കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജന്റെ കളികള്‍ തീരുന്നില്ല; യുപിയിലും എസ്ബിഐ എടിഎമ്മില്‍ 2000ന്റെ നോട്ടുകള്‍!!

പുനീത് എസ്ബിഐയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി

Google Oneindia Malayalam News

ഷാജഹാന്‍പൂര്‍: ദില്ലിയിലെ എസ്ബിഐ എടിഎഎമ്മില്‍ നിന്ന് വ്യാജനോട്ട് നോട്ട് ലഭിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശിലും സമാനസംഭവം. യുപിയിലെ ഷാജഹാന്‍പൂരിലെ എസ്ബിഐ എടിഎമ്മില്‍ നിന്നാണ് 2000 രൂപയുടെ സ്‌കാന്‍ ചെയ്ത കോപ്പി ലഭിച്ചത്. ഷാജഹാന്‍പൂര്‍ സ്വദേശിയായ പുനീത് ഗുപ്ത പിന്‍വലിച്ച 10, 0000 രൂപയില്‍ അഞ്ച് രണ്ടായിരം രൂപ നോട്ടുകളായിരുന്നു വ്യാജനാണെന്ന് കണ്ടെത്തിയത്.

വ്യാജനോട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ എടിഎമ്മിന് മുമ്പിലുണ്ടായരുന്നവരെ സംഭവം ബോധ്യപ്പെടുത്തിയ പുനീത് വിവരം ബാങ്കില്‍ അറിയിക്കുകയും ചെയ്തു. സംഭവം അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പോലീസെത്തി നോട്ടുകള്‍ പരിശോധിച്ചു. സംഭവത്തിന് പിന്നില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ ഗൂഡാലോചന ഉണ്ടെന്നാരോപിച്ച പൂനീത് എസ്ബിഐയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

currencynote

ബുധനാഴ്ചയാണ് ദക്ഷിണ ദില്ലിയിലെ എസ്ബിഐ എടിഎമ്മില്‍ നിന്ന് ചില്‍ഡ്രണ്‍ ബാങ്ക് ഓഫ് ഇന്ത്യ എന്ന അച്ചടിച്ച 2000 രൂപയുടെ വ്യാജനോട്ടുകള്‍ ലഭിച്ചത്. അതിക സുരക്ഷയുണ്ടെന്ന് അവകാശപ്പെട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി കടന്നെത്തുന്നുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. വ്യാജനോട്ടുകള്‍ തിരിച്ചറിയുന്നതിന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കണമെന്ന ആവശ്യം നേരത്തെ ബിഎസ്എഫ് റിസര്‍വ്വ് ബാങ്കിന് മുമ്പാകെ വച്ചിരുന്നു.

English summary
Just days after fake Rs. 2,000 notes were dispensed from a State Bank of India ATM in Delhi, the counterfeit notes have returned to haunt the government-run bank. On Thursday evening, at an SBI ATM in Uttar Pradesh's Shahjahanpur, a man was shocked to receive a scanned copy of a Rs. 2,000 note.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X