കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ തമിഴ്‌നാട്ടില്‍ കാലുകുത്തി, പിന്നാലെ മുന്‍ ഡിഎംകെ നേതാവ് ബിജെപിയില്‍, അളഗിരിയെ കണ്ടേക്കും!!

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ അമിത് ഷായുടെ സന്ദര്‍ശനം തരംഗമാകുന്നു. ബിജെപിയില്‍ പ്രമുഖ നേതാവും ഇതിന് പിന്നാലെ എത്തിയിരിക്കുകയാണ്. തെരുവിലിറങ്ങി ജനങ്ങളെ അഭിസംബോധന ചെയ്ത് അമിത് ഷാ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാക്കാനാണ് ഒരുങ്ങുന്നത്. ദക്ഷിണേന്ത്യയില്‍ ബിജെപി ലക്ഷ്യമിടുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. ബംഗാള്‍ കഴിഞ്ഞാല്‍ ബിജെപി അധികാരം നേടാന്‍ തന്നെയാണ് ഇവിടെ ശ്രമിക്കുന്നത്. അളഗിരി വരുന്നതോടെ ബിജെപി പ്രബല ശക്തിയാവുമെന്ന് അമിത് ഷാ പ്രതീക്ഷിക്കുന്നുണ്ട്. ബിജെപി പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ വരവില്‍ ആവേശത്തിലാണ്.

അമിത് ഷാ വന്നതിന് പിന്നാലെ

അമിത് ഷാ വന്നതിന് പിന്നാലെ

അമിത് ഷാ തമിഴ്‌നാട്ടില്‍ വന്നിറങ്ങിയതിന് പിന്നാലെ ഡിഎംകെയുടെ മുന്‍ എംപി കെപി രാമലിംഗം ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. ബിജെപി നേതാവ് എല്‍ മുരുഗന്റെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. രാമലിംഗം അറിയപ്പെടുന്ന അഴഗിരി അനുഭാവിയാണ്. അളഗിരിയും ഉടന്‍ തന്നെ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. അമിത് ഷായെ ഇന്ന് തന്നെ മുരുഗന്‍ കാണുന്നുണ്ട്.

ആരാണ് രാമലിംഗം

ആരാണ് രാമലിംഗം

ഡിഎംകെയിലെ പ്രമുഖ നേതാവായിരുന്നു രാമലിംഗം. ഡിഎംകെ കര്‍ഷക വിഭാഗം സെക്രട്ടറിയായിരുന്നു അദ്ദേഹം. ഈ ഏപ്രിലിലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. സ്റ്റാലിനും അഴഗിരിയും തമ്മിലുള്ള ഭിന്നത രൂക്ഷമായതാണ് രാമലിംഗത്തിന്റെ പുറത്താകലിലേക്ക് നയിച്ചത്. അതേസമയം പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന നിലപാടിലാണ് അഴഗിരി. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അഴഗിരി സജ്ജമാകുമെന്നാണ് സൂചന.

തെരുവിലിറങ്ങി അമിത് ഷാ

തെരുവിലിറങ്ങി അമിത് ഷാ

സന്ദര്‍ശനത്തില്‍ എല്ലാവരെയും ഞെട്ടിക്കുന്ന നീക്കവും അമിത് ഷായില്‍ നിന്നുണ്ടായി. അപ്രതീക്ഷിതമായി അദ്ദേഹം തെരുവില്‍ ഇറങ്ങി. പ്രോട്ടോക്കോള്‍ ലംഘനമായിരുന്നു ഇത്. തെരുവില്‍ ഇറങ്ങിയ അമിത് ഷാ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായിരുന്നു ഷാ എത്തിയത്. അതേസമയം പളനിസാമിയും പനീര്‍സെല്‍വവും അമിത് ഷായെ സ്വീകരിക്കാനായി എത്തിയിരുന്നു.

അഴഗിരിയെയും എത്തിക്കും

അഴഗിരിയെയും എത്തിക്കും

അഴഗിരിയെയും ബിജെപിയില്‍ എത്തിക്കുമെന്നാണ് രാമലിംഗം അവകാശപ്പെടുന്നത്. അഴഗിരിയുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. ബിജെപിയിലേക്ക് വൈകാതെ തന്നെ അദ്ദേഹത്തെ ഞാന്‍ എത്തിക്കും. അഴഗിരിക്ക് താന്‍ സഹോദരനെ പോലെയാണ്. തീര്‍ച്ചയായും ബിജെപിയില്‍ ചേരാനായി ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടും. ബിജെപിയെ വളര്‍ത്താനാണ് ഇനി എന്റെ ശ്രമം. 30 വര്‍ഷം മുമ്പ് ഞാന്‍ ഡിഎംകെയില്‍ ചേര്‍ന്നതാണ്. അവര്‍ തിരിച്ചടി നേരിട്ടിട്ടും, പാര്‍ട്ടിയെ വളര്‍ത്താനാണ് താന്‍ ശ്രമിച്ചതെന്നും രാമലിംഗം പറഞ്ഞു.

തമിഴ്‌നാടിനെ കൈയ്യിലെടുക്കും

തമിഴ്‌നാടിനെ കൈയ്യിലെടുക്കും

തമിഴ്‌നാടിനെ കൈയ്യിലെടുക്കാന്‍ വന്‍ പദ്ധതികള്‍ തന്നെ അമിത് ഷാ ഉദ്ഘാടനം ചെയ്യുന്നുണ്ട്. 67000 കോടി രൂപയുടെ പദ്ധതികളാണ് ഒരുങ്ങുന്നത്. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട ഉദ്ഘാടനമാണ് അമിത് ഷാ ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രധാന പദ്ധതി. അതേസമയം ബിജെപിയും അണ്ണാ ഡിഎംകെയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ബിജെപി ശ്രമിക്കും. എംജിആറിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ച സംഭവത്തില്‍ സംസ്ഥാന നേതൃത്വുമായി പളനിസാമി അടക്കമുള്ളവര്‍ അകന്നിരിക്കുകയാണ്.

ബിജെപിയുടെ നീക്കങ്ങള്‍

ബിജെപിയുടെ നീക്കങ്ങള്‍

അഴഗിരി അമിത് ഷായെ കാണുമെന്ന സൂചനകള്‍ ശക്തമാണ്. ഇക്കാര്യം അദ്ദേഹം നിഷേധിച്ചെങ്കിലും രഹസ്യ കൂടിക്കാഴ്ച്ചയുണ്ടാവുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. അതേസമയം സൂപ്പര്‍ താരം രജനീകാന്തിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി കാണാനും അമിത് ഷാ തയ്യാറാവും. നിയമസഭാ തിരഞ്ഞെടുപ്പില്‍ രജനീകാന്തിന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് ഉറപ്പാണ്. ബിജെപിയുമായി രജനീകാന്ത് നേരത്തെ തന്നെ അടുപ്പം പുലര്‍ത്തുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രസ്താവനകളും ബിജെപിക്കൊപ്പമെന്ന് സൂചിപ്പിക്കുന്നതാണ്.

ബോയ്‌ക്കോട്ടും കടുപ്പം

ബോയ്‌ക്കോട്ടും കടുപ്പം

അമിത് ഷായ്‌ക്കെതിരെ ബോയ്‌ക്കോട്ട് ക്യാമ്പയിനും സോഷ്യല്‍ മീഡിയയില്‍ ശക്തമായിട്ടുണ്ട്. ഗോബാക്ക് അമിത് ഷാ ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്. ബിജെപിയുടെ നയങ്ങള്‍ വലിയ എതിര്‍പ്പുകള്‍ തമിഴ്‌നാട്ടില്‍ പലപ്പോഴും ഉണ്ടാക്കാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റേറ്റിംഗ് ഏറ്റവും കുറവുള്ള സംസ്ഥാനവുമാണ് തമിഴ്‌നാട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ബിജെപിക്ക് ഇവിടെ നിന്ന് ലഭിച്ചിരുന്നില്ല. കേരളത്തിലും തമിഴ്‌നാട്ടിലും ആര്‍എസ്എസ്-ബിജെപി വിരുദ്ധത ശക്തമാണെന്ന് നേരത്തെ സര്‍വേകളില്‍ തെളിഞ്ഞിരുന്നു.

Recommended Video

cmsvideo
Amit Shah springs a surprise, walks on Chennai road to greet supporters

English summary
after amit shah's visit to chennai former dmk leader joins bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X