Get Updates
Get notified of breaking news, exclusive insights, and must-see stories!

അജിത്തിനേക്കാള്‍ ഒരടി മുന്നില്‍ വിജയ്; കോടിയിലധികം രൂപ സംഭാവന!! കേരളത്തെയും മറന്നില്ല

ചെന്നൈ: കൊറോണ വൈറസ് രോഗം മൂലം പ്രതിസന്ധിയിലായവരെ സഹായിക്കാന്‍ ഒരു കോടിയിലധികം രൂപ സംഭാവനയമായി ഇളയ ദളപതി. ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സംഘടനകള്‍ക്കാണ് നടന്‍ വിജയ് സംഭാവന നല്‍കിയത്. അദ്ദേഹത്തിന്റെ ഫാന്‍സ് ക്ലബ്ബ് മുഖേനയും സഹായം ചെയ്യുന്നുണ്ട്. 1.30 കോടി രൂപയാണ് വിജയിയുടെ സംഭാവന.

Recommended Video

cmsvideo
    Vijay Donates 1.30 Crore To Coronavirus Relief Funds | Oneindia Malayalam

    പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കിയതിന് പുറമെ കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരുടെ ഫണ്ടിലേക്കും വിജയ് സംഭാവന നല്‍കിയിട്ടുണ്ട്. നേരത്തെ നടന്‍ അജിത്ത്, നയന്‍താര, മോഹന്‍ലാല്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ കൊറോണ മൂലം പ്രതിസന്ധിയിലായവരെ സഹായിക്കാന്‍ രംഗത്തുവന്നിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

    കേരളത്തിന് വിജയ് നല്‍കിയത്

    കേരളത്തിന് വിജയ് നല്‍കിയത്

    പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് 25 ലക്ഷം, തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് 50 ലക്ഷം, സിനിമാമേഖലയിലെ സംഘടന ഫെഫ്‌സിക്ക് 25 ലക്ഷം, കേരള മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് 10 ലക്ഷം, കര്‍ണാകട മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് 5 ലക്ഷം, ആന്ധ്ര മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് 5 ലക്ഷം, തെലങ്കാന മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് 5 ലക്ഷം, പുതുച്ചേരി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് 5 ലക്ഷം എന്നിങ്ങനെയാണ് വിജയിയുടെ സംഭാവന.

    ഫാന്‍സ് വഴിയും

    ഫാന്‍സ് വഴിയും

    ഇതിന് പുറമെ വെളിപ്പെടുത്താത്ത സംഖ്യ വിജയ് തന്റെ ഫാന്‍സ് അസോസിയേഷന്‍ മുഖേനയും സംഭാവന ചെയ്തുവെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിജയിയുടെ പുതിയ ചിത്രമാണ് മാസ്റ്റര്‍. ലോക്ക് ഡൗണ്‍ കാരണം റിലീസ് നീട്ടിവച്ചിരിക്കുകയാണ്. ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ ചിത്രം റിലീസ് ചെയ്യും.

    അജിത്ത് നല്‍കിയത്

    അജിത്ത് നല്‍കിയത്

    ഒന്നേകാല്‍ കോടി രൂപയാണ് നടന്‍ അജിത്ത് കൊറോണ ദുരിതാശ്വാസത്തിന് വേണ്ടി സംഭാവന ചെയ്തത്. 50 ലക്ഷം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും 50 ലക്ഷം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 25 ലക്ഷം സിനിമാ സംഘടനയ്ക്കുമാണ് അജിത്ത് നല്‍കിയത്.

    സഹായ അഭ്യര്‍ഥന

    സഹായ അഭ്യര്‍ഥന

    സിനിമാ രംഗത്ത് പ്രവര്‍ത്തക്കുന്ന ദിവസ വേതനക്കാരെ സഹായിക്കാന്‍ സംഭാവന ചെയ്യണമെന്ന് ഫിലിം എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്‌സി) ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് സംഘടനയ്ക്ക് അജിത്തും വിജയിയുമുള്‍പ്പെടെയുള്ള താരങ്ങള്‍ സഹായവുമയാി രംഗത്തുവന്നത്.

    നയന്‍താര ഉള്‍പ്പെടെയുള്ളവര്‍

    നയന്‍താര ഉള്‍പ്പെടെയുള്ളവര്‍

    ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സിനിമാ മേഖല സ്തംഭിച്ചിരിക്കുകയാണ്. ദിവസ വേതനക്കാരുടെ കാര്യത്തിലാണ് സിനിമാ സംഘടനകളുടെ ആധി. തുടര്‍ന്നാണ് സഹായം അഭ്യര്‍ഥിച്ചത്. ഇതുപ്രകാരം 20 ലക്ഷം രൂപ നയന്‍താര നല്‍കിയിരുന്നു. ഐശ്വര്യ രാജേഷ് ഒരു ലക്ഷം നല്‍കി. രജനികാന്ത്, കമല്‍ഹാസന്‍, ധനുഷ്, സൂര്യ, കാര്‍ത്തി എന്നിവരും സിനിമാ സംഘടനയ്ക്ക് നേരത്തെ സഹായം നല്‍കിയിരുന്നു.

    മോഹന്‍ലാലിന്റെ സംഭാവന

    മോഹന്‍ലാലിന്റെ സംഭാവന

    കേരളത്തില്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷമാണ് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ദുരിതാശ്വാസ നിധി നല്ലപോലെ മുന്നോട്ട് പോകുന്നുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ദുരിതാശ്വാസ ഫണ്ട് സമ്പന്നമാക്കാന്‍ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സംഭാവന ചെയ്യുന്നുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+