കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രധാനമന്ത്രി' മായാവതി; മോഹം പരസ്യമാക്കി ബിഎസ്പി അധ്യക്ഷ, അംബേദ്കര്‍ നഗറില്‍ മല്‍സരിക്കും...

Google Oneindia Malayalam News

Recommended Video

cmsvideo
പ്രധാനമന്ത്രി മായാവതി, മോഹം പരസ്യമാക്കി മായാവതി

ദില്ലി: ബിജെപിക്ക് തിരിച്ചടി ലഭിക്കുകയും പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ ആരാകും പ്രധാനമന്ത്രി. തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തോട് അടുക്കുമ്പോള്‍ ഉയരുന്ന പ്രധാന ചോദ്യമാണിത്. പ്രതിപക്ഷ നിരയില്‍ ഒട്ടേറെ നേതാക്കള്‍ പ്രധാനമന്ത്രി പദവിയിലേക്ക് പരിഗണിക്കാന്‍ യോഗ്യരായവരുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി, എന്‍സിപി നേതാവ് ശരത് പവാര്‍ തുടങ്ങി നീണ്ടു കിടക്കുന്ന നേതാക്കളുടെ നിര. എന്നാല്‍ കഴിഞ്ഞദിവസം എസ്പി നേതാവ് അഖിലേഷ് ബിഎസ്പി അധ്യക്ഷ മായാവതിയെ പിന്തുണച്ച് രംഗത്തുവന്നു. മായാവതി പ്രധാനമന്ത്രിയാകണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യത്തില്‍ മായാവതി ആദ്യമായി മനസ് തുറന്നിരിക്കുകയാണ്....

 ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍

ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍

ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രി ആരാകുമെന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം നരേന്ദ്ര മോദിയെ മുന്നില്‍ നിര്‍ത്തിയാണ് ബിജെപി തിരഞ്ഞെടുപ്പ് നേരിടുന്നത്. എന്നാല്‍ പ്രതിപക്ഷ നിരയില്‍ അങ്ങനെ അല്ല കാര്യങ്ങള്‍. ഓരോ പാര്‍ട്ടിയും അവരുടെ നേതാക്കളെ പ്രധാനമന്ത്രി പദവിയിലേക്ക് നിര്‍ദേശിക്കുകയാണ്.

 മമതാ ബാനര്‍ജിയെ പിന്തുണയ്ക്കുന്നവര്‍

മമതാ ബാനര്‍ജിയെ പിന്തുണയ്ക്കുന്നവര്‍

മമതാ ബാനര്‍ജിയെ പ്രധാനമന്ത്രി പദവിയിലേക്ക് നിര്‍ദേശിക്കുന്ന ഒട്ടേറെ നേതാക്കളുണ്ട്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഇതില്‍ പ്രധാനിയാണ്. കൂടാതെ മറ്റു ചില തെലങ്ക് നേതാക്കളും ബംഗാളിലെ നേതാക്കളും മമതയെ പിന്തുണയ്ക്കുന്നു.

 രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. തമിഴ്‌നാട്ടിലെ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനും ഈ അഭിപ്രായമാണ്. മാത്രമല്ല, ബിഹാറിലെ ആര്‍ജെഡി നേതാവ് തേജസ്വി യാദവും പറയുന്നത് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ്. പ്രതിപക്ഷ നിരയില്‍ ഏറ്റവും കൂടുതല്‍ സീറ്റ് ലഭിക്കുന്ന പാര്‍ട്ടിക്ക് പ്രധാനമന്ത്രിയാരെന്ന് തീരുമാനിക്കുന്നതില്‍ മുഖ്യ റോളുണ്ടാകും.

കൂടുതല്‍ സീറ്റിന് സാധ്യത

കൂടുതല്‍ സീറ്റിന് സാധ്യത

പ്രതിപക്ഷ നിരയില്‍ ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടാന്‍ സാധ്യതയുള്ളത് കോണ്‍ഗ്രസ്, യുപിയിലെ മഹാസഖ്യം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ കക്ഷികളാണ്. കാരണം കൂടുതല്‍ സീറ്റില്‍ പ്രതിപക്ഷത്ത് നിന്ന് മല്‍സരിക്കുന്നത് ഈ പാര്‍ട്ടികളാണ്. അവിടെയാണ് മായാവതിയുടെ സാധ്യത തെളിയുന്നത്.

മായാവതിക്ക് സാധ്യത

മായാവതിക്ക് സാധ്യത

എസ്പി-ബിഎസ്പി സഖ്യം കൂടുതല്‍ സീറ്റില്‍ യുപിയില്‍ മല്‍സരിക്കുന്നു. ഇവര്‍ കൂടുതല്‍ സീറ്റ് നേടിയാല്‍ സ്വാഭാവികമായും ബിജെപിക്ക് തിരിച്ചടിയാകും. പ്രതിപക്ഷത്തിന് അധികാരം പിടിക്കാന്‍ കളമൊരുങ്ങുകയും ചെയ്യും. അവിടെയാണ് മായാവതിയുടെ ഉയര്‍ച്ച. മായാവതി പ്രധാനമന്ത്രിയാകണമെന്നാണ് അഖിലേഷ് യാദവ് പ്രതികരിച്ചത്.

തര്‍ക്കമാകുമെന്ന് സൂചന

തര്‍ക്കമാകുമെന്ന് സൂചന

പ്രതിപക്ഷത്തിന് കൂടുതല്‍ സീറ്റ് ലഭിച്ചാല്‍ പ്രധാന തര്‍ക്ക വിഷയവും ഇതുതന്നെയാകുമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കാത്ത പ്രതിപക്ഷം ഫലം വന്ന ഉടനെ സഖ്യത്തിലേര്‍പ്പെടാമെന്നാണ് നിലവിലെ ധാരണ. ഈ വേളയില്‍ പ്രധാന വെല്ലുവിളി ആരാകും പ്രധാനമന്ത്രി എന്നതാണ്.

മായാവതി പറയുന്നു

മായാവതി പറയുന്നു

പ്രധാനമന്ത്രിയാകാനുള്ള താല്‍പ്പര്യം പരോക്ഷമായി സൂചിപ്പിച്ചിരിക്കുകയാണ് മായാവതി. ദേശീയ രാഷ്ട്രീയത്തിലേക്ക് വരാന്‍ അവസരം ലഭിച്ചാല്‍ അംബേദ്കര്‍ നഗര്‍ മണ്ഡലത്തില്‍ മല്‍സരിച്ചുകൊണ്ടാകുമെന്ന് മായാവതി പറഞ്ഞു. അംബേദ്കര്‍ നഗറില്‍ ബിഎസ്പി സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മായാവതി മല്‍സരിക്കുന്നില്ല

മായാവതി മല്‍സരിക്കുന്നില്ല

ഈ തിരഞ്ഞെടുപ്പില്‍ മായാവതി മല്‍സരിക്കുന്നില്ല. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ലെന്ന് അവര്‍ എസ്പിയുമായി സഖ്യം പ്രഖ്യാപിച്ച ഉടനെ പരസ്യമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശ്രദ്ധ പതിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മല്‍സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് മായാവതി പറഞ്ഞിരുന്നു.

ഇനി ജയ് ഭീമിന്റെ കാലം

ഇനി ജയ് ഭീമിന്റെ കാലം

1989, 1998, 1999, 2004 എന്നീ വര്‍ഷങ്ങളില്‍ മായാവതി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് അംബേദ്കര്‍ നഗറില്‍ നിന്നായിരുന്നു. പാര്‍ലമെന്റിന് മുമ്പില്‍ മായാവതി നില്‍ക്കുന്ന ചിത്രങ്ങളാണ് മണ്ഡലത്തില്‍ നിറഞ്ഞിരിക്കുന്നത്. നമോയുടെ കാലം കഴിഞ്ഞെന്നും ഇനി ജയ് ഭീമിന്റെ കാലമാണെന്നും മായാവതി പറഞ്ഞു.

അഖിലേഷിന്റെ പിന്തുണ

അഖിലേഷിന്റെ പിന്തുണ

മായാവതി ആദ്യമായിട്ടാണ് പ്രധാനമന്ത്രിയാകാനുള്ള താല്‍പ്പര്യം പരോക്ഷമായി സൂചിപ്പിക്കുന്നത്. എസ്പി നേതാവ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണിതെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. കഴിഞ്ഞ രണ്ടു വേദികളില്‍ മായാവതിയെ പ്രധാനമന്ത്രിയായി പിന്തുണയ്ക്കുമെന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരുന്നു.

എസ്പി കോണ്‍ഗ്രസിനൊപ്പം പോകുമോ

എസ്പി കോണ്‍ഗ്രസിനൊപ്പം പോകുമോ

എസ്പിയുടെയും ബിഎസ്പിയുടെയും നിലപാടുകളില്‍ മാറ്റമുണ്ടെന്ന് കഴിഞ്ഞദിവസം മോദി പ്രസംഗിച്ചിരുന്നു. എസ്പി എപ്പോഴും കോണ്‍ഗ്രസിനോട് മൃദു സമീപനം സ്വീകരിക്കുന്നുവെന്നാണ് മോദി പറഞ്ഞത്. തിരഞ്ഞെടുപ്പിന് ശേഷം അവരുടെ യഥാര്‍ഥ ചിത്രം വ്യക്തമാകുമെന്നും മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മായാവതിയെ പ്രധാനമന്ത്രിയാകണമെന്ന അഖിലേഷ് പറഞ്ഞത്. സഖ്യം ദൃഢമാണെന്ന് സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം.

ഇറാനെ ലക്ഷ്യമിട്ട് അമേരിക്കന്‍ പടക്കപ്പല്‍ പുറപ്പെട്ടു; വന്‍ യുദ്ധത്തിന് ഒരുക്കമെന്ന് സൂചനഇറാനെ ലക്ഷ്യമിട്ട് അമേരിക്കന്‍ പടക്കപ്പല്‍ പുറപ്പെട്ടു; വന്‍ യുദ്ധത്തിന് ഒരുക്കമെന്ന് സൂചന

English summary
After Akhilesh Supports, Mayawati hints at her PM ambition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X