കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഉപതിരഞ്ഞെടുപ്പിന് ശേഷം മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലേറും'; വെടിപൊട്ടിച്ച് ചൗഹാന്‍

  • By Desk
Google Oneindia Malayalam News

ഭോപ്പാല്‍: 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. എന്നാല്‍ വളരെ നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും താഴെയിറക്കാനുള്ള തീവ്രശ്രമങ്ങള്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാകയിരുന്നു.ഇപ്പോഴിതാ അത്തരം ശ്രമങ്ങള്‍ ബിജെപി വീണ്ടും പുറത്തെടുത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഉപതിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് സംസ്ഥാനത്ത് അധികാരത്തിലേറുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ മുഖ്യന്‍. വിശദാംശങ്ങളിലേക്ക്

 ഉപതിരഞ്ഞെടുപ്പിന് പിന്നാലെ

ഉപതിരഞ്ഞെടുപ്പിന് പിന്നാലെ

വരാനിരിക്കുന്ന ജൗറ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി അധികാരത്തില്‍ ഏറുമെന്നാണ് മുന്‍ മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞത്. കോണ്‍ഗ്രസ് എംഎല്‍എയായ ബന്‍വാരിലാലിന്‍റെ മണ്ഡലമാണ് ജൗറ. അദ്ദേഹം അന്തരിച്ചതോടെ ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്.

 പ്രഖ്യാപിച്ചിട്ടില്ല

പ്രഖ്യാപിച്ചിട്ടില്ല

അതേസമയം ഇതുവരെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ഡിസംബര്‍ 21 നാണ് അദ്ദേഹം മരിച്ചത്. ആറ് മാസത്തിനുള്ളില്‍ ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. മോനേറ ജില്ലയിലെ ജൗറ മാത്രമല്ല സംസ്ഥാനത്ത് ബിജെപി തന്നെ അധികാരത്തില്‍ വരും, ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

 അധികാരത്തിന്‍റെ ഹുങ്ക്

അധികാരത്തിന്‍റെ ഹുങ്ക്

അധികാരത്തിന്റെ അഹങ്കാരത്തോടെ ആരും പ്രവർത്തിക്കരുത്. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന് ചില അവകാശങ്ങളുണ്ട്. പ്രതിപക്ഷത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇത് അവരുടെ പരാജയത്തിലേക്ക് നയിക്കും ചൗഹാന്‍ പറഞ്ഞു. അതേസമയം ചൗഹാന് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

 സ്വപ്നം കാണുന്നത് അവസാനിപ്പിക്കൂ

സ്വപ്നം കാണുന്നത് അവസാനിപ്പിക്കൂ

കോണ്‍ഗ്രസ് അധികാരത്തിലേറിയ അന്ന് മുതല്‍ ബിജെപി ഇത് ആവര്‍ത്തിക്കുന്നുണ്ട്. ബിജെപി പരാജയം ജയം ഉറപ്പിക്കുകയാണ്. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങളെല്ലാം അതാണ് സൂചിപ്പിക്കുന്നത്. ഇനിയെങ്കിലും ചൗഹാന്‍ പകല്‍ സ്വപ്നം കാണുന്നത് അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് പറഞ്ഞു.

 കോണ്‍ഗ്രസ് ഭരണം

കോണ്‍ഗ്രസ് ഭരണം

230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 114 പേരുടെ പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. നാല് സ്വതന്ത്രരുടേയും രണ്ട് ബിഎസ്പി,ഒരു എസ്പി അംഗങ്ങളുടേയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് സംസ്ഥാനം ഭരിച്ചിരുന്നത്.

തനിച്ച് ഭൂരിപക്ഷം

തനിച്ച് ഭൂരിപക്ഷം

എന്നാല്‍ ഒക്ടോബര്‍ 21 ന് ജാബുവ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഇതോടെ കോണ്‍ഗ്രസിന്‍റെ തനിച്ചുള്ള ഭൂരിപക്ഷം 108 ആയി. ബിജെപിക്ക് തനിച്ച് 108 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്.

 മറുകണ്ടം ചാടിച്ചാല്‍

മറുകണ്ടം ചാടിച്ചാല്‍

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജൗറയില്‍ വിജയിച്ചാല്‍ ബിജെപിയുടെ അംഗ സംഖ്യ 109 ആകും. ഇതോടെ സംസ്ഥാനത്ത് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. ഭരണപക്ഷത്ത് നിന്ന് കൂടുതല്‍ പേരെ മറുകണ്ടം ചാടിച്ചാല്‍ ബിജെപിക്ക് അധികാരത്തിലേറാനാകും.

 കൂടത്തായി കൊലപാതക പരമ്പര; സിലികേസിൽ നിർണ്ണായക തെളിവ് ലഭിച്ചു, രാസപരിശോധന ഫലം പുറത്ത്! കൂടത്തായി കൊലപാതക പരമ്പര; സിലികേസിൽ നിർണ്ണായക തെളിവ് ലഭിച്ചു, രാസപരിശോധന ഫലം പുറത്ത്!

മുഖ്യമന്ത്രിയെ പിന്തുണച്ച് ഗവർ‌ണർ; പിണറായിയുടെ നേതൃത്വത്തില്‍ കേരളം മികച്ച പുരോഗതി കൈവരിച്ചു!മുഖ്യമന്ത്രിയെ പിന്തുണച്ച് ഗവർ‌ണർ; പിണറായിയുടെ നേതൃത്വത്തില്‍ കേരളം മികച്ച പുരോഗതി കൈവരിച്ചു!

മധ്യപ്രദേശിലും അട്ടിമറി സൂചന? 20 എംഎല്‍എമാരെ കാണാനില്ല!! ചങ്കിടിപ്പോടെ കോണ്‍ഗ്രസ്മധ്യപ്രദേശിലും അട്ടിമറി സൂചന? 20 എംഎല്‍എമാരെ കാണാനില്ല!! ചങ്കിടിപ്പോടെ കോണ്‍ഗ്രസ്

English summary
After by election BJP will come into power says Chauhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X