കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് സൈബര്‍ ഇടപെടല്‍ താളംതെറ്റി; ദിവ്യയ്ക്ക് പിന്നാലെ രണ്ടാമനും കളംവിട്ടു, ലൈംഗികാരോപണവും

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ടീം പ്രവര്‍ത്തനം താളംതെറ്റി. സോഷ്യല്‍ മീഡിയ സംഘത്തിന് ചുക്കാന്‍ പിടിച്ചിരുന്ന നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. തൊട്ടുപിന്നാലെ സംഘത്തിലുണ്ടായിരുന്ന ചിരാഗ് പട്‌നായികും ഡിലീറ്റ് ചെയ്തു.

Divya

എന്താണ് ഇരുവരുടെയും പിന്‍മാറ്റത്തിന് കാരണം എന്ന് വ്യക്തമല്ല. അതേസമയം, ഒരു ലൈംഗികാരോപണം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സോഷ്യല്‍ മീഡിയസംഘത്തില്‍ ജോലി ചെയ്തിരുന്ന യുവതിയോട് ചിരാഗ് പട്‌നായിക് മോശമായി പെരുമാറുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തിരുന്നു. വിഷയം ദിവ്യയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവര്‍ ഇടപെട്ടില്ല.

ദിവസങ്ങള്‍ക്ക് ശേഷം ചിരാഗ് പട്‌നായികിനെ ന്യായീകരിക്കുകയാണ് ദിവ്യ ചെയ്തത്. ആഭ്യന്തര അന്വേഷണത്തില്‍ ചിരാഗിനെതിരായ ആരോപണം വ്യാജമാണെന്ന് തെളിഞ്ഞുവെന്നാണ് ദിവ്യ പറഞ്ഞതെന്ന് ടീം അംഗമായ യുവതി പറയുന്നു. ഒടുവില്‍ അവര്‍ രാജിവെക്കുകയും ചെയ്തു. ശേഷം അവര്‍ പോലീസില്‍ പരാതി നല്‍കി. ഇതെല്ലാം നടന്നത് കഴിഞ്ഞ വര്‍ഷമാണ്.

ബിജെപിക്ക് ഉഗ്രന്‍ ഷോക്ക് നല്‍കി ജെഡിയു; ദില്ലിയില്‍ കിട്ടിയതിന് പട്‌നയില്‍ തിരിച്ചടി, ഒരു മന്ത്രിബിജെപിക്ക് ഉഗ്രന്‍ ഷോക്ക് നല്‍കി ജെഡിയു; ദില്ലിയില്‍ കിട്ടിയതിന് പട്‌നയില്‍ തിരിച്ചടി, ഒരു മന്ത്രി

എന്നാല്‍ അന്ന് ചിരാഗിനെ ദിവ്യ ന്യായീകരിച്ചിരുന്നുവെന്നതാണ് ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തതിന് പിന്നാലെ വരുന്ന വിവരം. ആദ്യം ദിവ്യയും പിന്നീട് ചിരാഗും ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തപ്പോള്‍ പഴയ സംഭവവും ഉയര്‍ന്നുവന്നിരിക്കുകയാണ്. ദിവ്യ കോണ്‍ഗ്രസ് വിടുമെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. ദിവ്യയുമായി അടുപ്പമുള്ളവര്‍ അക്കാര്യം നിഷേധിച്ചു. അവര്‍ കുറുച്ചുദിവസം കഴിഞ്ഞാല്‍ വീണ്ടും സജീവമാകുമെന്നാണ് ദിവ്യയുമായി അടുപ്പമുള്ളവര്‍ നല്‍കുന്ന വിവരം.

English summary
After Divya Spandana, Congress IT Cell coordinator quits Twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X