കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎൻയു പ്രതിഷേധം; സമരം ഫലം കാണുന്നു, വീണ്ടും ഹോസ്റ്റൽ ഫീസിൽ ഇളവ്, 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു!

Google Oneindia Malayalam News

ദില്ലി: ജെഎൻയു വിദ്യാർത്ഥികളുടെ പ്രതിഷേധം ഒരു മാസം പിന്നിടുമ്പോൾ ഫീസ് വർ‌ധന ഭാഗീകമായി കുറച്ച് ഉത്തരവിറങ്ങി. ആഭ്യന്തര ഉന്നതാധികാര സമിതിയുടെ ശുപാർശകൾ അംഗീകരിച്ച ജെഎൻയു ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് യൂട്ടിലിറ്റി, സർവീസ് ചാർജ് എന്നിവയിൽ 75 ശതമാനം ഇളവും എപിഎൽ വിഭാഗത്തിന് 50 ശതമാനം ഇളവ് അനുവദിച്ചാണ് ഉത്തരവിറങ്ങിയിരുന്നത്.

ബിപിഎൽ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് 2000രൂപയിൽ നിന്ന് 500 രൂപ ആക്കിയാണ് ചാർജ് കുറച്ചത്. സിംഗിൾ മുറി മാസ വാടക 600ൽ നിന്ന് 300 ആയും രണ്ട് കിടക്കയുള്ള മുറിയുടെ വാടക 300 ൽ നിന്ന് 150 ആയും പുനർനിശ്ചയിച്ചു . ബിപിഎൽ വിഭാഗങ്ങൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

JNU

വിദ്യാർത്ഥി പ്രക്ഷോഭം ആരംഭിച്ച് ഒരു മാസത്തിനു ശേഷമാണ് ഇത്തരമൊരു നടപടി .അതേ സമയം പൂർണ്ണമായും ഫീസ് വർധനവ് പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. നേരെത്തെയും ഫീസ് വർധനവിൽ കുറവ് വരുത്തിയിരുന്നു. സർവകലാശാല എക്‌സിക്യൂട്ടീവ് കൗൺസിൽ ഹോസ്റ്റൽ ഫീസ് 50 ശതമാനമാണ് കുറച്ചിരുന്നത്. ഈ തുകയിന്മേലാണ് വീണ്ടും ഇളവ് നൽകിയിക്കുന്നത്.

English summary
After a month-long massive protest, JNU has again decided to partially roll back the fee hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X