കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം സഹോദരന്മാർ തൂങ്ങിമരിച്ചു; ബുരാരിയിലേതിന് സമാനമായ കൂട്ടമരണം

  • By Desk
Google Oneindia Malayalam News

റാഞ്ചി: ദില്ലിയിലെ ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത മാറുന്നതിന് മുൻപ് വീണ്ടും സമാനമായ സംഭവം. ഇത്തവണ റാഞ്ചിയിലാണ് ഒരു കുടുംബത്തിലെ 7 പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ചയാണ് 2 കുട്ടികളുൾപ്പെടെ കുടുംബത്തിലെ 7 പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മുൻനിര കമ്പനിയിലെ സെയിൽസ്മാനായ ദീപക് കുമാർ, ഇയാളുടെ സഹോദരൻ, മാതാപിതാക്കൾ,ഭാര്യ, രണ്ടു മക്കൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തൂങ്ങിയ നിലയിൽ

തൂങ്ങിയ നിലയിൽ

വാടക വീട്ടിലെ സീലിംങ് ഫാനിൽ തൂങ്ങിയ നിലയിലാണ് ദീപക് കുമാറിന്റെയും സഹോദരന്റെയും മൃതദേഹം കണ്ടെത്തിയത്. കുടുംബത്തിലെ മറ്റുള്ളവരുടെ മൃതദേഹങ്ങൾ കട്ടിലിലായിരുന്നു. 15 പേജുള്ള ഒരു ആത്മഹത്യാക്കുറിപ്പ് ഇവരുടെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിയമനമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

കൊലപാതകം

വാടക വീട്ടിലെ സീലിംങ് ഫാനിൽ തൂങ്ങിയ നിലയിലാണ് ദീപക് കുമാറിന്റെയും സഹോദരന്റെയും മൃതദേഹം കണ്ടെത്തിയത്. കുടുംബത്തിലെ മറ്റുള്ളവരുടെ മൃതദേഹങ്ങൾ കട്ടിലിലായിരുന്നു. 15 പേജുള്ള ഒരു ആത്മഹത്യാക്കുറിപ്പ് ഇവരുടെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കടബാധ്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിയമനമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

കൊലപാതകം

ദീപകിനേയും സഹോദരനെയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. മറ്റുള്ളവരെ കൊലപ്പെടുത്തിയ ശേഷം ഇവർ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് കരുതുന്നത്. ദീപകിന്റെ ഭാര്യയുടെ ശരീരത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മുറിവേൽപ്പിച്ചതിന്റെ പാടുകളുണ്ട്. വൃദ്ധനായ പിതാവിന്റെ കഴുത്ത് ഞെരിച്ചതിന്റെയും പാടുകളുണ്ട്.

കടബാധ്യത

കടബാധ്യത

40കാരനായ ദീപക് സ്വന്തമായി ബിസിനസ്സ് തുടങ്ങാൻ പദ്ധതിയിട്ടുന്നുവെന്നും എന്നാൽ സാമ്പത്തിക ബാധ്യതകളുള്ളതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വീട്ടുടമസ്ഥൻ മൊഴി നൽകിയിട്ടുണ്ട്. ദീപകിന്റെ സഹോദരൻ രൂപേഷ് തൊഴിൽ രഹിതനായിരുന്നു. എന്നാൽ ഇവർക്ക് വലിയ കടബാധ്യതകൾ ഉള്ളതായി അറിയില്ലെന്നും വീട്ടുമടമസ്ഥൻ മൊഴി നൽകിയിട്ടുണ്ട്.

എഴു വയസുകാരി

എഴു വയസുകാരി

ദീപകിന്റെ മകൾ പോകുന്ന സ്കൂൾ വാൻ വീടിന് മുമ്പിൽ ഒരുപാട് നേരം ഹോൺ മുഴക്കിയിട്ടും കുട്ടി ഇറങ്ങി വരാത്തതിനെ തുടർന്ന് സഹപാഠിയായ എഴുവയസുകാരി വീടിനുള്ളിലേക്ക് എത്തുകയായിരുന്നു. ഈ പെൺകുട്ടിയാണ് വീട്ടുകാർ മരിച്ചുകിടക്കുന്ന വിവരം പുറത്തറിയിക്കുന്നത്.

 മുൻപും

മുൻപും

10 ദിവസത്തിനുള്ളിൽ ജാർഖണ്ഡിൽ നടക്കുന്ന രണ്ടാമത്തെ കൂട്ടമരണമാണ് ഇത്. കഴിഞ്ഞയാഴ്ച ഹസരീബാഗിൽ ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കടക്കെണി മൂലമായിരുന്നു ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും അന്വേഷണം പുരോഗമിക്കുകയാണ്.

ഭാട്ടിയ കുടുംബം

ഭാട്ടിയ കുടുംബം

ജൂലൈ 11ാം തീയതിയാണ് ദില്ലി ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദില്ലിയിലെ ധനികരായ കുടുംബത്തിന്റെ മരണത്തിന് പിന്നിൽ ചില അന്ധവിശ്വാസങ്ങളാണെന്ന നിഗമനത്തിലാണ് പോലീസ്. കുടുംബം ആത്മാക്കളിൽ വിശ്വസിച്ചിരുന്നതായും മോക്ഷപ്രാപ്തിക്ക് വേണ്ടി ചെയ്ത കർമങ്ങളുടെ ഭാഗമായി മരണം സംഭവിച്ചതാണെന്ന് സൂചിപ്പിക്കുന്ന ചില കുറിപ്പുകൾ ഇവരുടെ വീട്ടിൽ നിന്നും കണ്ടെത്തിയിയിരുന്നു.

English summary
after burrari, mass suicide at ranchi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X