കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുറത്താക്കിയ കോണ്‍ഗ്രസ് വനിത നേതാവും ബിജെപിയിലേക്ക്!! കോണ്‍ഗ്രസിന് അടിതെറ്റുന്നു?

വെള്ളിയാഴ്ചയാണ് ദില്ലിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ബര്‍ഖ ശുക്‌ള സിങിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് പുറത്താക്കിയത്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ വനിത നേതാവും ബിജെപിയില്‍ ചേര്‍ന്നതായി വിവരങ്ങള്‍. ദില്ലിയിലെ കോണ്‍ഗ്രസ് നേതാവ് ബര്‍ഖ ശുക്ല സിങാണ് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നത്. ശനിയാഴ്ച ഇവര്‍ ബിജെപിയില്‍ ചേരുമെന്നാണ് അഭ്യൂഹങ്ങള്‍.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് കഴിഞ്ഞ ദിവസമാണ് ബര്‍ഖയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന് മുമ്പെയാണ് ശുക്‌ളയെ പുറത്താക്കിയത്.

 പുറത്താക്കല്‍

പുറത്താക്കല്‍

വെള്ളിയാഴ്ചയാണ് ദില്ലിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ബര്‍ഖ ശുക്‌ള സിങിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് പുറത്താക്കിയത്. ഇതിനു പിന്നാലെ ബിജെപി ദേശീയ ഉപാധ്യക്ഷനും ദില്ലിയിലെ ബിജെപി ചുമതലയുള്ള ശ്യാം ജാജുവും ശുക്‌ളയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്‌തെന്നാണ് വിവരങ്ങള്‍.

 മറ്റു പാര്‍ട്ടിയിലേക്കില്ല

മറ്റു പാര്‍ട്ടിയിലേക്കില്ല

മുത്തലാഖുമായി ബന്ധപ്പെട്ട് പ്രധാനമന്ത്‌രി നരേന്ദ്ര മോദിക്ക് കത്തെഴുതിനെ തുടര്‍ന്നാണ് തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതെന്ന് ശുക്ല പറയുന്നു. പ്രശ്‌നം ഉപേക്ഷിക്കാനും പാര്‍ട്ടി തന്നോട് ആവശ്യപ്പെട്ടിരുന്നതായി അവര്‍ വ്യക്തമാക്കി. മറ്റ് പാര്‍ഡട്ടിയിലേക്ക് പോകില്ലെന്നും അവര്‍ വ്യക്തമാക്കി.

 യഥാര്‍ഥ മുഖം

യഥാര്‍ഥ മുഖം

കോണ്‍ഗ്രസില്‍ അങ്ങേയറ്റം സ്വജനപക്ഷപാതമാണെന്ന് ശുക്ല ആരോപിക്കുന്നു. പാര്‍ട്ടിയിലെ ഒരംഗമെന്ന നിലയില്‍ തന്നില്‍ ഇത് വളരെ സങ്കടം ഉണ്ടാക്കിയെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് കാണിക്കുന്നത് യഥാര്‍ഥ മുഖമാണെന്നും അവര്‍ പറഞ്ഞു.

 പിന്നാലെ പുറത്താക്കല്‍

പിന്നാലെ പുറത്താക്കല്‍

മുന്‍ ദില്ലി വനിത കമ്മിഷന്‍ അധ്യക്ഷ കോണ്‍ഗ്രസ് വനിത വിഭാഗത്തിന്റെ അധ്യക്ഷ സ്ഥാനത്തു നിന്ന് രാജി വയ്ക്കുന്നതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആറു വര്‍ഷത്തേക്ക് അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

 ആരും അംഗീകരിക്കില്ല

ആരും അംഗീകരിക്കില്ല

രാഹുല്‍ ഗാന്ധിക്കെതിരെയും ശുക്ല രംഗത്തെത്തി. പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ ഗാന്ധി യോഗ്യനല്ലെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കള്‍ക്കും ഇതു തന്നെയാണ് അഭിപ്രായമെന്നും അവര്‍ പറയുന്നു.

 രാഹുല്‍ കേട്ടില്ല

രാഹുല്‍ കേട്ടില്ല

ദില്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നോട് മാത്രമല്ല മഹിള കോണ്‍ഗ്രസിലെ നിരവധി പ്രവര്‍ത്തകരോടും മോശമായി പെരുമാറിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് പരാതിപ്പെട്ടിട്ടും കേള്‍ക്കാന്‍ തയ്യാറായില്ലെന്നും അവര്‍ പറയുന്നു.

 പാര്‍ട്ടി നേതൃത്വത്തിനോട് അതൃപ്തി

പാര്‍ട്ടി നേതൃത്വത്തിനോട് അതൃപ്തി

അടുത്തിടെ കോണ്‍ഗ്രിസില്‍ നിന്ന് രാജി വച്ച അരവിന്ദര്‍ സിങ് ലൗവ് ലിക്ക് പിന്നാലെയാണ് ബര്‍ഖ ശുക്‌ള സിങ് രാജി വച്ചത്. ലവ് ലി പിന്നീട് ബി ജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി നേതത്വത്തിനോടുള്ള അതൃപ്തിെ തുടര്‍ന്നാണ് ലൗവ് ലി രാജി വച്ചത്.

English summary
A day after she was expelled from Congress for "undertaking anti-party activities just before the MCD elections", former Delhi Congress leader Barkha Shukla Singh joined the BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X