കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലൂ വെയ്ല്‍ മാത്രമല്ല, ഈ മൊബൈല്‍ ഗെയിമുകളും നിരോധിച്ചേക്കും...

  • By Anoopa
Google Oneindia Malayalam News

മരണക്കളിയായ ബ്ലൂ വെയ്ല്‍ ഗെയിം നിരോധിക്കണമെന്ന ആവശ്യം പരപല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ആയിരകണക്കിന് കുട്ടികള്‍ ഇതിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണക്കെണിയില്‍ അകപ്പെട്ട യുവാക്കളും ഏറെ. ബ്ലൂവെയ്ല്‍ കളിച്ചു തുടങ്ങിയാല്‍ പിന്നെ രക്ഷപെടുന്നത് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്.

ചൈന അതിര്‍ത്തിയില്‍ സൈനിക സംവിധാനം ശക്തമാക്കാന്‍ ഇന്ത്യ, എല്ലാ മുന്‍കരുതലും...ചൈന അതിര്‍ത്തിയില്‍ സൈനിക സംവിധാനം ശക്തമാക്കാന്‍ ഇന്ത്യ, എല്ലാ മുന്‍കരുതലും...

ട്രംപ് വാക്കു തെറ്റിച്ചു, ഇറാനുമായുള്ള ആണവകരാറിൽ നിന്നും പിൻമാറുമെന്ന്, സമ്മർദ്ദം മുറുക്കുന്നുട്രംപ് വാക്കു തെറ്റിച്ചു, ഇറാനുമായുള്ള ആണവകരാറിൽ നിന്നും പിൻമാറുമെന്ന്, സമ്മർദ്ദം മുറുക്കുന്നു

എന്നാല്‍ ബ്ലൂവെയ്ല്‍ മാത്രമല്ല, അപകടകാരികളായ മറ്റു ചില മൊബൈല്‍ ഗെയിമുകള്‍ കൂടി നിരോധിക്കണമെന്നാണ് അഭിഭാഷകയായ സ്‌നേഹ കാലിത സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയില്‍ പറയുന്നത്.

 ബ്ലൂ വെയ്ല്‍ മാത്രമല്ല

ബ്ലൂ വെയ്ല്‍ മാത്രമല്ല

ബ്ലൂ വെയ്ല്‍ മാത്രമല്ല, ചോക്കിങ്ങ് ഗെയിം, സാള്‍ട്ട് ആന്‍ഡ് ഐസ് ചലഞ്ച്, ഫയര്‍ ചലഞ്ച്, കട്ടിങ്ങ് ചലഞ്ച്, ഐബോള്‍ ചലഞ്ച്, ഹ്യൂമന്‍ എംബ്രോയ്ഡറി തുടങ്ങിയ അപകടകാരികളായ ഗെയിമുകള്‍ നിരോധിക്കണമെന്നാണ് സ്‌നേഹ കാലിത സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ പറയുന്നത്.

ഫിലിപ്പ് ബുഡെയ്ക്കിന്‍

ഫിലിപ്പ് ബുഡെയ്ക്കിന്‍

ഫിലിപ്പ് ബുഡെയ്ക്കിന്‍ എന്ന റഷ്യന്‍ സ്വദേശിയാണ് ബ്ലൂ വെയ്ല്‍ ഗെയിം വികസിപ്പിച്ചത്. ബയോളജിക്കല്‍ വേസ്റ്റുകളെ രാജ്യത്തിന് ആവശ്യമില്ല എന്നാണ് ബുഡെയ്ക്കിന്‍ പറയുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, യാഹൂ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ബ്ലൂ വെയില്‍ ലിങ്കുകള്‍ ഉടന്‍ നീക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

കടുത്ത നിരാശ, ദിനചര്യകളിലെ വ്യതിചലനം, കുടുബത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഉള്‍വലിയുന്ന പ്രവണതകള്‍, സന്തോഷമില്ലാത്ത പ്രകൃതം, ചെയ്യുന്ന കാര്യങ്ങളിലെ താത്പര്യക്കുറവ്, ഭക്ഷണത്തോട് താത്പര്യമില്ലായ്മ, ഉറക്കക്കുറവ് എന്നീ ലക്ഷണങ്ങളാണ് ബ്ലൂ വെയ് ല്‍ കളിക്കുന്നവരില്‍ സാധാരണയായി കണ്ടുവരുന്നത്.

 ആത്മഹത്യ

ആത്മഹത്യ

ബ്ലൂ വെയ് ല്‍ ഗെയിമിന്റെ 50-ാമത്തേതും ഏറ്റവും അവസാനത്തേതുമായ ചലഞ്ചാണ് ആത്മഹത്യ ചെയ്യുക എന്നത്. സൈലന്റ് ഹൗസ്, സീ ഓഫ് വെയ്ല്‍സ് എന്നീ പേരുകളിലും ഈ ഗെയിം അറിയപ്പെടുന്നുണ്ട്. ഗെയിമിന് അകപ്പെട്ടുപോകുന്നവരില്‍ അധികവും 10 നും 20 വയസിനും ഇടയിലുള്ളവരാണ്.

English summary
After Blue Whale Challenge, other online death games come under Supreme Court scanner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X