കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധം ശക്തം; ധോണിക്കു പിന്നാലെ ഭാര്യയും അമ്രപാലിയില്‍ നിന്നും പിന്മാറി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അമ്രപാലിയുടെ ബ്രാന്റ് അംബാസഡര്‍ സ്ഥാനം ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ധോണി രാജിവെച്ചതിന് പിന്നാലെ ഭാര്യ സാക്ഷി ധോണി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പിന്മാറി. അമ്രപാലിയില്‍ നിന്നും ഫ് ളാറ്റുകള്‍ക്കായി ഇടപാട് നടത്തിയവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധച്ചതോടെയാണ് ധോണിയും ഭാര്യയും പിന്മാറിയത്.

റിയല്‍ എസ്‌റ്റേറ്റ് കമ്പനിയുടെ ബ്രാന്റ് അംബാസിഡറായിരുന്നു ധോണി. എന്നാല്‍, പണി പൂര്‍ത്തിയാകാത്തത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉപഭോക്താക്കള്‍ ശക്തമായി പ്രതിഷേധം നടത്തിയതോടെ ധോണി ബ്രാന്റ് അംബാസിഡര്‍ സ്ഥാനം ഒഴിയുകയായിരുന്നു. നോയ്ഡയിലെ സഫൈയര്‍ അപ്പാര്‍ട്ട്‌മെന്റ്‌സിലെ താമസക്കാരാണ് കമ്പനിക്കെതിരെ രംഗത്തെത്തിയത്.

dhoni-sakshi

2009ല്‍ തുടങ്ങിയ പ്രൊജക്റ്റില്‍ 800ഓളം കുടുംബങ്ങള്‍ താമസം തുടങ്ങിയിരുന്നു. എന്നാല്‍, വളരെ മോശമായ പരിഗണനയാണ് കമ്പനിയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്. വൈദ്യുതിയോ വെള്ളമോ മുടങ്ങുന്നത് പതിവാണ്. താമസക്കാര്‍ പ്രതിഷേധിച്ചിട്ടും ഇവ പൂര്‍ത്തിയാക്കാന്‍ കമ്പനി തയ്യാറാകാത്തതോടെയാണ് സോഷ്യല്‍ മീഡിയവഴി ഒരു സംഘം ധോണിക്കെതിരെ രംഗത്തെത്തിയത്.

ധോണി ഒഴിഞ്ഞതിനു പിന്നാലെ സാക്ഷിയും കമ്പനിയുമായുള്ള ഇടപാടികള്‍ അവസാനിപ്പിച്ചതായി അമ്രപാലി ചെയര്‍മാനും എം.ഡിയുമായ അനില്‍ ശര്‍മ്മ പറഞ്ഞു. സാക്ഷിക്ക് റിയല്‍ എസ്റ്റേറ്റുമായി ബന്ധമുണ്ടായിരുന്നില്ല. അവര്‍ കമ്പനിയുടെ കീഴില്‍ വരുന്ന ട്രസ്റ്റിന്റെ ചാരിറ്റി പ്രവര്‍ത്തനത്തിലാണ് പങ്കെടുത്തതെന്നും അനില്‍ ശര്‍മ വ്യക്തമാക്കി.

English summary
After Dhoni, Wife Sakshi Set to Snap Ties With Amrapali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X