കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ പരാമര്‍ശത്തില്‍ സിദ്ധുവിനെതിരെ പ്രതിഷേധം! ട്വിറ്ററില്‍ ട്രെന്‍റിങ്ങായി #boycottkapilsharmashow

  • By
Google Oneindia Malayalam News

പുല്‍വാമ ഭീകരാക്രമണത്തില്‍ വിവാദ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്ററുമായ നവജ്യോത് സിങ്ങ് സിദ്ധുവിനെതിരെ ട്വിറ്റില്‍ പ്രതിഷേധം. സിദ്ധു പങ്കെടുക്കുന്ന കപില്‍ ശര്‍മ്മ ഷോ ബോയ്കോട്ട് ചെയ്യണമെന്ന ആവശ്യമാണ് ട്വിറ്ററില്‍ ഉയരുന്നത്.

 sidhudd-1550312315.j

കഴിഞ്ഞ ദിവസമാണ് പുല്‍വാമ ഭീകരാക്രണത്തെ കുറിച്ച് സിദ്ധു പ്രതികരിച്ചത്. ആക്രമണത്തില്‍ അപലപിച്ച സിദ്ധു ആക്രമണം നടത്തിയവര്‍ക്കെതിരെ ശക്തമായ മറുപടി നല്‍കണമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരു കൂട്ടം തീവ്രവാദികളുടെ പേരില്‍ ഒരു രാജ്യത്തെ മൊത്തമായി തള്ളി പറയുന്നത് ശരിയാണോയെന്നും സിദ്ധു ചോദിച്ചു. ഇതാണ് പ്രതിഷേധത്തിന് വഴി വെച്ചത്.

ഇതോടെ സിദ്ധു പാക്കിസ്ഥാനെ പിന്തുണയ്ച്ചെന്ന് ആരോപിച്ചാണ് ട്വിറ്ററില്‍ നേതാവിനെതിരെ പ്രതിഷേധം ഉയരുന്നത്. സിദ്ധു പങ്കെടുക്കുന്ന കപില്‍ ശര്‍മ്മ ഷോ ബോയ്കോട്ട് ചെയ്യണമെന്നും സിദ്ധുവിനെ ബോയ്ക്കോട്ട് ചെയ്യണമെന്നുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയരുന്നുണ്ട്. ഇതോടെ #boycottkapilsharmashow ട്വിറ്ററില്‍ ട്രെന്‍റിങ്ങായി മാറിയിരിക്കുകയാണ്.

English summary
After 'boycott The Kapil Sharma Show', 'boycott Sidhu' trends on Twitter as trolls continue their outrage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X