Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്രമോദി ദില്ലിയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു: കെജ്രിവാള്‍

ദില്ലി: ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ വാര്‍ത്താ സമ്മേളനത്തിനിടെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എംഎല്‍എയുടെ അറസ്റ്റോടെ ദില്ലി സര്‍ക്കാരും ബിജെപിയും തമ്മിലുള്ള യുദ്ധം രൂക്ഷമായിരിക്കുകയായിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് എഎപിക്കുനേരെ ഉയര്‍ത്തുന്നത്. ഇതിന് പോലീസിനെ കൂട്ട് പിടിച്ചിരിക്കുകയാണെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

Arvind Kejriwal

പരാതി പറയാനെത്തിയ സ്ത്രീകളെ അപമാനിച്ചെന്നും എംഎല്‍എയെ തിരിച്ചറിയാത്തതിന്റെ പേരില്‍ മുതിര്‍ന്ന പൗരനെ അടിച്ചെന്നുമുള്ള രണ്ട് പരാതികളിലാണ് സംഘം വിഹാര്‍ എംഎല്‍എ ദിനേശ് മൊഹാനീയയെ പോലീസ് അറസ്റ്റ് ചെയ്തത്. സൗത്ത് ദില്ലിയിലെ കാന്‍പൂരിലുള്ള സ്വന്തം ഓഫീസില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയായിരുന്നു സംഭവം.

അതേസമയം തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് ദിനേശ് മൊഹാനീയ പ്രതികരിച്ചു. പോലീസുമായി ഏതന്വേഷണത്തിനും സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചു. രണ്ട് കേസുകളിലായി ആറോളം വകുപ്പുകള്‍ ചേര്‍ത്താണ് ദിനേശ് മൊഹാനീയക്കെതിരെ കേസെടുത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+