India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം, പ്രവാചക നിന്ദയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ആഹ്വാനം

Google Oneindia Malayalam News

ദില്ലി: പ്രവാചക നിന്ദ പരാമര്‍ശത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കെതിരെ കടുത്ത പ്രതിഷേധം. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനാണ് ആഹ്വാനം. ബിജെപി നേതാക്കളായ നൂപുര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡലും നടത്തിയ പ്രവാചക നിന്ദ പരാമര്‍ശങ്ങളാണ് ഇസ്ലാമിക രാജ്യങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലാകെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഹാഷ്ടാഗുകളും ഉയര്‍ന്ന് കഴിഞ്ഞു. ഒമാനിലെ ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അല്‍ ഖലീലി ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവ് നടത്തിയ പരാമര്‍ശം എല്ലാ മുസ്ലീങ്ങള്‍ക്കെതിരെയുമുള്ള യുദ്ധമാണെന്ന് ഖലീലി ആരോപിച്ചു.

പ്രവാചക നിന്ദ: 'എന്റെ അഡ്രസ് വെളിപ്പെടുത്തരുത്'; നുപൂറിന്റെ അഭ്യര്‍ത്ഥനയ്ക്ക് പിന്നിലെ കാരണം ഇതാണ്പ്രവാചക നിന്ദ: 'എന്റെ അഡ്രസ് വെളിപ്പെടുത്തരുത്'; നുപൂറിന്റെ അഭ്യര്‍ത്ഥനയ്ക്ക് പിന്നിലെ കാരണം ഇതാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗ്രാന്‍ഡ് മുഫ്തി കടന്നാക്രമിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ പ്രമുഖ സ്റ്റോറുകളെല്ലാം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ അവരുടെ ഷെല്‍ഫുകളില്‍ നിന്ന് നീക്കം ചെയ്ത് തുടങ്ങിയിട്ടുണ്ട്. സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം പ്രതിഷേധം രൂക്ഷമാണ്. ഇവിടൊക്കെ ഉല്‍പ്പന്നങ്ങള്‍ മാറ്റി തുടങ്ങിയിട്ടുണ്ട്. ഖത്തറും കുവൈത്തും ഇന്ത്യയുടെ അംബാസിഡര്‍മാരെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചു. കടുത്ത രീതിയില്‍ ഈ പരാമര്‍ശങ്ങളെ അപലപിക്കുന്നതായി ഇവര്‍ അറിയിച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രതിഷേധക്കുറിപ്പ് തന്നെ നല്‍കിയിട്ടുണ്ട്.

അതേസമയം നൂപുര്‍ ശര്‍മയെ പുറത്താക്കിയ ബിജെപി നടപടിയെ കുവൈത്ത് സ്വാഗതം ചെയ്തിട്ടുണ്ട്. ഇസ്ലാമോഫോബിയ പരാമര്‍ശങ്ങള്‍ യാതൊരു ശിക്ഷയും ഇല്ലാതെ മുന്നോട്ട് പോകാന്‍ അനുവദിക്കുകയാണ്. ഇത് മനുഷ്യാവകാശങ്ങള്‍ക്ക് വരെ വലിയ അപകടമാണ്. മുസ്ലീങ്ങളെ അരികുവല്‍ക്കരിക്കാന്‍ വേണ്ടി മാത്രമാണ് ഇത് ഉപകരിക്കുക. കൂടുതല്‍ അക്രമങ്ങള്‍ക്കും വിദ്വേഷത്തിനും മാത്രമാണ് കാരണമാകുകയെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ലോകത്താകമാനം രണ്ട് ബില്യണ്‍ മുസ്ലീങ്ങള്‍ പ്രവാചകന്റെ പാത പിന്തുടരുന്നുണ്ട്. അത് സമാധാനത്തിന്റെയും, പരസ്പര ധാരണയുടെയും, സഹിഷ്ണുതയുടെയും പ്രകാശമാണ്. ലോകത്താകമാനമുള്ള മുസ്ലീങ്ങള്‍ അതാണ് പിന്തുടരുന്നതെന്നും ഖത്തര്‍ പറഞ്ഞു.

എല്ലാ മതങ്ങളെയും രാഷ്ട്രങ്ങളെയും ബഹുമാനിക്കാനും, സഹിഷ്ണുത പുലര്‍ത്താനും ഖത്തര്‍ പിന്തുണ നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അതേസമയം ബിജെപി നേതാവിന്റെ പരാമര്‍ശം ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷ്യമല്ലെന്ന് അംബാസിഡര്‍ അറിയിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ വിമത ശക്തികളുടെ നിലപാടാണെന്ന് ഖത്തര്‍ അംബാസിഡറെ ഇന്ത്യ അറിയിച്ചു. അതേസമയം ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. ദില്ലിയിലെ ബിജെപി മാധ്യമ മേധാവി നവീന്‍ കുമാര്‍ ജിന്‍ഡലിനെയും പുറത്താക്കിയിട്ടുണ്ട്. ഒരു മതത്തെയും അവഹോളിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

'ജാസ്മിന്‍ പോയത് നന്നായി, ഇല്ലെങ്കില്‍ റോബിനുമായി അടി ഉറപ്പ്' യഥാര്‍ത്ഥ വിജയി അവളാണെന്ന് അഖില്‍'ജാസ്മിന്‍ പോയത് നന്നായി, ഇല്ലെങ്കില്‍ റോബിനുമായി അടി ഉറപ്പ്' യഥാര്‍ത്ഥ വിജയി അവളാണെന്ന് അഖില്‍

cmsvideo
  തൃക്കാക്കരയില്‍ BJPയ്ക്ക് കെട്ടിവെച്ച കാശ് പോയി
  English summary
  after blasphemy remarks on prophet muhammed, boycott indian products trending on gulf countries
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X