കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാക്ക് പിന്നാലെ മറ്റൊരു കേന്ദ്രമന്ത്രിക്കും കൊറോണ; ധര്‍മേന്ദ്ര പ്രധാന്‍ ആശുപത്രിയില്‍

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കൊറോണ രോഗം ബാധിച്ചതിന് പിന്നാലെ മറ്റൊരു കേന്ദ്ര മന്ത്രിക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് രോഗം. ഇദ്ദേഹത്തെ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത് ഷായും ഈ സ്വകാര്യ ആശുപത്രിയിലാണ് ചികില്‍സയില്‍ കഴിയുന്നത്.

p

പ്രധാന് എവിടെ നിന്നാണ് രോഗം പടര്‍ന്നത് എന്ന് വ്യക്തമല്ല. അമിത് ഷാ പങ്കെടുത്ത കഴിഞ്ഞ ആഴ്ചയിലെ മന്ത്രിസഭാ യോഗത്തില്‍ പ്രധാന്‍ പങ്കെടുത്തിരുന്നില്ല. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് അദ്ദേഹം മേദാന്ത ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ കൊറോണ രോഗം ബാധിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് ധര്‍മേന്ദ്ര പ്രധാന്‍. 51കാരനായ ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരികയാണ്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, കര്‍ണടാക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ, കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിത് എന്നിവരാണ് രാജ്യത്ത് കൊറോണ രോഗം ബാധിച്ച പ്രമുഖര്‍. എല്ലാവരും ആശുപത്രികളില്‍ ചികില്‍സയിലാണ്. കഴിഞ്ഞ ഞായറാഴ്ച ഉത്തര്‍ പ്രദേശ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കമല്‍ റാണി വരുണ്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഇവര്‍ ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്.

രണ്ടാമത്തെ പൂജാരിക്കും കൊറോണ; അയോധ്യയില്‍ അതിര്‍ത്തി അടച്ചു, ആശങ്ക!! പ്രമുഖര്‍ പങ്കെടുക്കില്ലരണ്ടാമത്തെ പൂജാരിക്കും കൊറോണ; അയോധ്യയില്‍ അതിര്‍ത്തി അടച്ചു, ആശങ്ക!! പ്രമുഖര്‍ പങ്കെടുക്കില്ല

English summary
After Amit Shah, Union Minister Dharmendra Pradhan also tests positive for coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X