കോണ്‍ഗ്രസ് സൈബര്‍ ഇടപെടല്‍ താളംതെറ്റി; ദിവ്യയ്ക്ക് പിന്നാലെ രണ്ടാമനും കളംവിട്ടു, ലൈംഗികാരോപണവും
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ടീം പ്രവര്‍ത്തനം താളംതെറ്റി. സോഷ്യല്‍ മീഡിയ സംഘത്തിന് ചുക്കാന്‍ പിടിച്ചിരുന്ന നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. തൊട്ടുപിന്നാലെ സംഘത്തിലുണ്ടായിരുന്ന ചിരാഗ് പട്നായികും ഡിലീറ്റ് ചെയ്തു.

എന്താണ് ഇരുവരുടെയും പിന്മാറ്റത്തിന് കാരണം എന്ന് വ്യക്തമല്ല. അതേസമയം, ഒരു ലൈംഗികാരോപണം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സോഷ്യല്‍ മീഡിയസംഘത്തില് ജോലി ചെയ്തിരുന്ന യുവതിയോട് ചിരാഗ് പട്നായിക് മോശമായി പെരുമാറുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തിരുന്നു. വിഷയം ദിവ്യയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവര്‍ ഇടപെട്ടില്ല.
ദിവസങ്ങള്‍ക്ക് ശേഷം ചിരാഗ് പട്നായികിനെ ന്യായീകരിക്കുകയാണ് ദിവ്യ ചെയ്തത്. ആഭ്യന്തര അന്വേഷണത്തില്‍ ചിരാഗിനെതിരായ ആരോപണം വ്യാജമാണെന്ന് തെളിഞ്ഞുവെന്നാണ് ദിവ്യ പറഞ്ഞതെന്ന് ടീം അംഗമായ യുവതി പറയുന്നു. ഒടുവില്‍ അവര്‍ രാജിവെക്കുകയും ചെയ്തു. ശേഷം അവര്‍ പോലീസില്‍ പരാതി നല്കി. ഇതെല്ലാം നടന്നത് കഴിഞ്ഞ വര്‍ഷമാണ്.
എന്നാല്‍ അന്ന് ചിരാഗിനെ ദിവ്യ ന്യായീകരിച്ചിരുന്നുവെന്നതാണ് ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തതിന് പിന്നാലെ വരുന്ന വിവരം. ആദ്യം ദിവ്യയും പിന്നീട് ചിരാഗും ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തപ്പോള്‍ പഴയ സംഭവവും ഉയര്‍ന്നുവന്നിരിക്കുകയാണ്. ദിവ്യ കോണ്‍ഗ്രസ് വിടുമെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. ദിവ്യയുമായി അടുപ്പമുള്ളവര്‍ അക്കാര്യം നിഷേധിച്ചു. അവര്‍ കുറുച്ചുദിവസം കഴിഞ്ഞാല്‍ വീണ്ടും സജീവമാകുമെന്നാണ് ദിവ്യയുമായി അടുപ്പമുള്ളവര്‍ നല്കുന്ന വിവരം.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications