കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാക്കോണ്ടയ്ക്കും മുതലയ്ക്കും ശേഷം റോഡില്‍ താമരയും വിരിഞ്ഞു

  • By Sruthi K M
Google Oneindia Malayalam News

ബെംഗളൂരു: വായ തുറന്ന് വിഴുങ്ങാന്‍ നില്‍ക്കുന്ന അനാക്കോണ്ടയ്ക്കും മുതലയ്ക്കും ശേഷം ബെംഗളൂരു റോഡില്‍ താമരയും വിരിഞ്ഞു. എന്നാല്‍ മുതലയും അനാക്കോണ്ടയുമൊക്കെ ജനങ്ങളില്‍ ഭീതി പടര്‍ത്തിയെങ്കിലും ഈ കാഴ്ച ജനങ്ങള്‍ക്ക് കുളിര്‍മയേകുന്നതായിരുന്നു.

ബെംഗളൂരുവിലെ എയര്‍പോര്‍ട്ട് റോഡിലാണ് ഈ വ്യത്യസ്തമായ കാഴ്ച കണ്ടത്. എന്നാല്‍, ഇതും ചിത്രകാരന്റെ പ്രതിഷേധമായിരുന്നു. ബെംഗളൂരു പഴയ എയര്‍പോര്‍ട്ടിലേക്ക് പോകുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ് ചളിക്കുണ്ടായിരിക്കുകയാണ്. കാല്‍നട യാത്രക്കാരെയും വാഹന യാത്രക്കാരെയും ഈ റോഡ് ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയിട്ട് നാളു കുറേയായി.

lotus

ഈ ചളിക്കുണ്ടിലാണ് പ്രതിഷേധമറിയിച്ച് താമരകള്‍ വിരിഞ്ഞത്. ഒറ്റ നോട്ടത്തില്‍ ശരിക്കുള്ള താമര പോലെ തോന്നുമെങ്കിലും ഇവ നിര്‍മ്മിച്ചിരിക്കുന്നത് തെര്‍മോക്കോളിലാണ്. ചുവപ്പും, പിങ്കും, വയലറ്റും, മഞ്ഞയും നിറത്തിലുള്ള താമരകളാണ് റോഡിലുള്ളത്. മുതലയെയും അനാക്കോണ്ടയെയും നിര്‍മ്മിച്ച ബാദല്‍ നഞ്ചുണ്ടസ്വാമി എന്ന കലാകാരന്‍ തന്നെയാണ് ഇത്തവണയും താമര വിരിയിച്ചത്.

മലിനമായ നദികളും അഴുക്കുചാലുകളും പൊട്ടിപ്പൊളിഞ്ഞ റോഡുകളും ഗതാഗതകുരുക്കുകളും കൊണ്ട് ഏറെ ബുദ്ധിമുട്ടുകയാണ് ബെംഗളൂരു ജനത. ഇതിനെതിരെ പ്രതിഷേധം ഉന്നയിച്ചിട്ടും ഇതുവരെ അധികൃതര്‍ ഒരു നടപടിയും എടുത്തിട്ടില്ല. തുടര്‍ന്നാണ് വീണ്ടും ഇങ്ങനെയൊരു പ്രതിഷേധം ഇയാള്‍ നടത്തിയത്.

English summary
Residents of the Garden City were in for a visual treat. Lotus flowers blossomed across a section of Bengaluru's dirt-ridden old airport road.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X