ഭരണഘടനാപരമായ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെ പൊതുസുരക്ഷാ നിയമം(പിഎസ്എ) ചുമത്തിയായിരുന്നു ഫാറൂഖ് അബ്ദുള്ള ഉള്‍പ്പടേയുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. ഫാറൂഖ് അബ്ദുള്ളയെ തടങ്കലില്‍ പാര്‍പ്പിച്ച നടപടി പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാലാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

Recommended Video

cmsvideo
Farooq Abdullah To Be Released After Over 7 Months In Detention | Oneindia Malayalam

രാജസ്ഥാന്‍ മുതല്‍ രാജ്യസഭ വരെ; കെസി എന്ന ട്രബിള്‍ ഷൂട്ടറെ കളത്തിലിറക്കിയതിന് പിന്നില്‍ ലക്ഷ്യം പലത്രാജസ്ഥാന്‍ മുതല്‍ രാജ്യസഭ വരെ; കെസി എന്ന ട്രബിള്‍ ഷൂട്ടറെ കളത്തിലിറക്കിയതിന് പിന്നില്‍ ലക്ഷ്യം പലത്

2019 ഓഗസ്റ്റ് 5 നായിരുന്നു 83 വയസുകാരനായ ഫാറൂഖ് അബ്ദുള്ളയേയും മറ്റ് നേതാക്കളേയും തടങ്കലില്‍ പാര്‍പ്പിച്ചത്. അതേ സമയം തടങ്കലിലുള്ള മറ്റു മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയേയും മെഹബൂബ മുഫ്തിയേയും മോചിപ്പിച്ചിട്ടില്ല. മുന്‍മുഖ്യമന്ത്രിമാര്‍ ഉള്‍പ്പടെ കശ്മീര്‍ തടവില്‍ കഴിയുന്ന എല്ലാ രാഷ്ട്രീയ നേതാക്കളേയും മോചിപ്പിക്കണമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ സംയുക്ത പ്രമേയത്തിലൂടെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. അനിശ്ചിതകാലത്തേക്ക് നേതാക്കളെ വീട്ടുതടങ്കലിലാക്കുന്ന അവരുടെ മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.

FAROOQ

ഭരണഘടനാ പദവി എടുത്ത് കളഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും നേതാക്കളെ തടങ്കലില്‍ നിന്നും മോചിപ്പിക്കാത്ത നടപടി സംസ്ഥാനത്ത് സ്ഥിതിഗതികള്‍ ശാന്തമാണെന്ന സര്‍ക്കാറിന്‍റെ അവകാശവാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണെന്നും പ്രതിപക്ഷത്തിന്‍റെ പ്രമേയത്തിലുണ്ടായിരുന്നു. കോണ്‍ഗ്രസിന് പുറമെ എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, ജെഡിഎസ്, സിപിഎം, സിപിഐ, ആര്‍ജെഡി എന്നീ കക്ഷികളും മുന്‍ ബിജെപി സര്‍ക്കാറുകളില്‍ അംഗമായിരുന്ന യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി തുടങ്ങിയവരും പ്രമേയത്തില്‍ ഒപ്പു വെച്ചിരുന്നു.

വാർത്ത വരുന്നതു വരെ ഞാൻ ഇതറിഞ്ഞില്ലെന്ന് വിനയന്‍: വൈരാഗ്യം തീർക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കരുത്വാർത്ത വരുന്നതു വരെ ഞാൻ ഇതറിഞ്ഞില്ലെന്ന് വിനയന്‍: വൈരാഗ്യം തീർക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കരുത്

മൂന്നുതവണ ജമ്മു കശ്മീരില്‍ മുഖ്യമന്ത്രിയായ ഫാറുഖ് അബ്ദുള്ള നിലവില്‍ ലോക്സഭാംഗമാണ്. സ്വകാര്യ വസതി സബ് ജയിലായി പ്രഖ്യാപിച്ചായിരുന്നു ഫാറുഖ് അബ്ദുള്ളയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു വന്നിരുന്നത്. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നുല്ലെന്ന് ആരോപിച്ചുള്ള ഫാറൂഖ് അബ്ദുള്ളയുടെ കത്ത് നേരത്തെ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് എംപി ശശി തരൂരായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ കത്ത് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

സഭയില്‍ കൈകൂപ്പി ശൈലജ ടീച്ചര്‍; 'പരിഹസിക്കരുത്; മഹാമാരിയെ ചെറുക്കാന്‍ പ്രതിപക്ഷം ഒപ്പം നില്‍ക്കണംസഭയില്‍ കൈകൂപ്പി ശൈലജ ടീച്ചര്‍; 'പരിഹസിക്കരുത്; മഹാമാരിയെ ചെറുക്കാന്‍ പ്രതിപക്ഷം ഒപ്പം നില്‍ക്കണം

English summary
After 7 months in detention Farooq abdullah to be released
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X