കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎംകെയെ നിരോധിക്കണം; തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ ബിജെപിയും എഐഎഡിഎംകെയും

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രതിപക്ഷമായ ഡിഎംകെയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും എഐഎഡിഎംകെയും. ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തില്‍ കത്തയച്ചതിന് പിന്നാലെയാണ് എഐഎഡിഎംകെയും രംഗത്തുവന്നിരിക്കുന്നത്. ഡിഎംകെ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് ബിജെപിയുടെ ആരോപണം. രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ഡിഎംകെ ശ്രമിച്ചുവെന്ന് രണ്ടു പാര്‍ട്ടികളും ആരോപിക്കുന്നു.

03

കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ പാര്‍ട്ടിയാണ് ഡിഎംകെ. വിഭജന രാഷ്ട്രീയമാണ് ഡിഎംകെ പിന്തുടരുന്നതെന്ന് എഐഎഡിഎംകെയുടെ മുതിര്‍ന്ന നേതാവും തമിഴ്‌നാട് ഫിഷറീസ് മന്ത്രിയുമായ ഡി ജയകുമാര്‍ ആരോപിച്ചു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര നടപടി അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ഡിഎംകെ ഇതിനെതിരെ നിലകൊണ്ടു. കശ്മീര്‍ വിഷയത്തില്‍ രാജ്യത്തിന്റെ ഐക്യത്തിനെതിരാണ് ഡിഎംകെയുടെ നിലപാട്. ഈ സാഹചര്യത്തില്‍ ഡിഎംകെയെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കണമെന്നും ജയകുമാര്‍ ആവശ്യപ്പെട്ടു.

ചൈനയെ ഞെട്ടിച്ച് ഖത്തര്‍; പിന്തുണ പിന്‍വലിച്ചെന്ന് റിപ്പോര്‍ട്ട്, സൗദിയും പാകിസ്താനും ഒപ്പിട്ടു!!ചൈനയെ ഞെട്ടിച്ച് ഖത്തര്‍; പിന്തുണ പിന്‍വലിച്ചെന്ന് റിപ്പോര്‍ട്ട്, സൗദിയും പാകിസ്താനും ഒപ്പിട്ടു!!

കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഡിഎംകെ തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ച ജന്തര്‍ മന്ദറില്‍ സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായി ചേര്‍ന്ന് ഡിഎംകെ എംപിമാര്‍ പ്രതിഷേധിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ എംകെ സ്റ്റാലിന്റെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. സ്റ്റാലിന്‍ പാകിസ്താന്‍ പ്രധാനമന്ത്രിയെ പോലെയാണ് സംസാരിക്കുന്നതെന്ന് ക്ഷീര വികസന മന്ത്രി രാജേന്ദിര ബാലാജി പറഞ്ഞു. പാകിസ്താന്‍ തീവ്രവാദം പ്രോല്‍സാഹിപ്പിക്കുമ്പോള്‍ ഡിഎംകെ വിഭാഗീയത പ്രോല്‍സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡിഎംകെയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത് ബിജെപി സംസ്ഥാന സെക്രട്ടറി ശ്രീനിവാസനാണ്. കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നില്ല എന്ന ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ ചാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ബിജെപി കമ്മീഷന് കത്തയച്ചത്.

English summary
After BJP, AIADMK demands ban on DMK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X