ഡി ജി സി ഐയുടെ മുന്നറിയിപ്പ്; അബോട്ട് ഇന്ത്യയുടെ ഡിജെൻ ജെൽ തിരിച്ചുവിളിച്ച് കമ്പനി
ന്യൂഡൽഹി: അസിഡിറ്റിയും അതുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളും ഒഴിവാക്കാൻ ഉപയോഗിക്കുന്ന അബോട്ടിന്‍ ഡിജെൻ ജെല്ലിനെതിരെ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി സി ജി ഐ) മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഡിജീൻ ജെല്ലിന്റെ നിരവധി ബാച്ചുകൾ സ്വമേധയാ തിരിച്ചുവിളിച്ച് കമ്പനി.
കമ്പനിയുടെ ഗോവ ഫെസ്ലിറ്റിയിൽ നിർമ്മിക്കുന്ന ഡിജെൻ ജെൽ ഉപയോഗിക്കുന്നത് നിർത്താൻ രോഗികളോട് ആവശ്യപ്പെടുകയും ഉത്പാദിപ്പിച്ച എല്ലാ ബാച്ച് നമ്പറിലുമുള്ള മരുന്നുകള് തിരിച്ചുവിളിക്കാനും നിർദ്ദേശിച്ചിരുന്നു. മരുന്നിന് കയ്പ്പും രൂക്ഷഗന്ധവും ആരോപിച്ച് ഡി സി ജി ഐക്ക് പരാതി ലഭിച്ചിരുന്നു. കയ്പ്പും രൂക്ഷ ഗന്ധവും ആരോപിച്ച് ആഗസ്റ്റ് 9 ന് ഡി സി ജി ഐക്ക് പരാതി ലഭിച്ചിരുന്നു.

ഡിജെൻ ജെൽ മിൻഖ് ഫ്ലേവറിന്റെ ഒരു കുപ്പി സ്ഥിരമായ രുചിയും (മധുരം) ഇളം പിങ്ക് നിറമാണെന്നും അതേസമയം, അതേ ബാച്ചിലെ മറ്റൊരു കുപ്പി വെള്ള നിറത്തിലും കയ്പ്പും രൂക്ഷ ഗന്ധവും ഉള്ളതായിരുന്നുവെന്നുമാണ് ആഗസ്റ്റ് 9 ന് നൽകിയ പരാതിയിൽ പറയുന്നത്.
കമ്പനിയുടെ ഗോവ യൂണിറ്റിൽ നിർമ്മിച്ച ഡിജെൻ ജെല്ലിന് ഗുണമേന്മ ഇല്ലെന്നും ഉത്പന്നം ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകിയത്. മരുന്ന് വിപണയിൽ നിന്ന് തിരിച്ചുവിളിക്കാനും നിർദ്ദേശിച്ചിരുന്നു.












Click it and Unblock the Notifications