കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപമുഖ്യമന്ത്രി സ്ഥാനം തിരികെ ചോദിച്ച് സച്ചിന്‍ പൈലറ്റ്;പ്രധാനപ്പെട്ട 5 പദവികളും; വീണ്ടും പ്രതിസന്ധി

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് പിന്നാലെ സച്ചിന്‍ പൈലറ്റ് ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. സച്ചിന്‍ പൈലറ്റിന്റെ ആവശ്യപ്രകാരം അവിനാശ് പാണ്ഡെയെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി അജയ് മാക്കെ ചുമതലയേല്‍പ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ രാജസ്ഥാനില്‍ നിര്‍ണ്ണായകമായ മറ്റൊരു രാഷ്ട്രീയ നീക്കമാണ് നടക്കുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയിരിക്കുകയാണ്.

'കോണ്‍ഗ്രസില്‍ കഴിവുള്ള നേതാക്കള്‍ ചോദ്യം ചെയ്യപ്പെടുന്നു'; വിമര്‍ശനവുമായി ജ്യോതിരാദിത്യ സിന്ധ്യ'കോണ്‍ഗ്രസില്‍ കഴിവുള്ള നേതാക്കള്‍ ചോദ്യം ചെയ്യപ്പെടുന്നു'; വിമര്‍ശനവുമായി ജ്യോതിരാദിത്യ സിന്ധ്യ

പദവികള്‍

പദവികള്‍

അഞ്ച് എംഎല്‍എമാരുടെ പേര് ഉള്‍പ്പെടുന്ന ലിസ്റ്റാണ് സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് മുന്നില്‍ വെച്ചിരിക്കുന്നത്. മന്ത്രിസഭയിലെ അഞ്ച് പ്രധാനപ്പെട്ട സ്ഥാനങ്ങളാണ് സച്ചിന്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന. ഒപ്പം ഉപമുഖ്യമന്ത്രി പദവിയും ആവശ്യപ്പെട്ടിട്ടുണ്ട്.

അഞ്ച് പദവികള്‍

അഞ്ച് പദവികള്‍

രാജസ്ഥാന്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി പദവി, രണ്ട് കാബിനറ്റ് തസ്തികകള്‍, രണ്ട് മന്ത്രിസ്ഥാനങ്ങള്‍ എന്നിവയാണ് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ ഉപമുഖ്യമന്ത്രിസ്ഥാനം സച്ചിന്‍ പൈലറ്റ് തന്നെയായിരുന്നു നേരത്തെ കൈകാര്യം ചെയ്തിരുന്നത്.

അച്ചടക്ക നടപടി

അച്ചടക്ക നടപടി

കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ വിമത നീക്കങ്ങള്‍ക്ക് പിന്നാലെയായിരുന്നു സച്ചിന്‍ പൈലറ്റിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത്. അനുനയ ശ്രമത്തിനായി രണ്ട് തവണ വിള്ിച്ചു ചേര്‍ത്ത നിയമസഭാ കക്ഷി യോഗത്തിലും പങ്കെടുക്കാന്‍ സച്ചിന്‍ തയ്യാറായിരുന്നില്ല. പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയായിരുന്നു.

Recommended Video

cmsvideo
priyanka Gandhi is the real heroine in rajasthan | Oneindia Malayalam
രണ്ട് എംഎല്‍എമാര്‍

രണ്ട് എംഎല്‍എമാര്‍

സച്ചിന് പുറമേ എംഎല്‍എമാരായ വിശേന്ദ്ര സിംഗ്, രമേശ് മീന എന്നിവര്‍ക്കെതിരേയും പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നു. ഇവര്‍ തിരിച്ചെത്തി സംസ്ഥാന സര്‍ക്കാരില്‍ സുപ്രധാന പദവികള്‍ വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിമത നീക്കങ്ങള്‍ക്ക് പിന്നാലെ പുറത്താക്കും മുമ്പ് ഇവര്‍ യഥാക്രമം ടൂറിസം, ഭക്ഷ്യവിതരണ വകുപ്പുകള്‍ എന്നിവയാണ് കൈകാര്യം ചെയ്തിരുന്നത്.

രാഹുലിന്റെ പിന്തുണ

രാഹുലിന്റെ പിന്തുണ

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പൂര്‍ണ്ണ പിന്തുണ സച്ചിന്‍ പൈലറ്റിനുണ്ടെന്നണ് സൂചന. ഇതോടൊപ്പം പ്രശ്‌നപരിഹാരത്തിനായി രാജസ്ഥാനില്‍ നിയോഗിച്ച് മൂന്നംഗ സമിതിയില്‍ സോണിയാ ഗാന്ധിയുടേയും ഗാന്ധി കുടുംബത്തിന്റേയും വിശ്വസ്ഥരാണ്. അജയ് മാക്കേന്‍, കെസി വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍ എന്നിവരാണ് മൂന്നംഗ സമിതിയില്‍ ഉള്‍പ്പെടുന്നത്.

 രാഹുലുമായി ചര്‍ച്ച

രാഹുലുമായി ചര്‍ച്ച

പലതവണ കോണ്‍ഗ്രസ് നേതൃത്വം സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. ഒടുവില്‍ പ്രിയങ്കയും രാഹുലും നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സച്ചിന്റെ മടങ്ങിവരവ്.

English summary
After comeback to Congress Sachin Pilot demands key posts including Deputy CM In rajasthan cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X