Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഗന് പിന്നാലെ കമല്‍നാഥും; കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വന്‍ പ്രഖ്യാപനം, ജോലി മധ്യപ്രദേശുകാര്‍ക്ക്

ദില്ലി: മധ്യപ്രദേശില്‍ യുവാക്കള്‍ക്ക് ജോലി സംവരണം ഏര്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കം. വ്യവസായ മേഖലയില്‍ 70 ശതമാനം ജോലി സംസ്ഥാനത്തെ യുവാക്കള്‍ക്ക് സംവരണം ചെയ്യാന്‍ കമല്‍നാഥ് സര്‍ക്കാര്‍ തീരുമാനിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും കമല്‍നാഥ് പറഞ്ഞു.

ആന്ധ്രപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ അടുത്തിടെ സമാനമായ പ്രഖ്യാപനം നടത്തുകയും നിയമസഭയില്‍ ബില്ല് പാസാക്കുകയും ചെയ്തിരുന്നു. ഇത്തരം തീരുമാനങ്ങള്‍ സംസ്ഥാനങ്ങള്‍ എടുക്കുന്നത് ഫെഡറല്‍ സംവിധാനത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ അന്നുതന്നെ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രാദേശികവാദം രൂക്ഷമാകാനും ഇടയാക്കും. കമല്‍നാഥ് സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന്റെ വിശദാംങ്ങള്‍ ഇങ്ങനെ...

70 ശതമാനം ജോലി

70 ശതമാനം ജോലി

വ്യവസായ സ്ഥാപനങ്ങളില്‍ 70 ശതമാനം ജോലി സംസ്ഥാനത്തെ യുവാക്കള്‍ക്ക് നല്‍കണമെന്ന് അനുശാസിക്കുന്ന നിയമമാണ് കമല്‍നാഥ് സര്‍ക്കാര്‍ കൊണ്ടുവരിക. നിക്ഷേപം ആകര്‍ഷിക്കുന്നതിനൊപ്പം യുവാക്കള്‍ക്ക് ജോലി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കമല്‍നാഥ് പറഞ്ഞു. ഓരോ ജില്ലകളിലും വ്യവസായ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും കമല്‍നാഥ് പ്രഖ്യാപിച്ചു.

6158 കോടി രൂപയുടെ നിക്ഷേപം

6158 കോടി രൂപയുടെ നിക്ഷേപം

കഴിഞ്ഞ ഏഴ് മാസത്തിനിടെ മധ്യപ്രദേശില്‍ 6158 കോടി രൂപയുടെ നിക്ഷേപമാണ് ലഭിച്ചതെന്ന് കമല്‍നാഥ് പറഞ്ഞു. എന്നാല്‍ യുവാക്കള്‍ക്ക് ജോലി ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വെല്ലുവിളി നേരിടുന്നുണ്ട്. ഇതിനുള്ള പരിഹാരമായിട്ടാണ് പുതിയ നിയമം കൊണ്ടുവരിക. പശു സംരക്ഷണം ഉറപ്പാക്കുന്നതിന് 1000 കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നും കമല്‍നാഥ് പറഞ്ഞു.

പ്രത്യേക പരിശീലനം

പ്രത്യേക പരിശീലനം

നിര്‍ദിഷ്ട നിയമം പ്രായോഗികമാക്കാന്‍ യുവാക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. വ്യവസായ മേഖലയില്‍ നിക്ഷേപം വന്നില്ലെങ്കില്‍ തൊഴില്‍ ലഭ്യത കുറയും. നിക്ഷേപകര്‍ സംസ്ഥാനത്തേക്ക് വരണമെങ്കില്‍ സര്‍ക്കാര്‍ പിന്തുണ ഉണ്ടെന്ന് തോന്നണം. കോണ്‍ഗ്രസ് സര്‍ക്കാര്‍ നിക്ഷേപകര്‍ക്ക് സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നുവെന്നും കമല്‍നാഥ് പറഞ്ഞു.

 സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളികള്‍

സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളികള്‍

അതേസമയം, സംസ്ഥാനങ്ങളിലെ ജോലി സംസ്ഥാനത്തെ യുവാക്കള്‍ക്ക് സംവരണം ചെയ്യുമ്പോള്‍ ഒട്ടേറെ പ്രയാസങ്ങള്‍ നേരിടേണ്ടിവരും. യോഗ്യതയുള്ളവരെ കണ്ടെത്താന്‍ പ്രയാസമാകുമെന്നത് പ്രധാന തടസമാണ്. മറ്റൊന്ന് പ്രാദേശിക വാദം ശക്തിപ്പെടുമെന്നതാണ്. ഇതരസംസ്ഥാനക്കാര്‍ക്ക് ജോലി നഷ്ടമാകും. എന്നാല്‍ ഇത്തരം പ്രാദേശിക വികാരം തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നത്.

 ആന്ധ്രയിലെ പരിഷ്‌കാരം

ആന്ധ്രയിലെ പരിഷ്‌കാരം

കഴിഞ്ഞമാസം ആന്ധ്രപ്രദേശില്‍ തദ്ദേശീയര്‍ക്ക് ജോലി സംവരണം ഏര്‍പ്പെടുത്തിയിരുന്നു. ഇതുവഴി പ്രാദേശിക യുവാക്കള്‍ക്ക് സ്വകാര്യമേഖലിയല്‍ ജോലി സംവരണം ചെയ്യുന്ന ആദ്യ സംസ്ഥാനമായി ആന്ധ്ര. ആന്ധ്രപ്രദേശ് എംപ്ലോയ്‌മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്‌സ് ഇന്‍ ഇന്റസ്ട്രീസ് ആക്ട് 2019 എന്ന നിയമമാണ് നിയമസഭ പാസാക്കിയത്.

 75 ശതമാനം ജോലി

75 ശതമാനം ജോലി

ആന്ധ്രയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്വാകാര്യ സ്ഥാപനങ്ങളിലും 75 ശതമാനം ജോലി ആന്ധ്രയിലെ യുവാക്കള്‍ക്ക് തന്നെ നല്‍കണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു. വ്യവസായ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, സംയുക്ത സംരഭങ്ങള്‍, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പ്രൊജക്ടുകള്‍ എന്നിവയില്‍ എല്ലാം ആന്ധ്രയിലെ യുവാക്കള്‍ക്ക് ജോലി നല്‍കണം.

കമ്പനികളുടെ ബാധ്യത

കമ്പനികളുടെ ബാധ്യത

യോഗ്യരായ യുവാക്കളെ ആന്ധ്രയില്‍ നിന്ന് കണ്ടെത്തിയില്ലെങ്കില്‍ കമ്പനികള്‍ക്ക് പുറത്തുള്ളവരെ നിയമിക്കാന്‍ സാധിക്കില്ലെന്ന് ആന്ധ്രയിലെ നിയമത്തില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ആന്ധ്രയിലെ യുവാക്കള്‍ക്ക് ബന്ധപ്പെട്ട ജോലിയില്‍ പരിശീലനം നല്‍കേണ്ടത് കമ്പനികളുടെ ബാധ്യതയാണ്. ശേഷം അവര്‍ക്ക് നിയമനം നല്‍കണമെന്നും നിയമത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+