കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാന മണിക്കൂറിൽ കോൺഗ്രസിന്റെ മറുപണി; തിരക്കിട്ട നീക്കവുമായി ബിജെപി,എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

  • By Aami Madhu
Google Oneindia Malayalam News

ജയ്പൂർ; രാജ്യസഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയതോടെ കോൺഗ്രസ്-ബിജെപി ക്യാമ്പിൽ തിരക്കിട്ട നീക്കങ്ങൾ സജീവമായിരിക്കുകയാണ്. രാജ്യസഭയിൽ ഏത് ബില്ലും അനായാസേന പാസാക്കിയെടുക്കണമെങ്കിൽ ബിജെപിക്ക് രാജ്യസഭയിൽ അംഗ ബലം ഉയർത്തിയേ മതിയാകൂ. ഇതോടെ വലിയ രീതിയിൽ ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

രാജസ്ഥാനിൽ ബിജെപി നീക്കങ്ങളെ പ്രതിരോധിക്കാൻ പതിനെട്ടടവും പുറത്തെടുത്തിരിക്കുകയാണ് കോൺഗ്രസ്.

കുതിരക്കച്ചവടം

കുതിരക്കച്ചവടം

രാജ്യസഭ ഉന്നം വെച്ച് ഗുജറാത്തിലാണ് ബിജെപി കുതിരക്കച്ചവട നീക്കത്തിന് തുടക്കമിട്ടത്. തിരഞ്ഞെടുപ്പ് അടുത്തതോടെ 3 എംഎൽഎമാരാണ് രാജിവെച്ചത്. ഇതിന് പിന്നാലെയാണ് രാജസ്ഥാനിലും സമാന തന്ത്രം ബിജെപി പുറത്തെടുക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചത്. മറുകണ്ടം ചാടാൻ എംഎൽഎമാർക്ക് കോടികളാണ് ബിജെപി വാഗ്ദാനം ചെയ്തതെന്നാണ് കോൺഗ്രസ് ആരോപണം.

3 സീറ്റുകൾ

3 സീറ്റുകൾ

മൂന്ന് സീറ്റുകളിലാണ് രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. പാർട്ടി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, നീരജ് ഡാങ്കി എന്നിവരെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്. 200 അംഗ നിയമസഭയിൽ കോൺഗ്രസിന് 107 പേരുണ്ട്. നിലവിലെ സീറ്റ് നില അനുസരിച്ച് കോൺഗ്രസിന് രണ്ട് സീറ്റിൽ വിജയിക്കാം.

പിന്തുണ ഇങ്ങനെ

പിന്തുണ ഇങ്ങനെ

ഭാരതീയ ട്രൈബൽ പാർട്ടി, രാഷ്ട്രീയ ലോക് ദൾ, സ്വതന്ത്രർ എന്നിവർ ഉൾപ്പെടെ 20 എഎംഎൽഎമാർ കോൺഗ്രസിനെ പിന്തുണയ്ക്കുന്നുണ്ട്. 51 വോട്ടുകളാണ് ഒരു സീറ്റിൽ വിജയിക്കാൻ വേണ്ടത്. ബിജെപിക്ക് 75 പേരുടെ പിന്തുണയാണുള്ളത്.
ഒരു സീറ്റിൽ വിജയിക്കാൻ ബിജെപിക്ക് കഴിയും.

രണ്ട് സ്ഥാനാർത്ഥികൾ

രണ്ട് സ്ഥാനാർത്ഥികൾ

എന്നാൽ രണ്ട് സ്ഥാനാർത്ഥികളെ ബിജെപി മത്സരിപ്പിക്കുന്നുണ്ട്. ഇതോടെയാണ് കർണാടകത്തിലും മധ്യപ്രദേശിലും സർക്കാരിനെ താഴെയിറക്കിയ മാതൃകയിൽ രാജസ്ഥാനിലും ബിജെപി ശ്രമങ്ങൾ തുടങ്ങിയതെന്ന അഭ്യൂഹത്തിന് ബലം പകർന്നത്. അതേസമയം ബിജെപി ശ്രമങ്ങൾക്ക് തടയിടാൻ തങ്ങളുടെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ് കോൺഗ്രസ്.

റിസോർട്ടിൽ കഴിയും

റിസോർട്ടിൽ കഴിയും

രാജ്യസഭ തിരഞ്ഞെടുപ്പ് കഴിയും വരെ എംഎൽഎമാർ റിസോർട്ടുകളിൽ തന്നെ തുടരുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ബിജെപി പക്ഷത്തെ എംഎൽഎമാരെ ചാക്കിടാൻ കോൺഗ്രസും ശ്രമം നടത്തുകയാണെന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

മറുകണ്ടം ചാടിക്കാൻ

മറുകണ്ടം ചാടിക്കാൻ

ബിജെപി സഖ്യ കക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (ആർ‌എൽ‌പി) യാണ് കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയത്. തങ്ങളുടെ മൂന്ന് എംഎൽഎമാരെ കോൺഗ്രസ് വാഗ്ദാനങ്ങൾ നൽകി വശത്താക്കാൻ ശ്രമിക്കുന്നുണ്ടെന്നായിരുന്നു പാർട്ടി എംപിയായ ഹനുമാൻ ബനിവാൾ ആരോപിച്ചത്.

ബിജെപിയും

ബിജെപിയും

അതേസമയം കോൺഗ്രസും നീക്കങ്ങൾ സജീവമാക്കിയതോടെ തങ്ങളുടെ മുഴുവൻ എംഎൽഎമാരേയും റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ് ബിജെപി. എന്നാൽ ഒരു മാസം മുൻപ് തന്നെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ തിരുമാനിച്ചിരുന്നുവെന്നാണ് ബിജെപിയുടെ വിശദീകരണം.

ആദ്യമായി വോട്ട് ചെയ്യുന്നവർ

ആദ്യമായി വോട്ട് ചെയ്യുന്നവർ

രാജ്യസഭ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യുന്ന നിരവധി എംഎൽഎമാർ ഉണ്ട്. അവർക്ക് പരിശീലനങ്ങൾ നൽകേണ്ടതുണ്ട്. അതിനായാണ് എംഎൽഎമാരെ റിസോർട്ടിൽ പാർപ്പിക്കാൻ തിരുമാനിച്ചതെന്ന് ബിജെപി നേതാവ് ബിജെപി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ പറഞ്ഞു.

ക്രോസ് വോട്ട്

ക്രോസ് വോട്ട്

എന്നാൽ ബിജെപിയിൽ നിന്നുള്ള നിരവധി എംഎൽഎമാർ കോൺഗ്രസിന് ക്രോസ് വോട്ട് ചെയ്യുമെന്നുള്ള ആശങ്കയാണ് ബിജെപിയുടെ പുതിയ നീക്കത്തിന് പിന്നാലെന്നാണ് കണക്കാക്കപ്പെടുന്നത്. രണ്ടാം സീറ്റിലെ ബിജെപിയുടെ വിജയം അസ്ഥാനത്താകുമെന്നുമുള്ള നിരീക്ഷണങ്ങളും ശക്തമാണ്.

'ആ 10 കൊല്ലം ഇന്ത്യക്കാർ ഭയന്നില്ല, ചാണകത്തെ പറ്റിയല്ലാർന്നു ചർച്ച'; ഡോക്ടറുടെ കുറിപ്പ് വൈറൽ'ആ 10 കൊല്ലം ഇന്ത്യക്കാർ ഭയന്നില്ല, ചാണകത്തെ പറ്റിയല്ലാർന്നു ചർച്ച'; ഡോക്ടറുടെ കുറിപ്പ് വൈറൽ

ചൈനീസ് പക്ഷത്തും ആൾനാശം!! വെളിപ്പെടുത്തി ചൈനീസ് പത്രാധിപർ! ഇന്ത്യയെ ചൈന ഭയക്കുന്നില്ലെന്ന് ട്വീറ്റ്ചൈനീസ് പക്ഷത്തും ആൾനാശം!! വെളിപ്പെടുത്തി ചൈനീസ് പത്രാധിപർ! ഇന്ത്യയെ ചൈന ഭയക്കുന്നില്ലെന്ന് ട്വീറ്റ്

പിഎം കെയേഴ്സ് ഫണ്ട് അനുവദിക്കുന്നതിനുള്ള നിബന്ധനകൾ മാറ്റണം; പ്രധാനമന്ത്രിക്ക് കത്തയച്ചുപിഎം കെയേഴ്സ് ഫണ്ട് അനുവദിക്കുന്നതിനുള്ള നിബന്ധനകൾ മാറ്റണം; പ്രധാനമന്ത്രിക്ക് കത്തയച്ചു

English summary
After congress BJP shifts MLA's to resort in Rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X