കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്ജിദ് കേസ് വിധി: നീതി ലഭിച്ചുവെന്ന് മുരളീ മനോഹര്‍ ജോഷി; സത്യത്തെ പിന്തുണച്ചു

Google Oneindia Malayalam News

ദില്ലി: ബാബറി മസ്ജിദ് കേസില്‍ നീതി ലഭിച്ചുവെന്ന് മുന്‍ കേന്ദ്ര മന്ത്രിയും കേസില്‍ കുറ്റാരോപിതനുമായിരുന്ന മുരളി മനോഹര്‍ ജോഷി. പ്രത്യേക സിബിഐ കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ എല്ലാ തെളിവുകളും പരിശോധിച്ച് കോടതി ജഡ്ജി സത്യത്തെ പിന്തുണച്ചുവെന്നും ശരിയായ വിധി പ്രസ്താവിച്ചുവെന്നും എംഎം ജോഷി കൂട്ടി ചേര്‍ത്തു.

mm joshi

കേസില്‍ എല്ലാ പ്രതികളേയും വെറുടെ വിട്ട് കൊണ്ടായിരുന്നു കോടതി വിധി. ആസൂത്രണം നടന്നതിന് തെളിവില്ലെന്ന് കണ്ടെത്തി എല്ലാവരേയും വെറുതെ വിടുകയായിരുന്നു. മുരളീ മനോഹര്‍ ജോഷി, എല്‍കെ അധ്വാനി, കല്യാണ്‍ സിംഗ്, ഉമാ ഭാരതി അടക്കം 32 പ്രതികളെയാണ് കേസില്‍ വെറുതെ വിട്ടത്.

'തല്ല് ചെണ്ടയ്ക്കും പണമെല്ലാം മാരാർക്കും,ഇത് ശരിയായ കീഴ്വഴക്കമല്ല';അതൃപ്തി പരസ്യമാക്കി പിപി മുകുന്ദൻ'തല്ല് ചെണ്ടയ്ക്കും പണമെല്ലാം മാരാർക്കും,ഇത് ശരിയായ കീഴ്വഴക്കമല്ല';അതൃപ്തി പരസ്യമാക്കി പിപി മുകുന്ദൻ

ഇത് കോടതിയുടെ ചരിത്രപരമായ വിധിയാണ്. ഇത് സൂചിപ്പിക്കുന്നത് ഡിസംബര്‍ 6 ന് അയോധ്യയില്‍ നടന്ന് സംഭവത്തിലും ഗൂഢാലോചന നടന്നിട്ടില്ലെന്നാണ്. ഞങ്ങളുടെ പരിപാടികളും റാലികളുമൊന്നും ഒരു പരിപാടിയുടേയും ഗൂഢാലോചനയുടെ ഭാഗമല്ല. സന്തോഷമുണ്ട്. എല്ലാവരും ഇപ്പോള്‍ രാമ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തെ കുറിച്ച് ആവേശ ഭരിതരാണെന്നും മുരളി മനോഹര്‍ ജോഷി പറഞ്ഞു.

2000 പേജുള്ള വിധി പ്രസ്താവമാണ് നടത്തിയത്. വിധി വന്നതിന് പിന്നാലെ കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് എല്‍കെ അധ്വാനിയുടെ വസതിയിലെത്തിയിരുന്നു. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പ്രസ്താവിക്കുന്നത്. അതേസമയം വൈകിയാലും നീതി നടപ്പായെന്ന് രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.ഇത് സത്യത്തിന്റെ വിജയമാണെന്നായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം.

Recommended Video

cmsvideo
Ayodhya case: A brief history | Oneindia Malayalam

കൊവിഡിന്റെ പശ്ചാത്തലത്തില്‍ 32 പ്രതികളില്‍ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, കല്യാണ്‍ സിംഗ്, തൃത്യ ഗോപാല്‍ ദാസ് എ്ന്നിവരില്‍ വിധി പ്രസ്താവിക്കുമ്പോള്‍ കോടതിയില്‍ ഹാജരായിരുന്നില്ല.

വൈകിയാണെങ്കിലും നീതി നടപ്പായെന്ന് രാജ്നഥാന് സിംഗ്; സത്യത്തിന്റെ വിജയമെന്ന് യോഗി വൈകിയാണെങ്കിലും നീതി നടപ്പായെന്ന് രാജ്നഥാന് സിംഗ്; സത്യത്തിന്റെ വിജയമെന്ന് യോഗി

ബാബറി മസ്ജിദ് കേസ്: കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയം, സിബിഐ വാദങ്ങൾ കോടതി തള്ളിബാബറി മസ്ജിദ് കേസ്: കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയം, സിബിഐ വാദങ്ങൾ കോടതി തള്ളി

യുപി കൂട്ടബലാത്സംഗ കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു; അതിവേഗ കോടതിയില്‍ വിചാരണയുപി കൂട്ടബലാത്സംഗ കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു; അതിവേഗ കോടതിയില്‍ വിചാരണ

 ആദ്യ സംവാദത്തിൽ കൊമ്പ് കോർത്ത് ട്രംപും ബൈഡനും, ട്രംപ് നുണയൻ, ഏറ്റവും മോശം പ്രസിഡണ്ടെന്നും ബൈഡൻ ആദ്യ സംവാദത്തിൽ കൊമ്പ് കോർത്ത് ട്രംപും ബൈഡനും, ട്രംപ് നുണയൻ, ഏറ്റവും മോശം പ്രസിഡണ്ടെന്നും ബൈഡൻ

English summary
After Babri Masjid Demolition Case Verdict, MM Joshi Responded justice has been served
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X