ഏഴ് പാര്‍ലമെന്റ് സീറ്റ് വേണം, അമ്മാവനെ ഒതുക്കണം; എന്‍ഡിഎയിലേക്ക് വരാന്‍ ചിരാഗിന്റെ ഉപാധി ഇങ്ങനെ
പാട്ന: ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എന്‍ ഡി എ യോഗത്തിലേക്ക് ക്ഷണം ലഭിച്ചതിന് പിന്നാലെ ബി ജെ പിക്ക് മുന്പില് ഡിമാന്‍ഡ് വെച്ച് എല്‍ ജെ പി നേതാവ് ചിരാഗ് പാസ്വാന്. എല്‍ ജെ പിക്ക് ആറ് ലോക്സഭാ സീറ്റുകളും ഒരു രാജ്യസഭാ സീറ്റും വേണം എന്നാണ് ചിരാഗ് പാസ്വാന് ബി ജെ പിക്ക് മുന്നില്‍ വെച്ച ഡിമാന്‍ഡ്. ഇക്കാര്യം ബി ജെ പി നേതൃത്വത്തെ ചിരാഗ് പാസ്വാന് അറിയിച്ചിട്ടുണ്ട് എന്നാണ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
അതിനിടെ ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി ചിരാഗ് പാസ്വാന് കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെ എല്‍ ജെ പിയെ എന്‍ ഡി എ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് ജെ പി നദ്ദ ട്വീറ്റ് ചെയ്യുകയും ചെയ്തു. നാളെ നടക്കുന്ന എന്‍ ഡി എ യോഗത്തില്‍ എല്‍ ജെ പി പങ്കെടുക്കുമെന്ന് ജെ പി നദ്ദ അറിയിച്ചു.

നേരത്തെ ജെ പി നദ്ദ, എല്‍ ജെ പിയെ എന്‍ ഡി എ യോഗത്തിലേക്ക് സ്വാഗതം ചെയ്ത് ചിരാഗ് പാസ്വാന് കത്തയച്ചിരുന്നു. പ്രതിപക്ഷം ഐക്യപ്പെടുന്ന സാഹചര്യത്തില്‍ എന്‍ ഡി എ വിപുലീകരിക്കാനുള്ള തിരക്കിട്ട നീക്കത്തില്‍ ബി ജെ പി. കൂടാതെ ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി നിത്യാനന്ദ് റായി എല്‍ ജെ പിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു.
നിത്യാനന്ദ റായ് കഴിഞ്ഞ ആഴ്ച ചിരാഗിനെ രണ്ടാം തവണ കാണുകയും കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരില്‍ ചേരാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു എന്നാണ് വിവരം. ചിരാഗിന് അടുത്ത പുനസംഘടനയില്‍ കേന്ദ്രമന്ത്രിസഭയില്‍ മന്ത്രിസ്ഥാനം നല്‍കുമെന്ന് ഊഹാപോഹങ്ങള്‍ ശക്തമാണ്. എന്നാല്‍ ചിരാഗ് പാസ്വാന് ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിച്ചിട്ടില്ല.
ഹാജിപൂര്‍ ഉള്‍പ്പെടെ ആറ് ലോക്സഭാ സീറ്റുകളും ഒരു രാജ്യസഭാ സീറ്റും തന്റെ പാര്‍ട്ടിക്ക് നല്‍കണമെന്നാണ് എല്‍ ജെ പി തലവന്‍ ആഗ്രഹിക്കുന്നതെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് പറഞ്ഞു. എന്നാല്‍ ചിരാഗിന്റെ അമ്മാവനും രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടിയുടെ (ആര്‍എല്‍ജെപി) തലവനുമായ പശുപതി കുമാര്‍ പരാസ് ആണ് നിലവില്‍ ഹാജിപൂരിന്റെ സീറ്റിനെ പ്രതിനിധീകരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം എല്‍ ജെ പി, എന്‍ ഡി എ വിട്ടപ്പോള്‍ പശുപതി പരാസ് എന്‍ ഡി എയ്ക്കൊപ്പം ഉറച്ച് നിന്നിരുന്നു. പിന്നീട് ആര് എല്‍ ജെ പി എന്ന പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ അദ്ദേഹത്തിന് കേന്ദ്ര മന്ത്രിസ്ഥാനവും ലഭിച്ചിരുന്നു. ഈ സീറ്റ് തനിക്ക് വേണം എന്നാണ് ചിരാഗ് പാസ്വാന് ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ സീറ്റ് ഒഴിയില്ലെന്ന് പരാസ് ആവര്‍ത്തിച്ചു.
''ഞാന്‍ എന്തിന് ഹാജിപൂരില്‍ നിന്ന് മാറണം? 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാംവിലാസ് പാസ്വാന്റെ നിര്‍ദേശപ്രകാരമാണ് ഞാന്‍ ഈ സീറ്റില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്. ജാമുയി സീറ്റില്‍ നിന്ന് രണ്ട് തവണ (2014 ലും 2019 ലും) വിജയിച്ചതിനാല്‍ എന്തുകൊണ്ടാണ് തന്റെ സീറ്റ് മാറ്റാന്‍ ആഗ്രഹിക്കുന്നതെന്ന് നിങ്ങള്‍ ചിരാഗിനോട് ചോദിക്കണം, ''പരാസ് പറഞ്ഞു.
അതേസമയം രാം വിലാസ് പാസ്വാന് സ്ഥാപിച്ച ലോക് ജനശക്തി പാര്‍ട്ടിയുടെ പരമ്പരാഗത സീറ്റാണ് ഹാജിപൂര്‍ എന്ന് ചിരാഗ് പറഞ്ഞു. ''എന്റെ പിതാവ് ഹാജിപൂര്‍ സീറ്റില്‍ നിന്ന് എട്ട് തവണ തിരഞ്ഞെടുക്കപ്പെട്ടു. ഇത് പ്രിയ നേതാവിനോടുള്ള ജനങ്ങളുടെ സ്നേഹം കാണിക്കുന്നു. മണ്ഡലത്തിലെ ജനങ്ങള്‍ ഇപ്പോഴും എന്റെ പിതാവിന്റെ സംഭാവനകള്‍ ഓര്‍ക്കുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാംവിലാസ് പാസ്വാന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റ് നിലവില്‍ ബി ജെ പിയുടെ കൈവശമാണ്. അതിനിടെ നിയമസഭാ മാര്‍ച്ചിനിടെ പൊലീസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റ ബി ജെ പി എം പി ജനാര്‍ദന്‍ സിംഗ് സിഗ്രിവാളിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാന്‍ ചിരാഗ് ശനിയാഴ്ച പാട്നയിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സന്ദര്‍ശിച്ചിരുന്നു.
-
ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു; തന്റെ മറുപടി ഇതായിരുന്നുവെന്ന് കൃഷ്ണപ്രഭ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications