കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ മുംബൈയിലേക്ക്!! പാഠം പഠിച്ച ബിജെപി തന്ത്രങ്ങള്‍ മാറ്റി; തിരഞ്ഞെടുപ്പിന് കളമൊരുങ്ങി

Google Oneindia Malayalam News

മുംബൈ: ഉപതിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ പാഠം പഠിച്ച ബിജെപി അടവുകള്‍ മാറ്റുന്നു. എല്ലാവരെയും തഴഞ്ഞ് തനിച്ച് ഒന്നും നേടാനാകില്ലെന്ന ബോധ്യത്തിലാണ് പാര്‍ട്ടി എത്തിയിരിക്കുന്നത്. മാസങ്ങള്‍ പിന്നിടുമ്പോള്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് നിലവിലെ സാഹചര്യത്തില്‍ വിജയകരമായി മറികടക്കാന്‍ സാധിക്കില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യനിരയെ പരാജയപ്പെടുത്താന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ പ്രമുഖ സഖ്യകക്ഷിയായ ശിവസേന ഉടക്കി നില്‍ക്കുന്നത് കൂടുതല്‍ തിരിച്ചടി മാത്രമേ നല്‍കൂവെന്നാണ് ബിജെപി നേതാക്കള്‍ കരുതുന്നത്. തുടര്‍ന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുംബൈയിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചത്. മാത്രമല്ല, തിരഞ്ഞെടുത്ത 50 പ്രമുഖരെ കാണാനും അമിത് ഷാ തീരുമാനിച്ചുകഴിഞ്ഞു. തിരഞ്ഞെടുപ്പിന് കളമൊരുക്കി ഒരുങ്ങുകയാണ് ബിജെപി. വിവരങ്ങള്‍ ഇങ്ങനെ...

ശിവസേന ഉടക്കില്‍

ശിവസേന ഉടക്കില്‍

സഖ്യകക്ഷിയായ ശിവസേന ഏറെ നാളായി ബിജെപിയുമായി ഉടക്കിലാണ്. മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടികളാകട്ടെ ബിജെപിക്കെതിരെ ഒരു ഐക്യനിര പടുത്തുയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പരാജയം ബിജെപിക്ക് ഉറപ്പാണ്. തുടര്‍ന്നാണ് ചില തന്ത്രങ്ങള്‍ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെ മുന്‍കൈയെടുത്ത് ഒരുങ്ങിയിരിക്കുകയാണിപ്പോള്‍.

വ്യാഴാഴ്ച വൈകീട്ട് ആറിന് ചര്‍ച്ച

വ്യാഴാഴ്ച വൈകീട്ട് ആറിന് ചര്‍ച്ച

ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ നേരില്‍ കണ്ട് സംസാരിക്കാന്‍ ഒരുങ്ങുകയാണ് അമിത് ഷാ. അതിന് വേണ്ടി അദ്ദേഹം ദില്ലിയില്‍ നിന്ന് മുംബൈയിലെത്തും. വ്യാഴാഴ്ച വൈകീട്ട് ആറിന് ഉദ്ധവ് താക്കറെയുടെ വസതിയിലാണ് കൂടിക്കാഴ്ച. കഴിഞ്ഞാഴ്ച നടന്ന പാല്‍ഘാര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയിക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വന്നിരുന്നു.

ശിവസേന അകന്നാല്‍

ശിവസേന അകന്നാല്‍

പാല്‍ഘാറില്‍ ബിജെപി ജയിച്ചെങ്കിലും 2014ലുമായി താരതമ്യം ചെയ്യുമ്പോള്‍ വോട്ട് വളരെ കുറവാണ് കിട്ടിയത്. നേരിയ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ഥി ജയിച്ചത്. മാത്രമല്ല, ഒരു തവണ ബിജെപി പരാജയപ്പെടുമെന്ന തോന്നലുണ്ടാക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ തന്നെ ഭന്ധാര ഗോണ്ടിയ മണ്ഡലത്തില്‍ ബിജെപി പരാജയപ്പെടുകയും ചെയ്തു.

ബിജെപി ശത്രു

ബിജെപി ശത്രു

ബിജെപി തങ്ങളുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രുവാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോദിയെയും അമിത് ഷായെയും രാജ്യത്തിന് ആവശ്യമില്ല. എന്നാല്‍ കോണ്‍ഗ്രസിനെയും ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡയെയും അംഗീകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സീറ്റ് ചര്‍ച്ചകള്‍

സീറ്റ് ചര്‍ച്ചകള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യ സാധ്യതകളും സീറ്റ് പങ്കുവയ്ക്കലും അമിത് ഷാ- ഉദ്ധവ് താക്കറെ ചര്‍ച്ചയില്‍ വിഷയമാകുമെന്നാണ് കരുതുന്നത്. ബിഹാറില്‍ ബിജെപിയും ജെഡിയുവും തമ്മില്‍ സീറ്റ് പങ്കുവയ്ക്കല്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. പൊതു തിരഞ്ഞെടുപ്പിന് ബിജെപി ഒരുങ്ങിയെന്നാണ് മനസിലാകുന്നത്. മാത്രമല്ല, രാജ്യത്തെ പ്രമുഖരെ നേരിട്ട് കാണാന്‍ അമിത് ഷാ പ്രത്യേക പദ്ധതിയും തുടങ്ങിയിട്ടുണ്ട്.

മുന്‍ ചീഫ് ജസ്റ്റിസിനെ അമിത് ഷാ കണ്ടു

മുന്‍ ചീഫ് ജസ്റ്റിസിനെ അമിത് ഷാ കണ്ടു

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍സി ലാഹോട്ടിയെ അമിത് ഷാ തിങ്കളാഴ്ച കണ്ടിരുന്നു. യോഗ ഗുരു രാംദേവുമായും അമിത് ഷാ ചര്‍ച്ച നടത്തി. പ്രമുഖ വ്യക്തിത്വങ്ങളെ കണ്ട് സര്‍ക്കാരിന്റെ പദ്ധതികള്‍ വിശദീകരിക്കുകയും ബിജെപിക്ക് പിന്തുണ തേടലുമാണ് അമിത് ഷായുടെ സമ്പര്‍ക്ക് ഫോര്‍ സമര്‍ഥന്‍ എന്ന പദ്ധതിയുടെ ലക്ഷ്യം.

തിരഞ്ഞെടുത്ത 4000 നേതാക്കള്‍

തിരഞ്ഞെടുത്ത 4000 നേതാക്കള്‍

നരേന്ദ്ര മോദി സര്‍ക്കാര്‍ നാല് വര്‍ഷത്തിനിടെ രാജ്യത്ത് നടപ്പാക്കിയ പദ്ധതികളും കൈവരിച്ച നേട്ടങ്ങളും വിശദീകരിക്കുകയാണ് അമിത് ഷാ. രാജ്യത്തെ പ്രമുഖരായ 50 പേരെ നേരിട്ട് കാണുന്നുണ്ട് അദ്ദേഹം. ആദ്യ പടിയെന്നോണമാണ് ജസ്റ്റിസ് ലാഹോട്ടിയെയും രാംദേവിനെയും കണ്ടത്. കൂടാതെ പാര്‍ട്ടി തിരഞ്ഞെടുത്ത 4000 നേതാക്കള്‍ രാജ്യത്തെ പ്രമുഖരായ ഒരു ലക്ഷം പേരെ നേരിട്ട് കണ്ട് സംസാരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാന നേതാക്കളും സമ്പര്‍ക്കത്തില്‍

സംസ്ഥാന നേതാക്കളും സമ്പര്‍ക്കത്തില്‍

മുന്‍ സൈനിക മേധാവി ദര്‍ബീര്‍സിങ് സുഹാഗ്, സുഭാഷ് കശ്യപ്, ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് എന്നിവരുമായും അമിത് ഷാ ചര്‍ച്ച നടത്തി. ഇതേ വേളയില്‍ തന്നെ ഓരോ സംസ്ഥാനത്തെയും നേതാക്കള്‍ അവിടെയുള്ള പ്രമുഖരെ നേരിട്ട് കാണുന്നുണ്ട്. സഖ്യസാധ്യതകളും ഈ സന്ദര്‍ശനത്തിനിടെ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജസ്‌ന മരിയയെ തേടി പോലീസ് വനത്തിലേക്ക്; അറ്റകൈ പ്രയോഗം, ഒരു ലക്ഷം ഫോണ്‍കോള്‍!!ജസ്‌ന മരിയയെ തേടി പോലീസ് വനത്തിലേക്ക്; അറ്റകൈ പ്രയോഗം, ഒരു ലക്ഷം ഫോണ്‍കോള്‍!!

English summary
BJP Reaches Out to Sulking Allies, Amit Shah to Meet Uddhav Thackeray Tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X