കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎയില്‍ നിന്ന് കൊഴിഞ്ഞ് പോക്ക് തുടരുന്നു: സുഹല്‍ദേവ് സമാജ് വാദി പാര്‍ട്ടി പുറത്തേയ്ക്ക്!!

Google Oneindia Malayalam News

ദില്ലി: തെലുങ്ക് ദേശം പാര്‍‌ട്ടി എന്‍ഡിഎ വിട്ടതിന് പിന്നാലെ ബിജെപിയ്ക്ക് വീണ്ടും തിരിച്ചടി. ഉത്തര്‍പ്രദേശിലെ സുഹല്‍ദേവ് ഭാരതീയ ജനതാ പാര്‍ട്ടിയാണ് എന്‍ഡിഎ സഖ്യം വിടാനൊരുങ്ങുന്നത്. വികസന അജന്‍ഡയ്ക്ക് വേണ്ടി എന്‍ഡിഎ സര്‍ക്കാര്‍ പാവപ്പെട്ടവരെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ദളിതുകളെയും അവഗണിക്കുന്നവെന്ന വാദം രാംവിലാസ് പാസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടിയും ഉന്നയിച്ചിരുന്നു.

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാമെന്ന വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ആഴ്ചയില്‍ തെലുങ്ക് ദേശം പാര്‍ട്ടി എന്‍‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുവന്നത്. നേരത്തെ രണ്ട് കേന്ദ്ര മന്ത്രിമാരെ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഡിഎയുമായുള്ള ബന്ധം ഉപേക്ഷിച്ച് ആന്ധ്ര ഭരിക്കുന്ന തെലുങ്ക് ദേശം പാര്‍ട്ടി പുറത്തുവരുന്നത്.

രാജ്യസഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കും

രാജ്യസഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കും


മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് സുഹല്‍ദേവ് സമാജ് വാദി പാര്‍ട്ടി ഭീഷണി മുഴക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്ന് ഒഴിവ് വരുന്ന 10 സീറ്റുകളിലേയ്ക്കാണ് തിര‍ഞ്ഞെടുപ്പ് നടക്കുന്നത്. 403 അംഗങ്ങളുള്ള യുപി നിയമസഭയില്‍ നാല് എംഎല്‍എമാരാണ് സുഹല്‍ദേവ് സമാജ് വാദി പാര്‍ട്ടിയ്ക്കുള്ളത്. പാര്‍ട്ടിയുടെ ഭീഷണി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഭീഷണിയാവുമെന്നാണ് കരുതുന്നത്. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കില്ലെന്നും രാജ്യസഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും പാര്‍ട്ടി തലവന്‍ ഒപി രാജ്ഭാം വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 23ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുഹല്‍ദേവ് സമാജ് വാദി പാര്‍ട്ടി എന്‍ഡിഎയോട് ഭീഷണി മുഴക്കിയിട്ടുള്ളത്.

 പാസ്വാനും ഓം പ്രകാശും

പാസ്വാനും ഓം പ്രകാശും


ഞങ്ങള്‍ സര്‍ക്കാരിന്റെയും എന്‍ഡിഎ സഖ്യത്തിന്റെയും ഭാഗമാണ്. എന്നാല്‍ ബിജെപി സഖ്യ ധര്‍മം പാലിക്കുന്നില്ലെന്നും താന്‍ ആശങ്ക അറിയിച്ചെന്നും ഓം പ്രകാശ് പ്രതികരിച്ചിരുന്നു. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ ലോക്സഭയില്‍ 325 സീറ്റുകള്‍ സ്വന്തമാക്കുന്നതിന് വേണ്ടി ഓടി നടക്കുകയാണെന്നും യുപി മന്ത്രി ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസം ലോക് ജന്‍ശക്തി പാര്‍ട്ടി രാം വിലാസ് പാസ്വാനും ബിജെപിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. സബ്കാ സാത്ത് സബ്കാ വികാസ് മുദ്രാവാക്യം ബിജെപി പിന്തുടരേണ്ടതുണ്ടെന്നാണ് പാസ്വാന്‍ ചൂണ്ടിക്കാണിച്ചത്. എന്‍ഡിഎ സര്‍ക്കാര്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും അഭിമുഖീകരിക്കേണ്ടതുണ്ടെന്നും പാസ്വാന്‍ കൂട്ടിച്ചേര്‍ക്കുന്നു. കോണ്‍ഗ്രസ് നിരവധി ദശാബ്ദങ്ങള്‍ രാജ്യം ഭരിച്ചുവെന്നും പാസ്വാന്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ പാസ്വാന്റെ പ്രസ്താവനയോട് ബിജെപി പ്രതികരിച്ചിട്ടില്ല. എന്നാല്‍ രാജ്ഭറിന്റെ പ്രസ്താവനയോടുള്ള അതൃപ്തി പാര്‍ട്ടി അറിയിച്ചിട്ടുണ്ട്. രാജ്ഭര്‍ തങ്ങളുടെ മന്ത്രിയും സഖ്യകക്ഷിയും ആണെന്ന് പ്രതികരിച്ച ബിജെപി മന്ത്രി പ്രശ്നങ്ങളുണ്ടെങ്കില്‍ ക്യാബിനറ്റിന് മുമ്പാകെയാണ് പറയേണ്ടത് അല്ലാതെ പരസ്യം പ്രകടിപ്പിക്കുകയല്ല വേണ്ടതെന്നും ചൂണ്ടിക്കാണിച്ചിരുന്നു. യുപി മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗാണ് സുഹല്‍ദേവ് സമാജ് വാദി പാര്‍ട്ടി തലവനെതിരെ രംഗത്തെത്തിയത്.

 ചെറുകക്ഷികള്‍ കാലുവാരുന്നു!!!

ചെറുകക്ഷികള്‍ കാലുവാരുന്നു!!!

കോണ്‍ഗ്രസും ബിജെപിയ്ക്കെതിരെ ചെറിയ കക്ഷികളെ ഉള്‍പ്പെടുത്തി പോരാടുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഡിഎ സഖ്യത്തില്‍ നിന്ന് സുഹല്‍ദേവ് ഭാരതീയ ജനതാ പാര്‍ട്ടി പുറത്തുവരുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. രാജ്യസഭാ തിര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എന്‍ഡിഎയില്‍ അടുത്ത പൊട്ടിത്തെറി ഉടലെടുക്കുന്നത്. ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് തങ്ങളോട് കൂടിയാലോചന നടത്തിയിട്ടില്ലെന്നും രാജ്ഭര്‍ ആരോപിക്കുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റുകളിലാണ് ഉത്തര്‍പ്രദേശില്‍ നിന്ന് ഒഴിവു വരുന്നത്. എന്നാല്‍ ഇതില്‍ എട്ട് സീറ്റുകളിലേയ്ക്കും മത്സരിക്കുന്നത് ബിജെപി സ്ഥാനാര്‍ത്ഥികളാണ്. എന്‍ഡിഎയ്ക്കെതിരെ പുതിയ രാഷ്ട്രീയ സഖ്യം രൂപീകരിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെ എന്‍ഡ‍ിഎയ്ക്ക് ഭീഷണിയാവുന്ന നീക്കമാണ് ചെറു കക്ഷികള്‍ ഇപ്പോള്‍ നടത്തുന്നത്.

 ശ്രദ്ധ ക്ഷേത്ര നിര്‍മാണത്തില്‍ മാത്രം

ശ്രദ്ധ ക്ഷേത്ര നിര്‍മാണത്തില്‍ മാത്രം

ഉത്തപ്രദേശ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പാര്‍ട്ടിയ്ക്കെതിരെ ആഞ്ഞടിച്ച് ഓം പ്രകാശ് രാജ്ഭാം രംഗത്തെത്തിയിരുന്നു. പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിലല്ല ക്ഷേത്രങ്ങളില്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളതെന്നാണ് സുഹല്‍ദേവ് സമാജ് വാദി പാര്‍ട്ടി തലവന്‍ ഉന്നയിച്ചിട്ടുള്ള ആരോപണം. ഇതേ പാവപ്പെട്ടവര്‍ തന്നെയാണ് വോട്ട് ചെയ്ത് സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചതെന്നും നേതാവ് ചൂണ്ടിക്കാണിച്ചിരുന്നു. സംസാരങ്ങള്‍ മാത്രമാണുള്ളത് ഇവയൊന്നും പ്രാവര്‍ത്തികമാകുന്നില്ലെന്നും യുപിയിലെ മന്ത്രി കൂടിയായ നേതാവ് കൂട്ടിച്ചേര്‍ക്കുന്നു. വാര്‍ത്താ ഏജന്‍സി എഎന്‍ഐയോടാണ് ഓം പ്രകാശിന്റെ പ്രതികരണം.

<strong>മോദി മുക്ത ഭാരതത്തിന് വേണ്ടി ഐക്യം ഉറപ്പുവരുത്തണം: പ്രതിപക്ഷ പാര്‍ട്ടികളോട് രാജ് താക്കറെ, നോട്ടുനിരോധനം വലിയ തട്ടിപ്പ്, മോദിയുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ മടുത്തെന്ന്!!</strong>മോദി മുക്ത ഭാരതത്തിന് വേണ്ടി ഐക്യം ഉറപ്പുവരുത്തണം: പ്രതിപക്ഷ പാര്‍ട്ടികളോട് രാജ് താക്കറെ, നോട്ടുനിരോധനം വലിയ തട്ടിപ്പ്, മോദിയുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ മടുത്തെന്ന്!!

<strong>കാലുകള്‍ നെഞ്ചുവരെ ചുരുട്ടി വെച്ച് ഉറങ്ങുന്നവര്‍ എന്തു വെല്ലുവിളിയും നേരിടും!! ഉറക്കത്തെക്കുറിച്ച് നിങ്ങളറിയേണ്ട ആറ് കാര്യങ്ങള്‍</strong>കാലുകള്‍ നെഞ്ചുവരെ ചുരുട്ടി വെച്ച് ഉറങ്ങുന്നവര്‍ എന്തു വെല്ലുവിളിയും നേരിടും!! ഉറക്കത്തെക്കുറിച്ച് നിങ്ങളറിയേണ്ട ആറ് കാര്യങ്ങള്‍

English summary
A day after the opposition Congress said the BJP is 'drunk on power' + , it was joined by an ally of the saffron party, the Suheldev Bharatiya Samaj Party (SBSP), which voiced similar sentiments.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X