ശത്രുവിന്റെ ശത്രു മിത്രം; പ്രധാനമന്ത്രിയെ വിമര്‍ശിച്ച ചീഫ് ജസ്റ്റിസിനെ പ്രശംസിച്ച് കെജ്രിവാള്‍
ദില്ലി: സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ വിമര്‍ശിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നടപടി പ്രശംസനീയമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.
പ്രധാനമന്ത്രിയുടെ പ്രസംഗം നിരാശപ്പെടുത്തിയെന്ന് തുറന്നുപറയാനുള്ള ആര്‍ജവം അദ്ദഹം കാണിച്ചുവെന്നും ചീഫ് ജസ്റ്റിസിന്റെ ആത്മധൈര്യവും ദൃഢവിശ്വാസവും നീതി സംബന്ധിച്ച ഉത്കണ്ഠയും അഭിനന്ദനാര്‍ഹമാണെന്നും കെജ്രിവാള്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം നിയമമന്ത്രി രവിശങ്കര്‍ പ്രസാദുമായി വേദി പങ്കിട്ട അവസരത്തിലാണ് ചീഫ് ജസ്റ്റിസ് തന്റെ അതൃപ്തി പ്രകടിപ്പിച്ചത്.

സ്വാതന്ത്ര്യദിനാഘോത്തില്‍ പ്രധാനമന്ത്രിയുടെ മണിക്കൂറുകള്‍ നീണ്ട പ്രസംഗത്തില്‍ ജഡ്ജിമാരുടെ നിയമനകാര്യത്തില്‍ പരാമര്‍ശം നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നും അത് നിരാശപ്പെടുത്തിയെന്നുമാണ് ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ പ്രതികരിച്ചത്. ദാരിദ്ര്യ നിര്‍മാര്‍ജനം, തൊഴിലവസരങ്ങല്‍ സൃഷ്ടിക്കല്‍, പുതിയ പദ്ധതികള്‍ നടപ്പാക്കല്‍ എന്നിവയെല്ലാം കാര്യക്ഷമമായി നടത്തി വരുമ്പോഴും രാജ്യത്തെ പൗരന്മാര്‍ക്ക് ലഭിക്കേണ്ട നീതിയെ കുറിച്ച് പ്രധാനമന്ത്രി ചുന്തിക്കണമെന്നും ചീഫ് ജസ്റ്റിസ് തുറന്നടിച്ചിരുന്നു.












Click it and Unblock the Notifications