• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹിന്ദി പാര്‍ലമെന്റ് ചര്‍ച്ചകളുടെ നിലവാരം കുറച്ചുവെന്ന് വൈക്കോ; 23 വര്‍ഷത്തെ ഇടവേളക്ക് ശേഷം വൈക്കോ വീണ്ടും പാര്‍ലമെന്റിലേക്ക്... മോദിയുടേത് ഹിന്ദു, ഹിന്ദി, ഹിന്ദു രാഷ്ട്രിയം ലൈനെന്ന് ആരോപണം!

  • By Desk

ഹിന്ദിയിലുളള ചര്‍ച്ചകള്‍ പാര്‍ലമെന്റിന്റെ നിലവാരം കുറച്ചെന്ന ആരോപണവുമായാണ് എം ഡി എം കെ ജനറല്‍ സെക്രട്ടറി വൈക്കോ രംഗത്ത് വന്നിരിക്കുന്നത്. ഹിന്ദു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വൈക്കോയുടെ വിവാദ പരാമര്‍ശ്ശം. നെഹ്‌റുവിന്റെ കാലത്ത് തുടങ്ങിയ പാര്‍ലമെന്റ് ചര്‍ച്ചകളിലെ ഇംഗ്ലീഷ് ആശയവിനിമയ രീതി മോദിയിലെത്തിയതോടെയാണ് ഹിന്ദിയിലേക്ക് വഴി മാറിയെന്നും വൈക്കോ ആരോപിക്കുന്നു.

ഉപതിരഞ്ഞെടുപ്പിന് മുമ്പ് എസ്പിക്ക് കാലിടറുന്നു.... മുന്‍ പ്രധാനമന്ത്രിയുടെ മകന്‍ ബിജെപിയിലേക്ക്

നെഹ്‌റുവിന് പര്‍വ്വതത്തിന്റെ ഉന്നതി ഉണ്ടായിരുന്നിടത്ത് മോദിക്ക് ചെറു കുന്നിന്റെ നിസാരതയാണ് വൈക്കോ നല്‍കുന്നത്. ഹിന്ദി വിരുദ്ധ പ്രക്ഷേഭത്തിന്റെ പുത്തന്‍ രീതികള്‍ വൈക്കോ പാര്‍ലമെന്റിലും പരീക്ഷിക്കുമോ എന്നതാണ് കാത്തിരുന്നു കാണേണ്ട കാര്യം.

23 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വൈക്കോ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പെട്ടത്. സന്താഷം പങ്കുവെക്കാനായി പാര്‍ട്ടി ആസ്ഥാനമായ തായകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ അനുമോദന യോഗവും നടന്നിരുന്നു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വേളയില്‍ ഹിന്ദു ദിനപ്പത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍-

ഹിന്ദിക്കെതിരെ മുരശ്ശൊലി മാരന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിനെ പിന്തുണക്കാന്‍ മുതിര്‍ന്ന പാര്‍ലമെന്റ് അംഗങ്ങളെ എങ്ങനെയാണ് പ്രേരിപ്പിച്ചത് എന്ന ചോദ്യത്തിന് വൈക്കോയുടെ മറുപടി ഇതായിരുന്നു...

ഇംഗ്ലീഷിനു മാത്രമേ രാജ്യത്തെ ഒന്നിപ്പിക്കാന്‍ കഴിയൂ

ഇംഗ്ലീഷിനു മാത്രമേ രാജ്യത്തെ ഒന്നിപ്പിക്കാന്‍ കഴിയൂ

സിപിഐ എം നേതാവ് പി രാമമൂര്‍ത്തിയാണ് ആദ്യം പിന്തുണക്കാന്‍ തയ്യാറായത്. ഭൂപേഷ് ഗുപ്തയും സമ്മതിച്ചു. പീലു മോഡി ബില്ലില്‍ സംസാരിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഉച്ച കഴിഞ്ഞുളള സമയം ഉറക്കത്തിനായി മാറ്റി വെക്കുന്ന പതിവാണ് അദ്ധേഹത്തിനുളളത്. ഉത്തരേന്ത്യന്‍ എം പി മാര്‍ ഹിന്ദി ഭ്രാന്തന്‍മാരാണെന്ന ധാരണ ദക്ഷിണേന്ത്യക്കാര്‍ക്കിടയില്‍ ഉണ്ടെന്നും , അദ്ധേഹത്തിന് ഒരു പ്രസംഗം നടത്താനായാല്‍ അത് തെക്കെ ഇന്ത്യയ്ക്ക് നല്‍കുന്ന ഒരു സന്ദശമാകുമെന്നും ഞാന്‍ അദ്ധേഹത്തെ ധരിപ്പിച്ചു. അതോടെ ഇംഗ്ലീഷിനു മാത്രമേ രാജ്യത്തെ ഒന്നിപ്പിക്കാന്‍ കഴിയൂ എന്ന് അദ്ധേഹം വാദിച്ചു. ഉച്ചക്ക് ശേഷം പതിവിനു വിപരീതമായി പീലു മോഡിയെ സഭയില്‍ കണ്ടതോടെ ഡെപ്യൂട്ടി ചെയര്‍മാന്‍ കാരണം തിരക്കി. സുഹൃത്ത് ഗോപാലസ്വാമിക്ക് വേണ്ടിയാണ് വന്നതെന്നായിരുന്നു മരുപടി.

ഇന്ദിരാഗാന്ധിയെപ്പോലും സംസാരത്തിലൂടെ ചിരിപ്പിക്കാനാകും

ഇന്ദിരാഗാന്ധിയെപ്പോലും സംസാരത്തിലൂടെ ചിരിപ്പിക്കാനാകും

താന്‍ അംഗമായിരുന്ന കാലത്തെ പാര്‍മെന്റിലെ അക്കാലത്തെ മികച്ച വ്യക്തിത്വങ്ങളെ വൈക്കോ ഓര്‍ത്തെടുക്കുന്നുണ്ട്. ഭൂപേഷ് ഗുപ്ത സിംഹത്തെപ്പോലെ അലറും, പീലു മോഡിക്ക് ഇന്ദിരാഗാന്ധിയെപ്പോലും സംസാരത്തിലൂടെ ചിരിപ്പിക്കാനാവുമായിരുന്നു. സഭാ ചെയര്‍മാനായിരുന്നത് മുന്‍ ചീഫ് ജസ്റ്റിസ് ഹിദായത്തുളള ആയിരുന്നു. അതൊരു സുര്‍ണ്ണ കാലമായിരുന്നു. പൊഫ. എന്‍ ജി രംഗയും സഭയിലുണ്ടായിരുന്നു. എ ബി വാജ്‌പേയി, എല്‍ കെ അദ്വാനി എന്നിവരും ഉണ്ടായിരുന്നു. അവരില്‍ നിന്നുമാണ് സമര്‍പ്പണവും പ്രതിബദ്ധതയും പഠിച്ചത്. അംഗമല്ലാതിരുന്നിട്ടും ബിസനസ് ഉപദേശക സമിതിയിലും പങ്കടുത്തുവെന്നും വൈക്കോ പറഞ്ഞു. വാജ്‌പേയിക്ക് തന്നെ വലിയ ഇഷ്ടമായിരുന്നുവെന്നും വൈക്കോ ഓര്‍ക്കുന്നു. ബീഹാറിലെ സമ്മേളനത്തില്‍ വളര്‍ത്ത് മകന്‍ എന്ന് വിശേഷിപ്പിക്കുക പോലും ഉണ്ടായി. ഇത്തവണ രാജ്യസഭയില്‍ പോകുമ്പോള്‍ പരിചയക്കാര്‍ തീരെ ഉണ്ടാവണമെന്നില്ല.

ഹിന്ദി കാരണം സംവാദങ്ങളുടെ നിലവാരം കുറഞ്ഞു

ഹിന്ദി കാരണം സംവാദങ്ങളുടെ നിലവാരം കുറഞ്ഞു

പഴയ കാലത്തെയും നിലവിലെയും സംവാദങ്ങളില്‍ ഗുണപരമായ വലിയ അന്തരമാണുളളത്. വിവിധ വിഷയങ്ങളില്‍ ആഴത്തില്‍ അറിവുളളവരായിരുന്നു അക്കാലത്ത് പാര്‍ലമെന്റില്‍ എത്തിയിരുന്നത്. ഇന്ന് ഹിന്ദി കാരണം സംവാദങ്ങളുടെ നിലവാരം കുറഞ്ഞു. അവര്‍ ഹിന്ദിയില്‍ അലറുക മാത്രമാണ് ചെയ്യുന്നത്. മോദിപോലും ഹിന്ദിയിലാണ് പ്രസംഗിക്കുന്നത്. വാജ്‌പേയി സംസാരിച്ചിരുന്നത് ഇംഗ്ലീഷിലായിരുന്നു. മെറാര്‍ജി ദേശായിക്ക് ഹിന്ദി ഇഷ്ടമല്ല എന്നു പറയാന്‍ കഴിയില്ല, പക്ഷേ അദ്ധേഹവും ഇംഗ്ലീഷിലാണ് സംസാരിച്ചിരുന്നത്. ഇന്ദിരാഗാന്ധി, നരസിംഹറാവു, മന്‍മോഹന്‍ സിംഗ് എല്ലാവരും ഇംഗ്ലീഷിലാണ് സഭയെ അഭിസംബോധന ചെയ്തിരുന്നത്.. മോദിക്ക് മാത്രമാണ് ഹിന്ദി ഭ്രമം. ഹിന്ദി, ഹിന്ദു, ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതില്‍ മോദി പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു. പാര്‍ലമെന്റ് സെഷനില്‍ പങ്കെടുക്കാന്‍ ശുഷ്‌ക്കാന്തി ഉളള ആളായിരുന്നു നെഹ്‌റു. എന്നാല്‍ മോദി തിരിച്ചാണ്. നെഹ്‌റു പര്‍വ്വതമെങ്കില്‍ മോദി ചെറിയ കുന്ന് മാത്രമാണ്. അവര്‍ ഹിന്ദി അടിച്ചല്‍പ്പിക്കുന്നു.

പൊതു ഭാഷ പ്രശ്‌നങ്ങള്‍ക്കുളള പരിഹാരമാണ് ഇംഗ്ലീഷ്

പൊതു ഭാഷ പ്രശ്‌നങ്ങള്‍ക്കുളള പരിഹാരമാണ് ഇംഗ്ലീഷ്

ഓരോ ഇന്ത്യക്കാരും നേരിടുന്ന പൊതു ഭാഷ പ്രശ്‌നങ്ങള്‍ക്കുളള പരിഹാരമാണ് ഇംഗ്ലീഷ്. ഹിന്ദി അടിച്ചേല്‍പ്പിക്കാതിരിക്കാനാണ് എട്ടാം ഷെഡ്യൂളിലെ എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും ഔദ്യോഗിക ഭാഷ പദവി വേണമെന്ന് രാജാജി പറഞ്ഞത്. എല്ലാ ഇന്ത്യന്‍ ഭാഷകളും ഔദ്യാഗിക ഭാഷകളാക്കാന്‍ കഴിയുമെങ്കില്‍ ഇംഗ്ലീഷിന് സ്ഥാനം നല്‍കണമെന്നും രാജാജി പറഞ്ഞിരുന്നു. ഈ ആശയമാണ് തനിക്കുളളതെന്നും വൈക്കോ പറഞ്ഞു. ഇംഗ്ലീഷ് എല്ലാവര്‍ക്കും വേണ്ട്ി പൊതുവായി നില കൊളളുന്ന ഭാഷയാകട്ടെ.

മെകെഡാത്തു ഡാം വിഷയം

മെകെഡാത്തു ഡാം വിഷയം

വൈക്കോ തന്റെ പുതിയ അജണ്ടകളെന്തെല്ലാമെന്നും വ്യക്തമാക്കി. ന്യൂട്രിനോ പദ്ധതി തമിഴ്‌നാടിനൊപ്പം, കേരളത്തിലെ ഇടുക്കി ജില്ലയെയും, മുല്ലപ്പെരിയാറിനെയും ബാധിക്കും. തമിഴിനാടിന് ഭീഷണിയാകുന്ന മെകെഡാത്തു ഡാം വിഷയത്തെപ്പറ്റി വൈക്കോ വിശദമാക്കി. പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഗണിക്കാതെ നിര്‍മ്മാണവുമായി മുന്നോട്ട് പോകാനാണ് കര്‍ണ്ണാടകയുടെ തീരുമാനം. കര്‍ണ്ണാടകയില്‍ നിന്നുളള കേന്ദ്രമന്ത്രിയുടെ വീട്ടിലാണ് യോഗം നടന്ന്ത്. മീഥൈന്‍, ഹൈഡ്രോകാര്‍ബണ്‍, ഷെയ്ല്‍ ഗ്യാസ് പദ്ധതികളോടുളള എതിര്‍പ്പ് വൈക്കോ വ്യക്തമാക്കി.

ഇന്ദിര ഗാന്ധിയെ തമിഴര്‍ അവരെ പരാശക്തിയായി ആരാധിക്കും....

ഇന്ദിര ഗാന്ധിയെ തമിഴര്‍ അവരെ പരാശക്തിയായി ആരാധിക്കും....

ഇന്ത്യന്‍ സൈന്യം വഴി പ്രത്യേക ഈഴം സൃഷ്ടിക്കാന്‍ ഇന്ദിരാഗാന്ധിക്ക് പദ്ധതി ഉണാടായിരുന്നു എന്ന് നേരത്തെ പറഞ്ഞതിനെപ്പറ്റിയും വൈക്കോ പ്രതികരിച്ചു. ശ്രീലങ്കന്‍ തമിഴ് പ്രശ്‌നം ഉന്നയിച്ചപ്പോള്‍, പാര്‍ലമെന്റില്‍ വാജ്‌പേയി നടത്തിയ പരാമര്‍ശ്ശത്തെപ്പറ്റി താന്‍ പറയുക ഉണ്ടായി. ഇന്ദിരയെ വാജ്‌പേയി, ബംഗ്ലാദേശിനെ സൃഷ്ടിച്ച ദുര്‍ഗ്ഗാദേവി എന്നാണ് പരാമര്‍ശിച്ചത്. അതുപോലെ അവര്‍ക്ക് തമിഴ് ഈഴം സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ 1000 വര്‍ഷത്തക്ക് തമിഴര്‍ അവരെ പരാശക്തിയായി ആരാധിക്കുമെന്നാണ് താന്‍ പറഞ്ഞത്. അവര്‍ വികാരാധീനയായി. വടക്കു കിഴക്കുമുളള തമിഴരാണ് ഈ ദേശത്തെ യഥാര്‍ത്ഥ നിവാസികള്‍ എന്ന് ഇന്ദിര പറഞ്ഞു. സെഷനു ശേഷം ഞാന്‍ അവര്‍ക്കരികിലെത്തി, ഈഴം സൃഷ്ടിക്കാന്‍ പറഞ്ഞു. സൈനിക ഇടപെടല്‍ നടത്തിയാല്‍ സെന്‍ട്രല്‍ ഭാഗത്തെ തമിഴര്‍ ക്രോസ് ഫയറില്‍ അകപ്പെടുമെന്നും പറഞ്ഞു. എല്ലാവരെയും ഒരു വശത്തേക്ക് ആക്കാനുളള തന്ത്രം ആവിഷ്‌ക്കരിക്കാന്‍ ഞാന്‍ അവരോട് പറഞ്ഞു. എന്നാല്‍, ആവേശഭരിതനാകാതെ സര്‍ക്കാരുമായി സഹകരിക്കാന്‍ അവര്‍ പറഞ്ഞു. മറ്റുളളവര്‍ വന്നതോടെ സംഭാഷണം നിര്‍ത്തേണ്ടി വന്നു. ഞാന്‍ ഹിന്ദു ഓഫീസില്‍ പോയി പുലികളെ പിന്തുണക്കുന്ന ജി. കെ റെഡിയെ കണ്ടു. അവര്‍ക്കൊരു പദ്ധതി കിട്ടി, അവരെ പോയി കാണു എന്നും അയാളോട് പറഞ്ഞിരുന്നു. എന്നാല്‍ അപ്പോഴേക്കും പാര്‍ലമെന്റ് സെഷന്‍ കഴിഞ്ഞിരുന്നു. പിന്നീട് അവര്‍ കൊല്ലപ്പെട്ടു. അവര്‍ക്ക് തമിഴ് ഈഴത്തിന്റെ ബ്ലൂ പ്രിന്റ് ഉണ്ടായിരുന്നു.

വിപി സിംഗുമായുള്ള കൂടിക്കാഴ്ച

വിപി സിംഗുമായുള്ള കൂടിക്കാഴ്ച

അന്ന് പ്രധാന മന്ത്രി ആയിരുന്ന വിപി സിംഗുമായും ഇക്കാര്യത്തില്‍ താന്‍ കൂടിക്കാഴ്ച നടത്തിയതായും വൈക്കോ പറഞ്ഞു. പുലികള്‍ക്കാവശ്യമായ ആയുധങ്ങളുടെ പട്ടിക തന്റെ കൈവശമുണ്ടായിരുന്നു. പ്രഭാകരനാണ് ലിസ്റ്റ് അയച്ചു തന്നത്. എന്നാല്‍ സഖ്യകക്ഷികളുടെ തലവനായ സിംഗ് നിസഹായത പ്രകടിപ്പിച്ചു. മരുന്നുകള്‍ അയക്കാന്‍ സമ്മതിച്ചു. തുടര്‍ന്നാണ് വിദേശകാര്യ മന്ത്രി ഐ കെ ഗുജ്‌റാളിനെ കണ്ടത്. റോ യിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ കണ്ട് വിശദാംശങ്ങള്‍ നേടി. 47 ലക്ഷം രൂപയ്ക്കുളള മരുന്നുകളുടെ ലിസ്റ്റാണ് അവതരിപ്പിച്ചത്. എന്നാല്‍ അത് നടപ്പിലായില്ല. അതിന്റെ വിശദാംശങ്ങള്‍ പറയാനും വൈക്കോ തയ്യാറായില്ല. ആത്മകഥയില്‍ വെളിപ്പെടുത്തുമെന്നും വൈക്കോ പറഞ്ഞു. വലിയൊരു ഇടവേളക്കു ശേഷം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സന്തോഷത്തിനിടയിലും മനസിന്റെ കോണില്‍ അസന്തുഷ്ടിയുണ്ട്. തമിഴര്‍ക്ക് വേണ്ടി മാത്രമല്ല ലോകത്തെവിടെയും നിസഹായരായ ആളുകള്‍ക്കു വേണ്ടിയും താന്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ടെന്നും വൈ്‌ക്കോ പറഞ്ഞു.

English summary
After a gap of 23 years, Vaiko returned to Parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more