കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ നിർത്തലാക്കി ലുഫ്താൻസ: സെപ്തംബർ 30 മുതൽ ഒക്ടോബർ 20 വരെ നിയന്ത്രണം

Google Oneindia Malayalam News

ദില്ലി: ജർമൻ വിമാന കമ്പനിയായ ലുഫ്താൻസ ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തലാക്കി. സെപ്തംബർ 30നും ഒക്ടോബർ 20നും ഇടയിലുള്ള നടത്താൻ നിശ്ചയിശ്ചിട്ടുള്ള എല്ലാ സർവീസുകളുമാണ് നിർത്തലാക്കിയിട്ടുള്ളത്. ഒക്ടോബർ മാസത്തെ വിമാന ഷെഡ്യൂളിൽ ഇന്ത്യൻ അധികൃതർ അപ്രതീക്ഷിതമായി മാറ്റംവരുത്തിയതോടെയാണ് നീക്കമെന്നാണ് ലുഫ്താൻസ എയർലൈൻസ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നത്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു; രോഗലക്ഷണങ്ങളില്ല, വീട്ടില്‍ നിരീക്ഷണത്തില്‍ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു; രോഗലക്ഷണങ്ങളില്ല, വീട്ടില്‍ നിരീക്ഷണത്തില്‍

ഒക്ടോബർ 20 വരെ

ഒക്ടോബർ 20 വരെ


സെപ്തംബർ അവസാനം വരെ സ്പെഷ്യൽ സർവീസ് തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലുഫ്താൻസ എയർലൈൻസ് ഇന്ത്യയ്ക്ക് അപേക്ഷ നൽകിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക യാത്രാക്കരാറിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ചർച്ച ചെയ്യാനുള്ള ജർമൻ സർക്കാരിന്റെ ക്ഷണം ഇന്ത്യ ഇതുവരെയും സ്വീകരിച്ചിരുന്നില്ലെന്നും ലുഫ്താൻസ എയർലൈൻസ് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യൻ ഗവൺമെന്റ് അപേക്ഷ നിരസിച്ചതോടെയാണ് ഒക്ടോബർ 20 വരെ ഇന്ത്യയിലേക്ക് നടത്താൻ മുൻകൂട്ടി നിശ്ചയിച്ചിരുന്ന വിമാന സർവ്വീസുകൾ ലുഫ്താൻസ നിർത്തിവെച്ചിട്ടുള്ളതെന്നും കമ്പനി കൂട്ടിച്ചേർത്തു.

 എയർ ബബിൾ സർവീസ്

എയർ ബബിൾ സർവീസ്

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് അന്താരാഷ്ട്ര വിമാനസർവീസ് നിർത്തിവെച്ചതോടെ ഇന്ത്യ 13 രാജ്യങ്ങളുമായി എയർ ബബിൾ സർവീസ് ആരംഭിച്ചിരുന്നു. യുഎസ്, യുഎകെ, ഫ്രാൻസ്, ജർമനി, കാനഡ, മാലിദ്വീപ്, ഖത്തർ, ബഹ്റൈൻ, നൈജീരിയ, ഇറാഖ്, അഫ്ഗാനിസ്താൻ, ജപ്പാൻ എന്നീ രാജ്യങ്ങളിലേക്കാണ് ഇതോടെ സർവീസ് നടത്തിവരുന്നത്. ഇത്തരത്തിൽ മറ്റ് എയർ ബബിൾ സർവീസ് നടത്തുന്നതിനായി ഇന്ത്യ ചർച്ച നടത്തി വരികയാണ്. രണ്ട് രാജ്യങ്ങൾക്കിടയിൽ നിയന്ത്രണങ്ങളില്ലാതെ ഇരു രാജ്യങ്ങളുടേയും വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി നൽകുന്ന സംവിധാനമാണ് എയർ ബബിളുകൾ എന്നറിയപ്പെടുന്നത്.

 അപേക്ഷ തള്ളി

അപേക്ഷ തള്ളി

ഇന്ത്യയ്ക്കും ജർമനിയ്ക്കും ഇടയിൽ വിമാന ഗതാഗതം ആരംഭിക്കുന്നതിന് ഇന്ത്യൻ അധികൃതരും ജർമനി അധികൃതരുമായി ചേർന്ന് ചർച്ച നടത്താൻ ആവശ്യപ്പെട്ടിരുന്നതായും ലുഫ്താൻസ എയർലൈൻസ് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. പതിനായിരക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെയും വിദേശ പൌരന്മാരുടെയും ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രകൾക്കും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഇത്തരമൊരു കരാർ അനിവാര്യമാണ്. ഇന്ത്യയും ജർമനിയും തമ്മിലുള്ള എയർ ബബിൾ കരാർ 2020ലാണ് ഔദ്യോഗികമായി അംഗീകരിച്ചതെന്നാണ് മുതിർന്ന ഡിജിസിഎ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പഴി ജർമനിക്കും?

പഴി ജർമനിക്കും?

ഇരു രാജ്യങ്ങളിലേയും പൌരന്മാർക്ക് രണ്ട് ദിശകളിലേക്കും യാത്ര ചെയ്യാൻ അനുവദിക്കുന്ന സംവിധാനമാണ് എയർ ബബിൾ. എന്നിരുന്നാലും ഇന്ത്യയിൽ നിന്ന് ജർമനിയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൌരന്മാർക്ക് നിയന്ത്രണങ്ങളുണ്ട്. ഇത് ഇന്ത്യൻ വിമാന കമ്പനികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ലുഫ്താൻസ എയർലൈന് അനുകൂലമായാണ് സർവീസ് നടന്നുവരുന്നതെന്നാണ് ഡിജിസിഎ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നത്. ആഴ്ചയിൽ ഇന്ത്യൻ വിമാന കമ്പനി 3-4 വിമാനങ്ങൾ സർവീസ് നടത്തുമ്പോൾ ലുഫ്താൻസ 20 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ഈ അസമത്വം വകവെയ്ക്കാതെ ആഴ്ചയിൽ ഏഴ് വിമാനങ്ങൾക്ക് ക്ലിയറൻസ് നൽകാമെന്ന് ഞങ്ങൾ വ്യക്തമാക്കി. അത് അംഗീകരിക്കാൻ അവർ തയ്യാറല്ലായിരുന്നു. ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നുവരികയാണന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

English summary
After dispute with Centre Lufthansa cancels all planned flights to India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X