കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുലായം സിങിന് പിന്തുണ നഷ്ടപ്പെടുന്നുവോ? പാര്‍ട്ടി യോഗം മാറ്റിയതിനു പിന്നില്‍

ജനുവരി അഞ്ചിന് വിളിച്ചു ചേര്‍ത്തിരിക്കുന്ന പാര്‍ട്ടി യോഗം മുലായം സിങ് മാറ്റിവച്ചു. പാര്‍ട്ടിയില്‍ പിന്തുണ കുറയുന്നതുമായി ബന്ധപ്പെട്ടുണ്ടായ ഭയത്തെ തുടര്‍ന്നാണ് യോഗം മാറ്റിയിരിക്കുന്നതെന്നാണ് വിവരങ്ങള്‍

  • By Gowthamy
Google Oneindia Malayalam News

ലക്‌നൗ: സമാജ് വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ദിവസം ചെല്ലുന്തോറും രൂക്ഷമാവുകയാണ്. രണ്ടായി പിളര്‍ന്നതിനു പിന്നാലെ പാര്‍ട്ടി ചിഹ്നമായ സൈക്കിളിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് മുലായവും അഖിലേഷ് യാദവും. ഇക്കാര്യം ആവശ്യപ്പെട്ട് ഇരുവരും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനും ഒരുങ്ങുന്നുണ്ട്.

അതേസമയം ജനുവരി അഞ്ചിന് വിളിച്ചു ചേര്‍ത്തിരിക്കുന്ന പാര്‍ട്ടി യോഗം മുലായം സിങ് മാറ്റിവച്ചു. പാര്‍ട്ടിയില്‍ പിന്തുണ കുറയുന്നതുമായി ബന്ധപ്പെട്ടുണ്ടായ ഭയത്തെ തുടര്‍ന്നാണ് യോഗം മാറ്റിയിരിക്കുന്നതെന്നാണ് വിവരങ്ങള്‍. മുലായത്തിന്റെ യോഗത്തില്‍ അംഗങ്ങള്‍ കുറവായിരിക്കുമെന്ന് വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണിത്.

അമര്‍സിങുമായി കൂടിക്കാഴ്ച നടത്തുന്നതിന് ദില്ലിയിലേക്ക് പോയിരിക്കുകയാണ് മുലായം സിങ് യാദവ്. പാര്‍ട്ടിയില്‍ നിലവിലുണ്ടായിരിക്കുന്ന പ്രശ്‌നങ്ങളില്‍ തന്റെ ഭാഗത്ത് തെറ്റൊന്നും ഉണ്ടായിട്ടില്ലെന്ന് മുലായം പറയുന്നു.

 കാരണം വ്യക്തമാക്കുന്നില്ല

കാരണം വ്യക്തമാക്കുന്നില്ല

ജനുവരി അഞ്ചിന് നടത്താനിരുന്ന യോഗം മാറ്റിവച്ച കാര്യം സമാജ് വാദി പാര്‍ട്ടി നേതാവ് ശിവപാല്‍ യാദവാണ് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ യോഗം മാറ്റിവയ്ക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. യോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണം കുറയുമെന്ന ഭയത്തെ തുടര്‍ന്നാണ് യോഗം മാറ്റിയതെന്നാണ് വിവങ്ങള്‍.

മുലായത്തിന് ഭയം

മുലായത്തിന് ഭയം

ഞായറാഴ്ച അഖിലേഷിനെ ദേശീയ നേതാവായി പ്രഖ്യാപിച്ച യോഗത്തില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്.5000ത്തോളം പ്രവര്‍ത്തകരാണ് യോഗത്തില്‍ പങ്കെടുത്തത്. ഈ യോഗം മുലായം നിയമപരമല്ലെന്ന് വ്യക്തമാക്കിയിരുന്നു. അഖിലേഷിന് ലഭിച്ചിരിക്കുന്ന പിന്തുണ തനിക്ക് ലഭിക്കില്ലെന്ന ഭയം മുലായത്തിനുണ്ട്.

 തട്ടിപ്പ് നടത്തിയിട്ടില്ല

തട്ടിപ്പ് നടത്തിയിട്ടില്ല

നിലവിലെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങളില്‍ തന്റെ ഭാഗത്ത് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നാണ് മുലായം പറയുന്നത്. താന്‍ അഴിമതിയോ തട്ടിപ്പോ നടത്തിയിട്ടില്ലെന്നും ഇത് കോടതിയില്‍പ്പോലും തെളിയിച്ചതാണെന്നും അദ്ദേഹം പറയുന്നു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആഹ്വാനം

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആഹ്വാനം

ഈ ആഴ്ച തന്നെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നും അതിനാല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി വേണ്ട ഒരുക്കങ്ങള്‍ നടത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആ ഹ്വാനം ചെയ്യുന്നു.

 വിഭജനത്തെ ന്യായീകരിച്ച് അഖിലേഷ്

വിഭജനത്തെ ന്യായീകരിച്ച് അഖിലേഷ്

ഞായറാഴ്ച തനിക്കെടുക്കേണ്ടി വന്നത് വളരെ കടുത്തൊരു തീരുമാനമാണെന്നും എന്നിട്ടും താനത് എടുത്തുവെന്നും അഖിലേഷ് വ്യക്തമാക്കി.

English summary
Amidst the ongoing feud in Uttar Pradesh's ruling party, the convention called by SP patriarch Mulayam Singh Yadav in Lucknow on January 5 was postponed on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X