ജമ്മുവില്‍ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ബോംബ് കണ്ടെത്തി; എന്‍ഐഎ അന്വേഷണം തുടങ്ങി
ദില്ലി: നാവിക സേനാ ആസ്ഥാനത്ത് ഡ്രോണ്‍ ആക്രമണമുണ്ടായതിന് പിന്നാലെ ബോംബ് കണ്ടെത്തിയെന്ന് ജമ്മു കശ്മീര്‍ പോലീസ് മേധാവി ദര്‍ബാഗ് സിങ്. ജമ്മുവിലെ വ്യോമതാവളത്തിന് നേരെ ഭീകര ആക്രമണമാണ് നടന്നതെന്ന് അധികൃതര്‍ പറയുന്നു. അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രണ്ട് ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. തൊട്ടുപിന്നാലെയാണ് നാടന്‍ ബോംബും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയത്.
ജനത്തിരക്കേറിയ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് സ്ഥാപിക്കാനുള്ളതായിരുന്നു ഇത് എന്നും പോലീസ് മേധാവി പറയുന്നു. ജമ്മുവിലെ നര്‍വാളില്‍ നിന്ന് 4 കിലോ സ്‌ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്. ബനിഹാര്‍ സ്വദേശിയായ 22കാരന്‍ നദീമുല്‍ ഹഖിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ വ്യോമതാവളത്തിലെ ആക്രമണവുമായി ഈ അറസ്റ്റിന് ബന്ധമില്ലെന്നും പോലീസ് മേധാവി പറഞ്ഞു.

ഇന്ന് രാവിലെയാണ് ജമ്മുവിലെ ഇന്ത്യന്‍ വ്യോമസേന ആസ്ഥാനത്ത് രണ്ട് സ്‌ഫോടനങ്ങളുണ്ടായത്. കെട്ടിടത്തിന് നേരിയ കേടുപാട് സംഭവിച്ചു. രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം ചെറുതാണെങ്കിലും അതിന് സ്വീകരിച്ച വഴിയാണ് ഇന്ത്യന്‍ സുരക്ഷാ വൃത്തങ്ങളില്‍ ആശങ്ക സൃഷ്ടിച്ചത്. ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം. ആദ്യമായിട്ടാണ് ഡ്രോണ്‍ ഉപയോഗിച്ച് ഇന്ത്യയില്‍ ആക്രമണം നടക്കുന്നത്.
എന്‍ഐഎ അന്വേഷണം ഏറ്റെടുത്തു. യുഎപിഎ പ്രകാരം കേസെടുക്കുകയും ചെയ്തു. വ്യോമസേന, ബോംബ് സ്‌ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍, കശ്മീര്‍ പോലീസ് എന്നിവരും കേസ് അന്വേഷിക്കുന്നുണ്ട്. ഇന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും കരസേനാ മേധാവി എംഎം നരവനെയും ലഡാക്ക് സന്ദര്‍ശിക്കാനിരിക്കെയാണ് ജമ്മുവില്‍ സ്‌ഫോടനങ്ങളുണ്ടായത്. ലഡാക്ക് അതിര്‍ത്തിയില്‍ ചൈന പ്രകോപനം സൃഷ്ടിക്കുന്നത് തുടരുകയാണ്.
സാരിയിൽ ഗ്ലാമറസായി റിച്ച; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications