കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിന്‍ യാത്രയില്‍ ഇനി ലാപ്‌ടോപ്പും, മൊബൈല്‍ ഫോണും, ഗാഡ്‌ജെറ്റും ഇന്‍ഷൂര്‍ ചെയ്യാം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ട്രെയിന്‍ യാത്രക്കാര്‍ക്ക് 92 പൈസയുടെ ഇന്‍ഷൂറന്‍സ് അവതരിപ്പിച്ചതിന് പിന്നാലെ ഐആര്‍സിടിസി ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, ഗാഡ്ജറ്റ് തുടങ്ങിയവയ്ക്കും ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നു. ഇതുസംബന്ധിച്ച് ഇന്‍ഷൂറന്‍സ് കമ്പനിയുമായി ചര്‍ച്ച നടത്തിയതായി ഐആര്‍സിടിസി മാനേജിങ് ഡയറക്ടര്‍ എ കെ മനോച്ച പറഞ്ഞു.

യാത്രക്കാര്‍ വ്യാജ ക്ലെയിമുകള്‍ നടത്തിയേക്കുമെന്ന് ഇന്‍ഷൂറന്‍സ് കമ്പനികള്‍ ആശങ്ക പ്രകടിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ഇതുസംബന്ധിച്ച് ചില ആശയങ്ങള്‍ ഐആര്‍സിടിസി കൈമാറിയിട്ടുണ്ട്. തുടക്കത്തില്‍ ക്രഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റും പരിമിതപ്പെടുത്താനാണ് ആലോചനെന്നും അദ്ദേഹം പറഞ്ഞു.

train

ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, ഗാഡ്‌ജെറ്റ് എന്നിവ മോഷണം പോവുകയോ അപകടത്തില്‍ നഷ്ടപ്പെട്ടു പോവുകയോ ചെയ്താല്‍ ഇന്‍ഷൂറന്‍സ് നല്‍കാനാണ് ഐആര്‍സിടിസിയുടെ പരിപാടിയെങ്കിലും അപകടമുണ്ടായാല്‍ മാത്രമേ ഇന്‍ഷൂറന്‍സ് നല്‍കാന്‍ കഴിയൂ എന്നാണ് കമ്പനികളുടെ വാദം.

നിലവില്‍ 92 പൈസയുടെ ഇന്‍ഷൂറന്‍സ് വന്‍ വിജയമായ സാഹചര്യത്തിലാണ് സര്‍ക്കാരിന് കൂടുതല്‍ വരുമാനമുണ്ടാകുന്ന പുതിയ ഇന്‍ഷൂറന്‍സിനും ആലോചിക്കുന്നത്. പൂജ, ദീപാവലി ആഘോഷവേളയിലെ തിരക്ക് പരിഗണിച്ച് ഇന്‍ഷൂറന്‍സ് തുക 1 രൂപയാക്കി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

English summary
After ‘92 paise’ scheme, IRCTC may launch insurance for gadgets, laptops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X