ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കണം, പ്രവാചക നിന്ദയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ആഹ്വാനം
ദില്ലി: പ്രവാചക നിന്ദ പരാമര്‍ശത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കെതിരെ കടുത്ത പ്രതിഷേധം. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനാണ് ആഹ്വാനം. ബിജെപി നേതാക്കളായ നൂപുര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡലും നടത്തിയ പ്രവാചക നിന്ദ പരാമര്‍ശങ്ങളാണ് ഇസ്ലാമിക രാജ്യങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലാകെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ഹാഷ്ടാഗുകളും ഉയര്‍ന്ന് കഴിഞ്ഞു. ഒമാനിലെ ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അല്‍ ഖലീലി ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവ് നടത്തിയ പരാമര്‍ശം എല്ലാ മുസ്ലീങ്ങള്‍ക്കെതിരെയുമുള്ള യുദ്ധമാണെന്ന് ഖലീലി ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗ്രാന്‍ഡ് മുഫ്തി കടന്നാക്രമിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ പ്രമുഖ സ്റ്റോറുകളെല്ലാം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ അവരുടെ ഷെല്ഫുകളില് നിന്ന് നീക്കം ചെയ്ത് തുടങ്ങിയിട്ടുണ്ട്. സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം പ്രതിഷേധം രൂക്ഷമാണ്. ഇവിടൊക്കെ ഉല്‍പ്പന്നങ്ങള്‍ മാറ്റി തുടങ്ങിയിട്ടുണ്ട്. ഖത്തറും കുവൈത്തും ഇന്ത്യയുടെ അംബാസിഡര്‍മാരെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചു. കടുത്ത രീതിയില്‍ ഈ പരാമര്‍ശങ്ങളെ അപലപിക്കുന്നതായി ഇവര്‍ അറിയിച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രതിഷേധക്കുറിപ്പ് തന്നെ നല്‍കിയിട്ടുണ്ട്.
അതേസമയം നൂപുര്‍ ശര്‍മയെ പുറത്താക്കിയ ബിജെപി നടപടിയെ കുവൈത്ത് സ്വാഗതം ചെയ്തിട്ടുണ്ട്. ഇസ്ലാമോഫോബിയ പരാമര്‍ശങ്ങള്‍ യാതൊരു ശിക്ഷയും ഇല്ലാതെ മുന്നോട്ട് പോകാന്‍ അനുവദിക്കുകയാണ്. ഇത് മനുഷ്യാവകാശങ്ങള്‍ക്ക് വരെ വലിയ അപകടമാണ്. മുസ്ലീങ്ങളെ അരികുവല്‍ക്കരിക്കാന്‍ വേണ്ടി മാത്രമാണ് ഇത് ഉപകരിക്കുക. കൂടുതല്‍ അക്രമങ്ങള്‍ക്കും വിദ്വേഷത്തിനും മാത്രമാണ് കാരണമാകുകയെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ലോകത്താകമാനം രണ്ട് ബില്യണ്‍ മുസ്ലീങ്ങള്‍ പ്രവാചകന്റെ പാത പിന്തുടരുന്നുണ്ട്. അത് സമാധാനത്തിന്റെയും, പരസ്പര ധാരണയുടെയും, സഹിഷ്ണുതയുടെയും പ്രകാശമാണ്. ലോകത്താകമാനമുള്ള മുസ്ലീങ്ങള്‍ അതാണ് പിന്തുടരുന്നതെന്നും ഖത്തര്‍ പറഞ്ഞു.
എല്ലാ മതങ്ങളെയും രാഷ്ട്രങ്ങളെയും ബഹുമാനിക്കാനും, സഹിഷ്ണുത പുലര്‍ത്താനും ഖത്തര്‍ പിന്തുണ നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അതേസമയം ബിജെപി നേതാവിന്റെ പരാമര്‍ശം ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷ്യമല്ലെന്ന് അംബാസിഡര്‍ അറിയിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ വിമത ശക്തികളുടെ നിലപാടാണെന്ന് ഖത്തര്‍ അംബാസിഡറെ ഇന്ത്യ അറിയിച്ചു. അതേസമയം ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ ബിജെപി സസ്പെന്‍ഡ് ചെയ്തു. ദില്ലിയിലെ ബിജെപി മാധ്യമ മേധാവി നവീന്‍ കുമാര്‍ ജിന്‍ഡലിനെയും പുറത്താക്കിയിട്ടുണ്ട്. ഒരു മതത്തെയും അവഹോളിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
-
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
ഗ്യാസ് കട്ടാകുമോ? പേടി വേണ്ട! എൽപിജി പ്രതിസന്ധിയിൽ കേന്ദ്രത്തിന്റെ നിർണ്ണായക ഇടപെടൽ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications