കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിത് ഡോവല്‍ ഇടപെട്ടു; ഇന്ത്യയുടെ നീക്കത്തില്‍ പകച്ച് ചൈന, കുന്നിന്‍ചെരിവുകളില്‍ സൈന്യമിറങ്ങി

Google Oneindia Malayalam News

ദില്ലി: കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സൈന്യത്തിന്റെ ഗൂഢനീക്കം തകര്‍ത്തതിന് പിന്നാലെ ഇന്ത്യ പുതിയ ദിശയില്‍. അതിര്‍ത്തിയിലെ തന്ത്രപ്രധാന മേഖലകളില്‍ സൈനികരെ വിന്യസിച്ചു. മലഞ്ചെരിവുകളില്‍ അത്യാധുനിക ആയുധങ്ങളുമായി സൈനികര്‍ തമ്പടിച്ചു തുടങ്ങി. ചൈനീസ് സൈന്യം പൂര്‍ണമായി ഒഴിഞ്ഞുപോകാത്ത പശ്ചാത്തലത്തില്‍ ഇനിയും പ്രകോപനം ഇന്ത്യ പ്രതീക്ഷിക്കുന്നു.

Recommended Video

cmsvideo
ചൈനയെ വിറപ്പിച്ച് ഇന്ത്യയുടെ മാസ്സ് മൂവ്‌ | Oneindia Malayalam

ദില്ലിയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നിര്‍ണായക യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു. ഇതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ ശക്തമായ നീക്കം നടക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഏറെ നാള്‍ നീളും

ഏറെ നാള്‍ നീളും

ലഡാക്കില്‍ ചൈനയുമായുള്ള തര്‍ക്കം വേഗത്തില്‍ തീര്‍ക്കാനാകുമെന്ന് ഇന്ത്യ കരുതുന്നില്ല. അതുകൊണ്ടുതന്നെ ദീര്‍ഘാനാള്‍ നീളാന്‍ സാധ്യതയുള്ള സൈനിക നീക്കമാണ് നടത്തുന്നത്. തന്ത്രപ്രധാന മേഖലകളിലെല്ലാം ഇന്ത്യന്‍ സൈനികരെ വിന്യസിച്ചു കഴിഞ്ഞു. ചൈന ആശങ്കയോടെയാണ് ഇന്ത്യന്‍ നീക്കത്തെ കാണുന്നത്.

സൈനികര്‍ക്ക് നിര്‍ദേശം

സൈനികര്‍ക്ക് നിര്‍ദേശം

ചൈനീസ് സൈന്യത്തിന്റെ ഏത് കടന്നുകയറ്റവും ചെറുക്കണമെന്നാണ് സൈനികര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അജിത് ഡോവലിന്റെ അധ്യക്ഷതയില്‍ ദില്ലിയില്‍ സുപ്രധാന യോഗങ്ങള്‍ നടന്നു. ആഭ്യന്തര-വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.

രഹസ്യവിവരങ്ങള്‍

രഹസ്യവിവരങ്ങള്‍

ശേഖരിച്ച രഹസ്യവിവരങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഡോവലിന് കൈമാറി. സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനും യോഗത്തില്‍ സംബന്ധിച്ചിരുന്നു. ഐബി ഡയറക്ടര്‍ അരവിന്ദ് കുമാര്‍, റോ മേധാവി സാമന്ത് ഗോയല്‍ എന്നിവര്‍ ചൈന വരും മാസങ്ങളില്‍ നടത്താന്‍ സാധ്യതയുള്ള നീക്കങ്ങള്‍ സംബന്ധിച്ചും ഡോവലിനെ അറിയിച്ചു.

എങ്ങനെ നീങ്ങണം

എങ്ങനെ നീങ്ങണം

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയും യോഗത്തില്‍ സംബന്ധിച്ചിരുന്നു. വരും ദിവസങ്ങളില്‍ എങ്ങനെ നീങ്ങണം എന്ന കാര്യമാണ് യോഗത്തില്‍ ചര്‍ച്ചയായത്. സൈനിക സാന്നിധ്യം ശക്തിപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. അത്യാധുനിക ആയുധങ്ങളും സൈനികര്‍ക്ക് എത്തിക്കാനും ധാരണയായി. തൊട്ടുപിന്നാലെയാണ് ലഡാക്കിലേക്ക് കൂടുതല്‍ സൈനികരെത്തിയത്.

ചൈന തമ്പടിച്ചത് ഇവിടെ

ചൈന തമ്പടിച്ചത് ഇവിടെ

അതിര്‍ത്തിയിലെ നിര്‍ണായക പ്രദേശങ്ങളില്‍ ചൈനീസ് സാന്നിധ്യമുണ്ട്. ചുഷുല്‍ നഗരം, പാന്‍ഗോങ് സോ, സ്പാന്‍ഗര്‍ സോ നദീ തീരങ്ങള്‍ എന്നിവിടങ്ങളെ നിരീക്ഷിക്കാന്‍ സാധിക്കുന്ന രണ്ട് കുന്നിന്‍ പ്രദേശവും ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്. ചൈനീസ് സൈനികര്‍ അതിര്‍ത്തി ലംഘിക്കാനുള്ള സാധ്യതയും ഇന്ത്യ മുന്‍കൂട്ടി കാണുന്നുണ്ട്.

ലഡാക്ക് ലഫ്. ഗവര്‍ണര്‍ ദില്ലിയില്‍

ലഡാക്ക് ലഫ്. ഗവര്‍ണര്‍ ദില്ലിയില്‍

രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് ഇത്രയും വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ സൈനിക സാന്നിധ്യം ശക്തമാക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. അതിനിടെ ലഡാക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ രാധ കൃഷ്ണ കുമാര്‍ ദില്ലിയിലെത്തി കേന്ദ്രമന്ത്രി ജെകെ റെഡ്ഡിയുമായി ചര്‍ച്ച നടത്തി. ലഡാക്കിലെ സാഹചര്യങ്ങള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഹൈവേ അടച്ചു

ഹൈവേ അടച്ചു

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ശ്രീനഗറിനെയും ലഡാക്കിലെ ലേ നഗരത്തെയും ബന്ധിപ്പിക്കുന്ന ഹൈവേ സൈന്യം അടച്ചു. ഈ വഴി ഇനി പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പകരം സൈനികര്‍ക്കും സൈനിക വാഹനങ്ങള്‍ക്കും മാത്രമാകും പ്രവേശനം. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ഇതായിരിക്കും ഹൈവേയിലെ സാഹചര്യമെന്ന് സൈന്യം അറിയിച്ചു.

നീക്കം തകര്‍ത്തു

നീക്കം തകര്‍ത്തു

കഴിഞ്ഞ ശനിയാഴ്ച ചൈനീസ് സൈന്യം അര്‍ധരാത്രി നടത്തിയ നീക്കം ഇന്ത്യന്‍ സൈനികര്‍ തകര്‍ക്കുകയായിരുന്നു. നിമയം ലംഘിച്ച് ചൈനീസ് സൈനികര്‍ കൂട്ടത്തോടെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിക്കുകയാണുണ്ടായത്. ശനി-ഞായര്‍ രാത്രികളിലാണ് സംഭവം നടന്നത്. എന്നാല്‍ ഇന്ത്യന്‍ സൈനികര്‍ ഇക്കാര്യം കണ്ടെത്തുകയും പ്രതിരോധിക്കുകയുമായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

ഈ പ്രദേശത്ത് ആദ്യം

ഈ പ്രദേശത്ത് ആദ്യം

നേരത്തെ സംഘര്‍ഷമുണ്ടായ പ്രദേശത്ത് അല്ല ചൈനീസ് സൈന്യം ശനിയാഴ്ച രാത്രി കൈയ്യേറ്റ ശ്രമം നടത്തിയത്. പാന്‍ഗോങ് നദിക്കരയില്‍ നിന്ന് പടിഞ്ഞാറന്‍ പ്രദേശത്തു കൂടെയാണ് ചൈനീസ് സൈന്യം കയറാന്‍ ശ്രമിച്ചത്. ഇന്ത്യന്‍ പ്രദേശങ്ങള്‍ കൈയ്യേറുകയായിരുന്നു അവരുടെ ലക്ഷ്യം.

ചൈനയ്ക്ക് പരിമിതി

ചൈനയ്ക്ക് പരിമിതി

ഇത്തവണ ശാരീരിമായി ഏറ്റുമുട്ടല്‍ നടന്നില്ല. മുഖാമുഖമുള്ള പോരാട്ടവും നടന്നില്ല. മേഖലയില്‍ ഇന്ത്യന്‍ സൈനികരെ കൂടുതലായി വിന്യസിച്ചിട്ടുണ്ട്. ചൈനീസ് സൈനികര്‍ പൂര്‍ണമായും മേഖല വിട്ടു പോയിട്ടില്ല. ചൈനീസ് സൈനിക വാഹനങ്ങള്‍ക്ക് ഇവിടെ എത്താന്‍ മാര്‍ഗവുമില്ല. അതുകൊണ്ടുതന്നെ വന്‍ വെടിക്കോപ്പുകള്‍ ഇങ്ങോട്ടെത്തിക്കാന്‍ ചൈനയ്ക്ക് സാധിക്കുമെന്ന് കരുതുന്നില്ല.

ചര്‍ച്ചകള്‍ തുടരുന്നു

ചര്‍ച്ചകള്‍ തുടരുന്നു

പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ബ്രിഗേഡിയര്‍ തലത്തിലുള്ള ചര്‍ച്ച ചുഷുലിലാണ് നടക്കുന്നതെന്ന് സൈനിക വക്താവ് കേണല്‍ അമന്‍ ആനന്ദ് പറഞ്ഞു. അതിര്‍ത്തി എന്തുവില കൊടുത്തും കാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഫിങ്കര്‍ നാലിനും എട്ടിനുമിടയിലെ സ്ഥലങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം പിന്‍വാങ്ങണമെന്നാണ് ഇന്ത്യയുടെ നിലപാട്.

English summary
After Ajit Doval Meeting, India Strengthens army presence at Key Points in Ladakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X