Get Updates
Get notified of breaking news, exclusive insights, and must-see stories!

താടിയും മുടിയും വെട്ടിയൊതുക്കി, ടീ ഷര്‍ട്ടിന് പകരം കോട്ടും സ്യൂട്ടും; പുതിയ ലുക്കുമായി രാഹുല്‍ ഗാന്ധി

ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധിയുടെ താടിയും മുടിയും വളര്‍ന്നിരുന്നു. ഇതിനെയും ബി ജെ പി നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.

RAHUL

ന്യൂദല്‍ഹി: അഞ്ച് മാസത്തോളം നീണ്ട ഭാരത് ജോഡോ യാത്രയ്ക്കിടെ വളര്‍ന്ന താടിയും മുടിയും വെട്ടിയൊതുക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുതിയ ലുക്കില്‍. ബുധനാഴ്ച കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്താനെത്തിയ രാഹുലിന്റെ പുതിയ ലുക്ക് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

താടിയും മുടിയും വെട്ടിയൊതുക്കി കോട്ടും ധരിച്ചാണ് രാഹുല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തിയത്. നേരത്തെ ഭാരത് ജോഡോ യാത്രയ്ക്കിടെ വളര്‍ന്ന രാഹുലിന്റെ നര വീണ താടിയും മുടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ബി ജെ പി രാഹുല്‍ ഗാന്ധിയുടെ ഈ രൂപത്തെ പോലും വിമര്‍ശിക്കുകയായിരുന്നു. താടിയും മുടിയും നീട്ടി വളര്‍ത്തിയ രാഹുല്‍ ഗാന്ധി സദ്ദാം ഹുസൈനെ അനുകരിക്കുകയാണ് എന്നായിരുന്നു ബി ജെ പി വിമര്‍ശനം.

മോദിയുടെ താടിയും വളര്‍ന്നു

മോദിയുടെ താടിയും വളര്‍ന്നു

എന്നാല്‍ ഇതിനെതിരെ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഈ പരാമര്‍ശത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. കൊവിഡ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടി വളര്‍ന്നപ്പോള്‍ തങ്ങളാരും ഇത്തരം വില കുറഞ്ഞ പരാമര്‍ശങ്ങളുമായി എത്തിയിട്ടില്ല എന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി.

ബോധപൂര്‍വമായ മേക്ക് ഓവര്‍

ബോധപൂര്‍വമായ മേക്ക് ഓവര്‍

ഭാരത് ജോഡോ യാത്രയില്‍ ഉണ്ടായ രാഹുല്‍ ഗാന്ധിയുടെ രൂപഭാവം ബോധപൂര്‍വമായ ഇമേജ് മേക്ക് ഓവറിന്റെ ഭാഗമാണ് എന്നായിരുന്നു ചിലര്‍ പറഞ്ഞത്. അതേസമയം രാഹുല്‍ ഗാന്ധിയുടെ പുതിയ ലുക്ക് നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് പങ്ക് വെച്ചിരിക്കുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് ഫെല്ലോ എന്ന നിലയില്‍ ആണ് രാഹുല്‍ ഗാന്ധി പ്രഭാഷണം നടത്തിയത്.

ഒരാഴ്ച യുകെയില്‍

ഒരാഴ്ച യുകെയില്‍

ഭാരത് ജോഡോ യാത്ര, രണ്ട് വ്യത്യസ്ത ആശയങ്ങള്‍, ആഗോള സംഭാഷണത്തിനുള്ള അനിവാര്യത എന്നിവയില്‍ ഊന്നിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ഒരാഴ്ചത്തെ ഇംഗ്ലണ്ട് പര്യടനമാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയുടെ കോര്‍പ്പസ് ക്രിസ്റ്റി കോളേജിലെ ഇന്ത്യന്‍ വംശജയും ട്യൂട്ടറും സ്റ്റഡീസ് ഡയറക്ടറും കോ-ഡയറക്ടറുമായ പ്രൊഫസര്‍ ശ്രുതി കപിലയുമായി ബിഗ് ഡാറ്റയും ഡെമോക്രസിയും 'ഇന്ത്യ-ചൈന ബന്ധങ്ങളും' എന്നതിനെക്കുറിച്ചുള്ള സെഷനിലും പങ്കെടുക്കും.

പ്രവാസികളുമായും ചര്‍ച്ച

പ്രവാസികളുമായും ചര്‍ച്ച

മാര്‍ച്ച് 5 ന് ലണ്ടനിലെ ഇന്ത്യന്‍ പ്രവാസികളുമായി കൂടിക്കാഴ്ച നടത്തും. ലണ്ടനിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ബിസിനസ് കമ്മ്യൂണിറ്റി അംഗങ്ങളുമായും രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്തും എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+