കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ 'മേം ഭീ ചൗക്കിദാർ' സംപ്രേഷണം ചെയ്തു; ദൂരദർശൻ വീണ്ടും കുരുക്കിൽ, വിശദീകരണം തേടി

Google Oneindia Malayalam News

Recommended Video

cmsvideo
ദൂരദർശന് തിരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് | Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ പ്രചാരണ പരിപാടിയായ മേം ഭി ചൗക്കിദാർ സംപ്രക്ഷണം ചെയ്തതിന് ദൂരദർശന് തിരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. ദൂരദർശനെ സർക്കാർ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ദുരുപയോഗം ചെയ്തുവെന്ന് പ്രതിപക്ഷത്തിന്റെ പരാതിയെ തുടർന്നാണ് നടപടി.

രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്കായി എങ്ങനെയാണ് ദൂരജർശൻ സമയം അനുവദിക്കുന്നതെന്ന് വിശദമാക്കണമെന്ന് ദൂരദർശനോട് ആവശ്യപ്പെട്ടതായി ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സന്ദീപ് സക്സേന വ്യക്തമാക്കി.

കേരളത്തിൽ യുഡിഎഫ് കുതിപ്പ്; തിരുവനന്തപുരത്ത് ബിജെപി, ഇടതുപക്ഷത്തിന് തിരിച്ചടികേരളത്തിൽ യുഡിഎഫ് കുതിപ്പ്; തിരുവനന്തപുരത്ത് ബിജെപി, ഇടതുപക്ഷത്തിന് തിരിച്ചടി

dd

ബിജെപിയുടെ മേം ഭി ചൗക്കിദാർ പരിപാടി ലൈവായി ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുകയും യൂ ട്യൂബിലും ദൂരദർശന്റെ സോഷ്യൽ മീഡിയ സൈറ്റുകളിലും പരിപാടി പ്രചരിപ്പിക്കുകയും ചെയ്തതായി കോൺഗ്രസ് ആരോപിച്ചിരുന്നു. ബിജെപി പരിപാടികൾ പ്രചരിപ്പിക്കുന്നതിനെതിരെ വാർത്താ വിനിമയെ മന്ത്രാലയത്തിന് താക്കീത് നൽകണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം.

പൊതു മാധ്യമത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് തരംതാണ നടപടിയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സർജേവാല പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആരംഭിച്ച നമോ ടിവിയുടെ പ്രവർത്തനം സംബന്ധിച്ചും തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ വിനിമ മന്ത്രാലയത്തിൽ നിന്നും വിശജീകരണം തേടിയിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
After Doordarshan airs PM Modi's 'Main Bhi Chowkidar' event, EC seeks details from channel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X