കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ ശിവകുമാറിന് പൂട്ടിട്ടു; ഇനി ജി പരമേശ്വരയും ജലപ്പയും, കര്‍ണാടകത്തില്‍ വ്യാപക ഐടി റെയ്ഡ്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ജി പരമേശ്വരയുടെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ഒരേ സമയം 30 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ വ്യാപക തിരിമറി നടന്നിട്ടുണ്ടെന്ന രേഖകള്‍ ലഭിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

നേരത്തെ കര്‍ണാടകയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുകയും അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കള്ളപ്പണ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡികെ ശിവകുമാര്‍ ഇപ്പോള്‍ ദില്ലിയിലെ തിഹാര്‍ ജയിലിലാണ്. കോണ്‍ഗ്രസ് നേതാക്കളെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ നീക്കമാണിതെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ.....

 30 കേന്ദ്രങ്ങളില്‍ റെയ്ഡ്

30 കേന്ദ്രങ്ങളില്‍ റെയ്ഡ്

ജി പരമേശ്വരയുടെ വീട്ടിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളജിലുമാണ് പ്രധാനമായും റെയ്ഡ് നടന്നത്. കൂടാതെ അദ്ദേഹവുമായി ബന്ധമുള്ള 30 കേന്ദ്രങ്ങളിലും ഒരേ സമയം റെയ്ഡ് നടന്നു. സുപ്രധാന രേഖകള്‍ ലഭിച്ചുവെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

 ആര്‍എല്‍ ജലപ്പയുടെ സ്ഥാപനങ്ങളിലും

ആര്‍എല്‍ ജലപ്പയുടെ സ്ഥാപനങ്ങളിലും

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ആര്‍എല്‍ ജലപ്പയുടെ സ്ഥാപനങ്ങളിലും ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. കോലാറില്‍ ജലപ്പയുടെ ഉടമസ്ഥതയില്‍ ആശുപത്രിയും മെഡിക്കല്‍ കോളജുമുണ്ട്. ഇവിടെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.

 പരമേശ്വരയുടെ പ്രതികരണം

പരമേശ്വരയുടെ പ്രതികരണം

തന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുന്നതില്‍ പ്രശ്‌നമില്ലെന്ന് പരമേശ്വര പറഞ്ഞു. എല്ലാ രേഖകളും പരിശോധിക്കട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ ഇതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളെ കുടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കമാണിതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

ഉദ്യോഗസ്ഥര്‍ പറയുന്നത്

ഉദ്യോഗസ്ഥര്‍ പറയുന്നത്

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ പ്രതികരിച്ചു. 30 കേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച റെയ്ഡ് നടത്തിയതെന്ന് അവര്‍ പറഞ്ഞു. മെഡിക്കല്‍ കോളജില്‍ നിന്ന് നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരമേശ്വരയുമായി ബന്ധപ്പെട്ട ട്രസ്റ്റ് നടത്തുന്ന കോളജാണിതെന്നും അവര്‍ പ്രതികരിച്ചു.

രാഷ്ട്രീയ പകപോക്കല്‍

രാഷ്ട്രീയ പകപോക്കല്‍

റെയ്ഡിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളെ മാത്രമാണ് ഉദ്യോഗസ്ഥര്‍ ലക്ഷ്യമിടുന്നത്. മറ്റു വഴികളില്‍ വിജയം ലഭിക്കാത്തതിനാലാണ് പുതിയ നീക്കം. ഇത്തരം കുതന്ത്രങ്ങള്‍ വിജയിക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

 ശീതകാല സമ്മേളനം

ശീതകാല സമ്മേളനം

അതേസമയം, കര്‍ണാടക നിയമസഭയുടെ മൂന്ന് ദിവസത്തെ ശീതകാല സമ്മേളനം വ്യാഴാഴ്ച തുടങ്ങി. പ്രതിപക്ഷം ശക്തമായ പ്രതിഷേധം അറിയിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. എന്തുകൊണ്ടാണ് പ്രതിപക്ഷ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും മാത്രം റെയ്ഡ് നടക്കുന്നുവെന്നാണ് അവരുടെ ചോദ്യം.

മറ്റു ചില കോണ്‍ഗ്രസ് നേതാക്കളും

മറ്റു ചില കോണ്‍ഗ്രസ് നേതാക്കളും

കര്‍ണാടകത്തില്‍ മറ്റു ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും കേസെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മി ഹെബ്ബാല്‍ക്കറിനെ അടുത്തിടെ ഇഡി ചോദ്യം ചെയ്തിരുന്നു. ദില്ലിയിലെ ഓഫീസില്‍ വിളിപ്പിച്ചാണ് ചോദ്യം ചെയ്തത്.

ശിവകുമാറുമായി ബന്ധം

ശിവകുമാറുമായി ബന്ധം

ബെലഗാവി (റൂറല്‍) മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയാണ് ലക്ഷ്മി. ഇവര്‍ക്ക് ഡികെ ശിവകുമാറുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ബന്ധമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് സംശയിക്കുന്നു. നേരത്തെ ഡികെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

 നേതാക്കള്‍ തിഹാറില്‍

നേതാക്കള്‍ തിഹാറില്‍

കഴിഞ്ഞ മാസമാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. ശേഷം കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ തിരിച്ചുഹാജരാക്കി റിമാന്റ് ചെയ്തു. നിലവില്‍ തിഹാര്‍ ജയിലിലാണ് ശിവകുമാര്‍.

 ജാമ്യം തേടി ഹൈക്കോടതിയില്‍

ജാമ്യം തേടി ഹൈക്കോടതിയില്‍

കള്ളപ്പണം വെളുപ്പിച്ച കേസില്‍ ആരോപണമുനയിലുള്ള ട്രസ്റ്റില്‍ ഡികെ ശിവകുമാറിന്റെ 22കാരിയായ മകള്‍ ഐശ്വര്യയും അംഗമാണെന്ന് കണ്ടെത്തിയിരുന്നു. ഡികെ ശിവകുമാര്‍ ജാമ്യം തേടി ദില്ലി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വിചാരണ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

 ചിദംബരവും തിഹാര്‍ ജയിലില്‍

ചിദംബരവും തിഹാര്‍ ജയിലില്‍

അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രധനമന്ത്രി പി ചിദംബരവും ദില്ലിയിലെ തിഹാര്‍ ജയിലിലാണ്. അദ്ദേഹത്തിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് ദില്ലി കോടതിയുടെ വിലയിരുത്തല്‍.

തുര്‍ക്കി ആക്രമണം തുടങ്ങി; പടയെടുത്ത് ഇറാന്‍, കൂട്ടപലായനം, ജെറ്റ് നല്‍കി 'സോപ്പിടാന്‍' അമേരിക്കതുര്‍ക്കി ആക്രമണം തുടങ്ങി; പടയെടുത്ത് ഇറാന്‍, കൂട്ടപലായനം, ജെറ്റ് നല്‍കി 'സോപ്പിടാന്‍' അമേരിക്ക

English summary
After DK Shivakumar, Income Tax raids Karnataka ex-deputy CM Parameshwara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X