ബാബറി മസ്ജിദ് കേസ് വിധി: നീതി ലഭിച്ചുവെന്ന് മുരളീ മനോഹര്‍ ജോഷി; സത്യത്തെ പിന്തുണച്ചു
ദില്ലി: ബാബറി മസ്ജിദ് കേസില്‍ നീതി ലഭിച്ചുവെന്ന് മുന്‍ കേന്ദ്ര മന്ത്രിയും കേസില്‍ കുറ്റാരോപിതനുമായിരുന്ന മുരളി മനോഹര്‍ ജോഷി. പ്രത്യേക സിബിഐ കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ എല്ലാ തെളിവുകളും പരിശോധിച്ച് കോടതി ജഡ്ജി സത്യത്തെ പിന്തുണച്ചുവെന്നും ശരിയായ വിധി പ്രസ്താവിച്ചുവെന്നും എംഎം ജോഷി കൂട്ടി ചേര്‍ത്തു.

കേസില്‍ എല്ലാ പ്രതികളേയും വെറുടെ വിട്ട് കൊണ്ടായിരുന്നു കോടതി വിധി. ആസൂത്രണം നടന്നതിന് തെളിവില്ലെന്ന് കണ്ടെത്തി എല്ലാവരേയും വെറുതെ വിടുകയായിരുന്നു. മുരളീ മനോഹര്‍ ജോഷി, എല്‍കെ അധ്വാനി, കല്യാണ്‍ സിംഗ്, ഉമാ ഭാരതി അടക്കം 32 പ്രതികളെയാണ് കേസില്‍ വെറുതെ വിട്ടത്.
ഇത് കോടതിയുടെ ചരിത്രപരമായ വിധിയാണ്. ഇത് സൂചിപ്പിക്കുന്നത് ഡിസംബര്‍ 6 ന് അയോധ്യയില്‍ നടന്ന് സംഭവത്തിലും ഗൂഢാലോചന നടന്നിട്ടില്ലെന്നാണ്. ഞങ്ങളുടെ പരിപാടികളും റാലികളുമൊന്നും ഒരു പരിപാടിയുടേയും ഗൂഢാലോചനയുടെ ഭാഗമല്ല. സന്തോഷമുണ്ട്. എല്ലാവരും ഇപ്പോള്‍ രാമ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തെ കുറിച്ച് ആവേശ ഭരിതരാണെന്നും മുരളി മനോഹര്‍ ജോഷി പറഞ്ഞു.
2000 പേജുള്ള വിധി പ്രസ്താവമാണ് നടത്തിയത്. വിധി വന്നതിന് പിന്നാലെ കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് എല്‍കെ അധ്വാനിയുടെ വസതിയിലെത്തിയിരുന്നു. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പ്രസ്താവിക്കുന്നത്. അതേസമയം വൈകിയാലും നീതി നടപ്പായെന്ന് രാജ്നാഥ് സിംഗ് പ്രതികരിച്ചു.ഇത് സത്യത്തിന്റെ വിജയമാണെന്നായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ 32 പ്രതികളില്‍ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, കല്യാണ്‍ സിംഗ്, തൃത്യ ഗോപാല്‍ ദാസ് എ്ന്നിവരില്‍ വിധി പ്രസ്താവിക്കുമ്പോള്‍ കോടതിയില്‍ ഹാജരായിരുന്നില്ല.
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications