കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ വന്‍ ട്വിസ്റ്റ്; കോണ്‍ഗ്രസിന് വോട്ട് ചോദിച്ച് മായാവതി, നിലപാട് വ്യക്തം, അന്തംവിട്ട് ബിജെപി

Google Oneindia Malayalam News

ദില്ലി: വ്യത്യസ്തമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് ഉത്തര്‍ പ്രദേശ് സാക്ഷ്യം വഹിക്കുന്നത്. ബിജെപിക്കെതിരെ ഒരു ചേരി രൂപപ്പെടുകയാണ് അവിടെ. ഏറ്റവും കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമായത് കൊണ്ടുതന്നെ യുപിയിലെ ഓരോ മാറ്റവും രാഷ്ട്രീയ ഇന്ത്യ ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസ്സിനെ ശത്രുപക്ഷത്ത് നിര്‍ത്തിയിരുന്ന ബിഎസ്പി അധ്യക്ഷ മായാവതി ഇപ്പോള്‍ കോണ്‍ഗ്രസിന് വോട്ട് ചോദിച്ച് രംഗത്ത് വന്നിരിക്കുന്നു.

ബിഎസ്പിയുടെ സഖ്യകക്ഷികളായ എസ്പിയും ആര്‍എല്‍ഡിയും നേരത്തെ കോണ്‍ഗ്രസിനോട് മൃദുസമീപനം സ്വീകരിച്ചപ്പോഴും ബിഎസ്പിയാണ് കടുത്ത നിലപാട് എടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാ ഭിന്നതകളും മാറ്റിവെച്ച് മായാവതി കോണ്‍ഗ്രസിന് വോട്ട് ചോദിച്ചിരിക്കുന്നു. ബിജെപിയെ കടന്നാക്രമിക്കുന്നതിനൊപ്പം അവര്‍ കോണ്‍ഗ്രസിനോടുള്ള നിലപാടും വ്യക്തമാക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ.....

 ബിജെപിക്ക് കടുത്ത വെല്ലുവിളി

ബിജെപിക്ക് കടുത്ത വെല്ലുവിളി

യുപിയിലെ മഹാസഖ്യം ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് രൂപീകരിച്ചത്. സംസ്ഥാനത്തെ പ്രബല കക്ഷികളായ എസ്പിയും ബിഎസ്പിയും ഒരുമിച്ചത് ബിജെപിക്ക് കടുത്ത വെല്ലുവിളിയാണ്. ഇരുകക്ഷികള്‍ക്കും പുറമെ അജിത് സിങിന്റെ ആര്‍എല്‍ഡിയും സഖ്യത്തിലുണ്ട്.

 കോണ്‍ഗ്രസും സഖ്യത്തില്‍ വേണ്ടിയിരുന്നു

കോണ്‍ഗ്രസും സഖ്യത്തില്‍ വേണ്ടിയിരുന്നു

കോണ്‍ഗ്രസും സഖ്യത്തില്‍ വേണ്ടിയിരുന്നു എന്ന അഭിപ്രായം നേരത്തെ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ എസ്പിക്കും ആര്‍എല്‍ഡിക്കും അനുകൂല നിലപാടാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഉടക്കിട്ടത് ബിഎസ്പി അധ്യക്ഷ മായാവതിയാണ്.

കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ

കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ

കോണ്‍ഗ്രസുമായി യാതൊരു സഖ്യവുമില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ആണെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് മഹാസഖ്യത്തില്‍ വരുന്നതുകൊണ്ട് പ്രത്യേകിച്ച് നേട്ടമുണ്ടാകില്ലെന്നും മായാവതി തുറന്നടിച്ചിരുന്നു. ഇതേ കാര്യം രണ്ടുദിവസം മുമ്പും മായാവതി ആവര്‍ത്തിച്ചു.

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിനെതിരെ മല്‍സരിച്ചിരുന്നു മായാവതി. ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സീറ്റ് വിഭജന ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് മായാവതി കടുത്ത നിലപാട് സ്വീകരിച്ചത്. കോണ്‍ഗ്രസുമായി സഖ്യമില്ലെന്നും അവര്‍ പ്രഖ്യാപിച്ചത് അങ്ങനെയാണ്.

അല്‍പ്പം മയപ്പെടുത്തി

അല്‍പ്പം മയപ്പെടുത്തി

എന്നാല്‍ കാര്യങ്ങള്‍ അല്‍പ്പം മയപ്പെടുത്തിയിരിക്കുന്നു മായാവതി. മായാവതിയെ തള്ളി എസ്പി കോണ്‍ഗ്രസിനൊപ്പം പോകുമെന്ന് നരേന്ദ്ര മോദി പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് മായാവതി കോണ്‍ഗ്രസിന് അനുകൂലമായ നിലപാടുമായുമായി രംഗത്തുവന്നിരിക്കുന്നത്.

കോണ്‍ഗ്രസിന് വോട്ട് ചെയ്യണം

കോണ്‍ഗ്രസിന് വോട്ട് ചെയ്യണം

തിങ്കളാഴ്ചയാണ് അഞ്ചാംഘട്ട പോളിങ്. കോണ്‍ഗ്രസിന്റെ ശക്തി മണ്ഡലങ്ങളായ റായ്ബറേലിയും അമേഠിയുമെല്ലാം പോളിങ് ബൂത്തിലെത്തുന്നത് അഞ്ചാംഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് മായവതി കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

 ബിജെപി നേതൃത്വത്തില്‍ അമ്പരപ്പ്

ബിജെപി നേതൃത്വത്തില്‍ അമ്പരപ്പ്

റായ്ബറേലിയിലെയും അമേഠിയിലെയും ബിഎസ്പി പ്രവര്‍ത്തകരും അനുഭാവികളും കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് മായാവതി അഭ്യര്‍ഥിച്ചു. ബിജെപിയെ പരാജയപ്പെടുത്തണമെന്നും കോണ്‍ഗ്രസിനെ വിജയിപ്പിക്കണമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പരസ്യമായി കോണ്‍ഗ്രസിന് വോട്ടു ചോദിച്ചത് ബിജെപി നേതൃത്വത്തിലും അമ്പരപ്പുണ്ടാക്കി.

 മോദിക്ക് മറുപടി

മോദിക്ക് മറുപടി

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എസ്പി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് മോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസിനോട് എസ്പിക്കും ബിഎസ്പിക്കും വ്യത്യസ്ത നിലപാടാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് ചുട്ട മറുപടിയും മായാവതി നല്‍കി.

ഭിന്നിപ്പിച്ച് ഭരിക്കാനാണ് ശ്രമം

ഭിന്നിപ്പിച്ച് ഭരിക്കാനാണ് ശ്രമം

മോദി ഭിന്നിപ്പിച്ച് ഭരിക്കാനാണ് ശ്രമിക്കുന്നതെന്ന് മായാവതി പറഞ്ഞു. മഹാസഖ്യത്തില്‍ ഭിന്നതയുണ്ടാക്കി നേട്ടം കൊയ്യാനുള്ള നീക്കമാണ് മോദി നടത്തുന്നത്. തങ്ങള്‍ ഒറ്റക്കെട്ടാണെന്നും മോദിയുടെ ഭിന്നിപ്പിക്കല്‍ തന്ത്രം വിലപ്പോകില്ലെന്നും മായാവതി വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു.

വിശാല കാഴ്ചപ്പാടിന്റെ ഭാഗം

വിശാല കാഴ്ചപ്പാടിന്റെ ഭാഗം

അതേസമയം, ബിജെപിക്കെതിരായ വിശാല കാഴ്ചപ്പാടിന്റെ ഭാഗമായിട്ടാണ് കോണ്‍ഗ്രസിനെ അനുകൂലിക്കുന്നതെന്ന് മായാവതി വ്യക്തമാക്കി. അമേഠിയിലും റായ്ബറേലിയിലും മഹാസഖ്യം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. വോട്ടുകള്‍ ഭിന്നിക്കരുത് എന്ന ലക്ഷ്യത്തോടെയാണിത്.

സാം പിത്രോഡ പറഞ്ഞത്

സാം പിത്രോഡ പറഞ്ഞത്

അമേഠിയില്‍ രാഹുല്‍ ഗാന്ധിയും റായ്ബറേലിയില്‍ സോണിയാ ഗാന്ധിയുമാണ് മല്‍സരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം യുപയിലെ മഹാസഖ്യവുമായി സഖ്യമുണ്ടാക്കുമെന്ന് സാം പിത്രോഡ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് മായാവതിയുടെ വോട്ട അഭ്യര്‍ഥന.

കോണ്‍ഗ്രസുമായി സഖ്യം ആഗ്രഹിക്കുന്നില്ല

കോണ്‍ഗ്രസുമായി സഖ്യം ആഗ്രഹിക്കുന്നില്ല

എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യം ആഗ്രഹിക്കുന്നില്ലെന്ന്് മായാവതി വ്യക്തമാക്കി. അമേഠിയിലും റായ്ബറേലിയിലും എല്ലാവരും കോണ്‍ഗ്രസിന് വോട്ട് ചെയ്യണം. പക്ഷേ, കോണ്‍ഗ്രസുമായി സഖ്യത്തിന് തങ്ങള്‍ തയ്യാറല്ല. ഇക്കാര്യം എല്ലാവര്‍ക്കും അറിയുന്നതാണെന്നും മായാവതി വ്യക്തമാക്കി.

 ആര്‍എസ്എസിന്റെ തന്ത്രങ്ങള്‍ പൊളിക്കണം

ആര്‍എസ്എസിന്റെ തന്ത്രങ്ങള്‍ പൊളിക്കണം

രാഹുലും സോണിയയും ജയിക്കണമെന്നാണ് മഹാസഖ്യം ആഗ്രഹിക്കുന്നതെന്ന മായാവതി പറഞ്ഞു. ആര്‍എസ്എസിന്റെ തന്ത്രങ്ങള്‍ പൊളിയണം. ഇരുസീറ്റും പിടിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. അത് പരാജയപ്പെടുത്തണമെന്നും മായാവതി പറഞ്ഞു. കോണ്‍ഗ്രസിന് പരസ്യമായി വോട്ട് ചോദിച്ച മായാവതിയുടെ നീക്കം ചര്‍ച്ചയായിട്ടുണ്ട്.

ജയ് ശ്രീറാം വിളിച്ചു കുടുങ്ങി; ഓടി രക്ഷപ്പെട്ടു, ഇത് മമത ബാനര്‍ജി സ്റ്റൈല്‍!! പിന്നീട് ചുട്ട മറുപടിജയ് ശ്രീറാം വിളിച്ചു കുടുങ്ങി; ഓടി രക്ഷപ്പെട്ടു, ഇത് മമത ബാനര്‍ജി സ്റ്റൈല്‍!! പിന്നീട് ചുട്ട മറുപടി

English summary
After Attack on Congress, Mayawati's Appeal to Voters for Rahul and Sonia Gandhi With an Explanation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X